
മഹാരാഷ്ട്രയില്‍ 3 വയസ്സുള്ള കുഞ്ഞിനും ഒമൈക്രോണ്‍, ഇന്ത്യയില്‍ 30 കടന്നു, മുന്നറിയിപ്പ് ഇങ്ങനെ
മുംബൈ: ഒമൈക്രോണ്‍ കേസുകള്‍ ഇന്ത്യയില്‍ വര്‍ധിക്കുന്നു. പുതിയ ട്രെന്‍ഡില്‍ കേന്ദ്ര സര്‍ക്കാരിന് ചെറുതല്ലാത്ത ആശങ്കയുമുണ്ട്. മഹാരാഷ്ട്രയില്‍ ഏഴ് പുതിയ കേസുകളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. അതില്‍ ഏറ്റവും ആശങ്കപ്പെടുത്തുന്നത് ഒരു കുഞ്ഞിനും രോഗം ബാധിച്ചുവെന്നതാണ്. മൂന്നരവയസ്സ് മാത്രം പ്രായമുള്ള കുഞ്ഞാണിത്. ഇതുവരെ മഹാരാഷ്ട്രയില്‍ മാത്രം പതിനേഴ് ഒമൈക്രോണ്‍ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ആദ്യ രണ്ട് തരംഗത്തിലും ഏറ്റവും കൂടുതല്‍ ആരോഗ്യ പ്രതിസന്ധി നേരിട്ട സംസ്ഥാനമാണ് മഹാരാഷ്ട്ര. സാധാരണ നിലയിലേക്ക് സംസ്ഥാനം മടങ്ങിയെത്തിരിക്കുന്ന സമയമാണിത്. ഇനിയൊരു തരംഗമുണ്ടായാല്‍ അത് വലിയ പ്രതിസന്ധികള്‍ സംസ്ഥാനത്തിനുണ്ടാക്കും.
മൂന്നിടത്ത് ശിവസേനയും കോണ്‍ഗ്രസും ഒന്നിക്കും, യുപിഎയില്‍ ചേരുമെന്ന് റാവത്ത്, രാഹുലിനൊപ്പം!!
പുതിയ ഏഴ് കേസുകളില്‍ മൂന്നെണ്ണം മുംബൈയില്‍ നിന്നാണ്. ബാക്കിയുള്ള നാല് കേസുകളും പിമ്പ്രി ചിഞ്ച്വാഡില്‍ നിന്നാണ്. ഇത് പൂനെയിലാണ്. മുംബൈയില്‍ ഒമൈക്രോണ്‍ രോഗികളെല്ലാം ടാന്‍സാനിയ, ബ്രിട്ടന്‍, ദക്ഷിണാഫ്രിക്ക-നെയ്‌റോബി എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്ത് വന്നവരാണ്. മുംബൈയില്‍ നിലവില്‍ അഞ്ച് ഒമൈക്രോണ്‍ കേസുകളാണ് ഉള്ളത്. മഹാരാഷ്ട്രയിലെ ഏഴ് കേസുകളില്‍ നാലെണ്ണം യാതൊരു രോഗലക്ഷണവും പ്രകടിപ്പിക്കാത്തതാണ്. മൂന്ന് പേരില്‍ മാത്രമാണ് ചെറിയ രോഗലക്ഷണങ്ങള്‍ ഇതുവരെ കാണിച്ചിട്ടുള്ളത്. പൂനെയിലുള്ള നാല് രോഗികളും നൈജീരിയന്‍ സ്ത്രീയുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്നവരാണ്.
നൈജീരിയന്‍ യുവതിക്ക് നേരത്തെ ഒമൈക്രോണ്‍ സ്ഥിരീകരിച്ചതാണ്. അതേസമയം ഒമൈക്രോണ്‍ ബാധിച്ച നാല് പേര്‍ സമ്പൂര്‍ണ വാക്‌സിനേഷന്‍ സ്വീകരിച്ചതാണ്. ബാക്കിയുള്ള മൂന്ന് പേരില്‍ ഒരാള്‍ ഒരു ഡോസ് വാക്‌സിന്‍ സ്വീകരിച്ചതാണ്. ബാക്കിയുള്ള രണ്ട് പേരില്‍ ഒരാള്‍ വാക്‌സിനേ എടുക്കാത്തയാണ്. ശേഷിക്കുന്നത് മൂന്നര വയസ്സുള്ള കുട്ടിയാണ്. ഈ കുട്ടിക്ക് വാക്‌സിനേഷന്‍ നല്‍കാന്‍ ഇതുവരെ അനുമതി ലഭിച്ചിട്ടില്ല. അതുകൊണ്ട് വാക്‌സിന്‍ നല്‍കിയിട്ടില്ല. വാക്‌സിന്‍ എടുത്തവരിലും ഒമൈക്രോണ്‍ സാന്നിധ്യം സ്ഥിരീകരിച്ചതാണ് മഹാരാഷ്ട്ര സര്‍ക്കാരിനും കേന്ദ്രത്തിനും ഒരുപോലെ ആശങ്കയാവുന്നത്. അതേസമയം ആശ്വാസം ചെറിയ രീതിയിലുള്ള പ്രശ്‌നങ്ങള്‍ മാത്രമേ ഇവര്‍ക്കുള്ളൂ എന്നതാണ്.
മഹാരാഷ്ട്രയില്‍ വെള്ളിയാഴ്ച്ച 695 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം രോഗമുക്തി നേടി ആശുപത്രി വിട്ടത് 631 പേരാണ്. 12 കൊവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. അതേസമയം ആശങ്കപ്പെടുത്തുന്നത് ദേശീയ തലത്തിലും ഒമൈക്രോണ്‍ പതിയെ വര്‍ധിച്ച് തുടങ്ങിയതാണ്. ഇതുവരെ 32 കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. നേരത്തെ രാജ്യത്തുള്ള എല്ലാ ഒമൈക്രോണ്‍ കേസുകളും തീവ്രത കുറഞ്ഞ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നതാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. ഇപ്പോഴത്തെ മൊത്തം കേസുകളില്‍ ഒന്‍പതെണ്ണം രാജസ്ഥാനിലാണ്. മൂന്നെണ്ണം ഗുജറാത്തിലും. കര്‍ണാടകത്തില്‍ രണ്ടും ദില്ലിയില്‍ ഒരു കേസും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഐസിഎംആര്‍ ഒമൈക്രോണ്‍ പടരുന്ന സാഹചര്യത്തില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതുവരെ പൊതുജനാരോഗ്യത്തിന് ഒമൈക്രോണ്‍ ഭീഷണി ഉയര്‍ത്തിയിട്ടില്ല. എന്നാലും കരുതിയിരിക്കണം. വളരെയധികം ജാഗ്രത പാലിക്കണമെന്ന് ഐസിഎംആര്‍ ചീഫ് ബല്‍റാം ഭാര്‍ഗവ പറഞ്ഞു. ഒമൈക്രോണിനെ കുറിച്ച് പഠനം നടത്തുന്നുണ്ടെന്ന് ഭാര്‍ഗവ വ്യക്തമാക്കി. വാക്‌സിന്‍ പ്രതിരോധ ശേഷം വൈകാതെ തന്നെ ഈ വേരിയന്റില്‍ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം മാസ്‌ക് ഇല്ലാതെ പലരും നടക്കുന്നുണ്ടെന്നും, ഇത് വലിയ പ്രതിസന്ധിയുണ്ടാക്കുമെന്നും കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഈ ട്രെന്‍ഡ് രാജ്യത്ത് മൂന്നാം തരംഗത്തിന് വഴിവെക്കുമെന്നും സര്‍ക്കാര്‍ പറഞ്ഞു.
പേരക്കുട്ടിയുടെ പിറന്നാളാഘോഷം പൊടിപൊടിക്കാന്‍ മുകേഷ് അംബാനി, രണ്‍ബീര്‍ മുതലുള്ള താരനിരയെത്തും