'പഹൽഗാം ഭീകരാക്രമണത്തെ രാഷ്ട്രീയവത്കരിക്കില്ല, സംസ്ഥാന പദവി അവശ്യപ്പെടേണ്ട സമയമല്ല ഇത്'; ഒമർ അബ്‌ദുള്ള
ശ്രീനഗർ: പഹൽഗാം ഭീകരാക്രമണത്തെ രാഷ്ട്രീയവത്കരിക്കില്ലെന്ന് ജമ്മു കശ്‌മീർ മുഖ്യമന്ത്രി ഒമർ അബ്‌ദുള്ള. നിരപരാധികളായ സാധാരണക്കാരുടെ മൃതദേഹങ്ങളുടെ പേരിൽ സംസ്ഥാന പദവി ആവശ്യപ്പെടില്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന പദവി പുനഃസ്ഥാപിക്കുക എന്നത് ഒരു പ്രധാന ലക്ഷ്യമായി തുടരുമ്പോഴും, ഇത് ഉന്നയിക്കേണ്ടത് മറ്റൊരു സമയത്താണെന്ന തിരിച്ചറിവ് ഉണ്ടെന്നും നാഷണൽ കോൺഫറൻസ് നേതാവ് വ്യക്തമാക്കി.
മനുഷ്യജീവനെ ഒരു രാഷ്ട്രീയ വിലപേശലിനുള്ള ആയുധമാക്കി മാറ്റില്ലെന്നും ജമ്മു കശ്‌മീർ മുഖ്യമന്ത്രി പറഞ്ഞു. ജമ്മു കശ്‌മീരിലെ ക്രമസമാധാന ചുമതല തങ്ങൾക്കല്ലെന്നും ഒമർ കൂട്ടിച്ചേർത്തു. 'എന്നാൽ ഇന്നത്തെ സാഹചര്യം ഉപയോഗിച്ച് കേന്ദ്രത്തിൽ നിന്ന് സംസ്ഥാന പദവി ആവശ്യപ്പെടാൻ ഞാൻ ശ്രമിക്കില്ല. മൃതദേഹങ്ങളുടെ പേരിൽ ഞാൻ സംസ്ഥാന പദവി ആവശ്യപ്പെടില്ല. മറ്റൊരു അവസരത്തിൽ ഞങ്ങൾ അത് ആവശ്യപ്പെടും' അദ്ദേഹം പറഞ്ഞു.

'എന്റെ രാഷ്ട്രീയം അത്ര വിലകുറഞ്ഞതല്ല, 26 ജീവൻ പണയപ്പെടുത്തി സംസ്ഥാന പദവി ആവശ്യപ്പെടാൻ ഞാൻ ആഗ്രഹിക്കുന്നില്ല' അദ്ദേഹം പറഞ്ഞു. രാഷ്ട്രീയത്തിന് അതിന്റേതായ പരിധികൾ ഉണ്ടായിരിക്കണമെന്ന് ഒമർ അബ്‌ദുള്ള എടുത്തുപറയുകയുണ്ടായി, പ്രത്യേകിച്ച് മനുഷ്യജീവനുകൾ കൂടി അതിൽ ഉൾപ്പെടുമ്പോൾ.
പഹൽഗാം ഭീകരാക്രമണത്തെ നാഷണൽ കോൺഫറൻസ് നേതാവ് ശക്തമായി അപലപിക്കുകയും ചെയ്‌തു. 'ഇന്ന് പഹൽഗാം ഭീകരാക്രമണത്തെ ഞങ്ങൾ ശക്തമായി അപലപിക്കുന്നു' എന്നായിരുന്നു വിനോദസഞ്ചാരികളുടെ സുരക്ഷയും സംരക്ഷണവും തന്റെ ഉത്തരവാദിത്തമാണെന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം നിയമസഭയിൽ ഇരകളുടെ പേരുകൾ വായിച്ചുകൊണ്ട് വ്യക്തമാക്കിയത്.
