കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒമര്‍ അമിത് ഷായെ കണ്ടു... കശ്മീരില്‍ ബിജെപി-നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം?

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത ജമ്മു കശ്മീര്‍ നിയമസഭയില്‍ രാഷ്ട്രീയ സമവാക്യങ്ങള്‍ മാറി മറിയുമോ... ഏറ്റവും വിലയ ഒറ്റക്കക്ഷിയായ പിഡിപി അധികാരത്തിലെത്തുമോ, അതോ രണ്ടാം സ്ഥാനക്കാരായ ബിജെപി അധികാരം പിടിക്കുമോ...

കശ്മീരില്‍ തങ്ങള്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്നാണ് ബിജെപി മുന്‍ ദേശീയ അധ്യക്ഷനും കേന്ദ്ര ആഭ്യന്തര മന്ത്രിയും ആയ രാജ്‌നാഥ് സിങ് തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്ന ദിവസം പറഞ്ഞത്. എന്നാല്‍ അത് ആര്‍ക്കൊപ്പം ചേര്‍ന്നായിരിക്കും എന്നാണ് ഇപ്പോള്‍ തെളിയുന്നത്.

Omar Abdulla

ബിജെപിയെ രൂക്ഷമായി വിമര്‍ശിച്ചിരുന്ന നാഷണല്‍ കോണ്‍ഫറന്‍സ് തന്നെ സര്‍ക്കാരുണ്ടാക്കാന്‍ അവര്‍ക്കൊപ്പം കൂടുമോ എന്നാണ് ചോദ്യം. കഴിഞ്ഞ തവണത്തെ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും ആയ ഒമര്‍ അബ്ദുള്ള ബിജെപി അധ്യക്ഷന്‍ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി.

ദില്ലിയില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുമായും ഒമര്‍ അബ്ദുള്ള കൂടിക്കാഴ്ച നടത്തി. സഖ്യരൂപീകരണത്തിന്റെ കാര്യത്തില്‍ ഏതാണ്ട് ധാരണകളായിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

87 അംഗ ജമ്മു കശ്മീര്‍ നിയമസഭയില്‍ 28 സീറ്റുകള്‍ നേടിയ പിഡിപിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. രണ്ടാം സ്ഥാനത്തുള്ള ബിജെപിക്ക് 25 സീറ്റുകളുണ്ട്. ഭരണ കക്ഷിയായിരുന്ന നാഷണല്‍ കോണ്‍ഫറന്‍സിന് 15 ഉം കോണ്‍ഗ്രസിന് 12ഉം സീറ്റുകളാണ് ഉള്ളത്.

സര്‍ക്കാര്‍ രൂപീകരിക്കാന്‍ 44 അംഗങ്ങളുടെ പിന്തുണ വേണം. നാഷണല്‍ കോണ്‍ഫറന്‍സിന്റെ പിന്തുണ കിട്ടിയാല്‍ തന്നെയും ബിേെജപിക്ക് കേവല ഭൂരിപക്ഷം ലഭിക്കില്ല. അപ്പോള്‍ സ്വതന്ത്രരില്‍ നിന്ന് നാല് പേരെ പിടിക്കേണ്ടി വരും.

പിഡിപിക്ക് സര്‍ക്കാര്‍ രൂപീകരണത്തിന് കോണ്‍ഗ്രസ് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ അവിടേയും സ്ഥിതി സമാനമാണ്. രണ്ട് പാര്‍ട്ടികളുടേയും സീറ്റുകള്‍ കൂട്ടിയാല്‍ 40 വരെയേ എത്തൂ.

English summary
Omar Abdullah meets BJP chief Amit Shah, Arun Jaitley in Delhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X