• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സഹൂരാബാദില്‍ പോരാട്ടം ത്രില്ലറിലേക്ക്, വെല്ലുവിളി അഖിലേഷിന്റെ സഖ്യത്തിന്, രാജ്ബറിന് എളുപ്പമല്ല

Google Oneindia Malayalam News

ദില്ലി: ഉത്തര്‍പ്രദേശില്‍ സമാജ് വാദി പാര്‍ട്ടിയും ബിജെപിയും തമ്മിലുള്ള കനത്ത പോരാട്ടമൊരുങ്ങുന്നത് സഹൂറാബാദില്‍. ഗാസിപൂരിലെ നിര്‍ണായ മണ്ഡലമാണിത്. അതിലുപരി ഓംപ്രകാശ് രാജ്ബറിന്റെ മണ്ഡലമാണിത്. യോഗി സര്‍ക്കാരിലെ മുന്‍ കക്ഷിയായ എസ്ബിഎസ്പിയുടെ അധ്യക്ഷനാണ് രാജ്ബര്‍. എന്‍ഡിഎയില്‍ നിന്ന് പുറത്തുപോയ ശേഷം ബിജെപിയെ അതിരൂക്ഷമായി വിമര്‍ശിക്കുന്ന വ്യക്തിയാണ് രാജ്ബര്‍. ബിജെപിക്കെതിരെ ദളിതുകളെയും ഒബിസികളെയും ഒന്നിപ്പിക്കാനുള്ള എല്ലാ ശ്രമങ്ങളും രാജ്ബര്‍ നടത്തുന്നുണ്ട്. സമാജ് വാദി പാര്‍ട്ടി സഖ്യത്തിന് ഏറ്റവും കരുത്ത് നല്‍കുന്നതാണ് രാജ്ബറിന്റെ സാന്നിധ്യം. ഈ സാഹചര്യത്തില്‍ അദ്ദേഹത്തെ തോല്‍പ്പിച്ചാല്‍ എസ്പിയെയും തകര്‍ക്കാനാവുമെന്ന് ബിജെപി കരുതുന്നു.

മോദിയും യോഗിയും വന്നിട്ട് കാര്യമില്ല, കോട്ടയില്‍ കാറ്റ് മാറി വീശും? സെന്‍ട്രല്‍ യുപിയില്‍ കടുപ്പംമോദിയും യോഗിയും വന്നിട്ട് കാര്യമില്ല, കോട്ടയില്‍ കാറ്റ് മാറി വീശും? സെന്‍ട്രല്‍ യുപിയില്‍ കടുപ്പം

യുപിയിലെ ബാഹുബലിയായി വിശേഷിപ്പിക്കപ്പെട്ടിരുന്ന മുക്താര്‍ അന്‍സാരിയുടെ ജില്ലയാണ് ഗാസിപൂര്‍. മുക്താറിന്റെ സഹോദരന്‍ അഫ്‌സല്‍ അന്‍സാരി മുഹമ്മദാബാദ് സീറ്റില്‍ നിന്ന് അഞ്ച് തവണയാണ് വിജയിച്ചത്. 1985നും 1996നും ഇടയിലാണിത്. സഹൂറാബാദില്‍ ഇത്തവണ ത്രികോണ പോരാട്ടമാണ് നടക്കുന്നത്. ബിഎസ്പിയുടെ ഷദാബ് ഫാത്തിമയും, ബിജെപിയുടെ കാലിചരണ്‍ രാജ്ബറുമാണ് ഇവിടെ ഓംപ്രകാശിന്റെ എതിരാളി. അതോടൊപ്പം കോണ്‍ഗ്രസ് ഗ്യാന്‍ സിംഗ് മുന്നയും ഇവിടെ നിന്ന് മത്സരിക്കുന്നത്. 2017ല്‍ ഓംപ്രകാശ് വിജയിച്ച മണ്ഡലമാണിത്. അന്ന് എസ്ബിഎസ്പി ബിജെപിയുമായി സഖ്യമുണ്ടാക്കിയിരുന്നു. 2012ല്‍ ഷദാബ് ഫാത്തിമയാണ് ഇവിടെ ജയിച്ചത്. എസ്പി സ്ഥാനാര്‍ത്ഥിയായിരുന്നു ഷദാബ്.

കാലിചരണ്‍ രാജ്ബര്‍ 2002ലും 2007ലും ഈ മണ്ഡലത്തില്‍ നിന്ന് വിജയിച്ചിരുന്നു. സഹൂറാബാദിലെ നിര്‍ണായക വോട്ടുബാങ്ക് രാജ്ബറുകള്‍ തന്നെയാണ്. ചൗഹാന്‍, ക്ഷത്രിയ, മുസ്ലീം, യാദവ, വോട്ടുകളും സഹൂറാബാദിലുണ്ട്. ഇവരും മണ്ഡലത്തില്‍ നിര്‍ണായകമാണ്. ഈ സീറ്റില്‍ എളുപ്പത്തില്‍ തന്നെ വിജയം നേടുമെന്നാണ് ഓംപ്രകാശ് പറയുന്നത്. എസ്പിയുമായുള്ള സഖ്യവും രാജ്ബര്‍ എടുത്ത് കാണിക്കുന്നു. രാജ്ബര്‍ വിഭാഗത്തിന്റെ നേതാവും ജനപിന്തുണയും തനിക്കാണെന്ന് അദ്ദേഹം പറയുന്നു. എന്നാല്‍ വോട്ടുശതമാനത്തിന്റെ ചെറിയ മാറ്റം പോലും ഓംപ്രകാശിനെ പരാജയത്തിലേക്ക് തള്ളിയിടാം. ബിജെപി പരാജയപ്പെടുത്താന്‍ എസ്പി സഖ്യത്തിന് മാത്രമേ സാധിക്കൂ എന്നും രാജ്ബര്‍ ചൂണ്ടിക്കാണിക്കുന്നു.

ബിഎസ്പിയും കോണ്‍ഗ്രസും വെറും മത്സരിക്കുകയാണെന്നും ഓംപ്രകാശ് രാജ്ബര്‍ പറഞ്ഞു. മണ്ഡലത്തിനായി ഒന്നും ചെയ്യാത്തയാളാണ് ഓംപ്രകാശെന്ന് കോണ്‍ഗ്രസിന്റെ ഗ്യാന്‍ സിംഗ് മുന്ന പറഞ്ഞു. ഇത്തവണ സഹൂറാബാദ് കോണ്‍ഗ്രസിന് വോട്ട് ചെയ്യുമെന്നും മുന്ന പറഞ്ഞു. താന്‍ ഈ മണ്ഡലത്തിലെ ഗബ്ബര്‍ ആണെന്ന് ഓംപ്രകാശ് അവകാശപ്പെടുന്നു. അത്രയ്ക്കും കരുത്തനാണ് എന്ന അര്‍ത്ഥത്തിലാണ് ഇക്കാര്യം പറഞ്ഞത്. മാര്‍ച്ച് പത്തിന് ആരാണ് യഥാര്‍ത്ഥ ഗബ്ബറെന്ന് അറിയാമെന്ന് കാളിചരണ്‍ തിരിച്ചടിച്ചു. മണ്ഡലത്തിലെ ഏറ്റവും വലിയ ഗുണ്ടയാണ് ഒപി രാജ്ബറെന്ന് ബിഎസ്പി സ്ഥാനാര്‍ത്ഥി ഷദാബ് ഫാത്തിമ ആരോപിച്ചു. താന്‍ രണ്ട് തവണ ഓംപ്രകാശിനെ പരാജയപ്പെടുത്തിയതാണെന്നും ഫാത്തി പറഞ്ഞു. താന്‍ ഒരിക്കലും തിരഞ്ഞെടുപ്പ് തോറ്റിട്ടില്ലെന്നും, 2017ല്‍ ടിക്കറ്റ് നിഷേധിക്കപ്പെട്ടതാണെന്നും ഷദാബ് ഫാത്തിമ പറഞ്ഞു.

Recommended Video

cmsvideo
  യുക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കിയെ വധിക്കാന്‍ മൂന്നു തവണ ശ്രമം | Oneindia Malayalam

  ഏത് പ്രതിരോധവും തകര്‍ക്കും, ലോകം ഭയക്കുന്ന ആയുധം റഷ്യ പ്രയോഗിക്കും? സൈബീരിയയില്‍ പരീക്ഷണംഏത് പ്രതിരോധവും തകര്‍ക്കും, ലോകം ഭയക്കുന്ന ആയുധം റഷ്യ പ്രയോഗിക്കും? സൈബീരിയയില്‍ പരീക്ഷണം

  English summary
  om prakash rajbhar facing challenges in zahoorabad, bjp wants his defeat
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X