'നമ്മളിൽ ആരും ഈ ആക്രമണത്തെ പിന്തുണയ്ക്കുന്നില്ല. കഴിഞ്ഞ 26 വർഷത്തിനിടയിൽ, ഇതുപോലുള്ള ഒരു ആക്രമണത്തിനെതിരെ പ്രതിഷേധിക്കാൻ ആളുകൾ വരുന്നത് ഞാൻ കണ്ടിട്ടില്ലെന്നാണ് നിയമസഭയിൽ സംസാരിച്ച മുഖ്യമന്ത്രി പറഞ്ഞത്. പ്രതിഷേധങ്ങൾ സ്വമേധയാ ഉള്ളതായിരുന്നുവെന്നും, ബാനറുകൾ, പോസ്‌റ്ററുകൾ എന്നിവ വഹിച്ചും തീവ്രവാദത്തിനെതിരെ മുദ്രാവാക്യങ്ങൾ ഉയർത്തിയും ആളുകൾ പ്രതിഷേധം നടത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആളുകൾ നമ്മളെ പിന്തുണയ്ക്കുമ്പോൾ തീവ്രവാദവും ഭീകരതയും ഒക്കെ അവസാനിക്കും. ഇതാണ് അതിന്റെ തുടക്കം... ഇതിന് ദോഷം വരുത്തുന്ന ഒന്നും നമ്മൾ പറയുകയോ കാണിക്കുകയോ ചെയ്യരുത്. തോക്കുകൾ ഉപയോഗിച്ച് നമുക്ക് തീവ്രവാദത്തെ നിയന്ത്രിക്കാൻ കഴിയും, പക്ഷേ ആളുകൾ നമ്മളെ പിന്തുണയ്ക്കുമ്പോൾ മാത്രമേ അത് ശരിക്കും അവസാനിക്കൂ; അദ്ദേഹം പ്രത്യേക സഭാ സമ്മേളനത്തിൽ നിലപാട് വ്യക്തമാക്കി.
രക്ഷാപ്രവർത്തനത്തിൽ സഹകരിച്ച ആളുകൾക്ക് നന്ദി പറഞ്ഞ അദ്ദേഹം ആക്രമണത്തിൽ കൊല്ലപ്പെട്ട ആദിലിനെ കുറിച്ച് എടുത്തുപറഞ്ഞു. ആദിൽ തന്റെ ജീവൻ പോലും വകവയ്ക്കാതെ നിരവധി വിനോദസഞ്ചാരികളെ രക്ഷിച്ചു. അദ്ദേഹം തന്റെ ജീവൻ ബലിയർപ്പിച്ചു. ഓടിപ്പോകുന്നതിനുപകരം, അവരെ രക്ഷിക്കാൻ അദ്ദേഹം തീരുമാനിക്കുകയായിരുന്നു; ഒമർ അബ്‌ദുള്ള പറഞ്ഞു.
'കുറച്ചു ദിവസങ്ങൾക്ക് മുമ്പ് മാത്രം വിവാഹിതയായ നാവിക ഉദ്യോഗസ്ഥന്റെ വിധവയോട് ഞാൻ എന്താണ് പറയേണ്ടത്? അവരെ ആശ്വസിപ്പിക്കാൻ എനിക്ക് വാക്കുകളില്ല. ഇരകളുടെ പല കുടുംബാംഗങ്ങളും എന്നോട് ചോദിച്ചു, അവർ ചെയ്‌ത കുറ്റം എന്താണ്? എനിക്ക് അതിനും ഉത്തരമില്ലായിരുന്നു' ഒമർ അബ്‌ദുള്ള വൈകാരികമായി പ്രതികരിച്ചു.
അതേസമയം, പഹൽഗാം ആക്രമണത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശം പ്രകാരം എൻഐഐ അന്വേഷണം ഔദ്യോഗികമായി ഏറ്റെടുത്തിട്ടുണ്ട്. ആക്രമണത്തിന് ദിവസങ്ങൾക്ക് ശേഷം നിലവിൽ മേഖലയിൽ സ്ഥിതി ശാന്തമാണ്. പഹൽഗാമിൽ ഉൾപ്പെടെ ടൂറിസം പഴയ നിലയിലേക്ക് തിരികെ വരികയാണ്. എങ്കിലും ഭീകരാക്രമണം അഴിച്ചുവിട്ട തീവ്രവാദികളെ ഇതുവരെയും പിടികൂടാൻ കഴിഞ്ഞിട്ടില്ല. ഇവർക്കായി തിരച്ചിൽ വ്യാപകമാണ്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications