Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒമൈക്രോണ്‍ വ്യാപനം: ഇന്ത്യയില്‍ എത്തുന്ന എല്ലാ യാത്രക്കാര്‍ക്കും 7 ദിവസത്തെ ക്വാറന്റീന്‍

ദില്ലി: കൊവിഡിന്റെ ഏറ്റവും പുതിയ വകഭേദമായ ഒമൈക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ എത്തുന്ന എല്ലാ യാത്രക്കാര്‍ക്കും ഏഴ് ദിവസത്തെ ഹോം ക്വാറന്റീന്‍ നടപ്പിലാക്കി. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യയില്‍ കൊവിജ് വ്യാപനം രൂക്ഷമാണ്. ഒരു ലക്ഷത്തില്‍ കൂടുതല്‍ കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറില്‍ റിപ്പോര്‍ട്ട് ചെയ്തത്.

omicron

ഒമൈക്രോണ്‍ വൈറസ് ലോകമെമ്പാടും വ്യാപിച്ച പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ കേന്ദ്രം തീരുമാനിക്കുകയായിരുന്നു. ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ എത്തിച്ചേരുമ്പോള്‍ തന്നെ കോവിഡ് പരിശോധനയ്ക്കായി സാമ്പിളുകള്‍ സമര്‍പ്പിക്കേണ്ടതുണ്ട്. പുതിയ നിയമങ്ങള്‍ അനുസരിച്ച് പരിശോധനാ ഫലം വന്നതിന് ശേഷം മാത്രമേ വിമാനത്താവള പരിസരത്ത് നിന്ന് പുറത്തിറങ്ങാന്‍ അനുവദിക്കൂ. പരിശോധനാ ഫലം നെഗറ്റീവാകുന്നവര്‍ ഏഴ് ദിവസം വീട്ടില്‍ ക്വാറന്റൈന്‍ ചെയ്യേണ്ടിവരും, എട്ടാം ദിവസം ആര്‍ടി-പിസിആര്‍ പരിശോധനയ്ക്ക് വിധേയരാകേണ്ടി വരും.

ആര്‍ക്കെങ്കിലും പരിശോധനാഫലം പോസിറ്റീവ് ആണെങ്കില്‍, അവരുടെ സാമ്പിളുകള്‍ ജനിതക പരിശോധനയ്ക്ക് വേണ്ടി അയക്കും. ഒമൈക്രോണ്ഡ ബാധിച്ചവര്‍ പ്രട്ടോക്കോള്‍ പ്രകാരമുള്ള ചികിത്സയ്ക്ക് വിധേയമാക്കും. അതാത് സംസ്ഥാനങ്ങള്‍ ഈ യാത്രക്കാരുടെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കേണ്ടതുണ്ട്.
ക്വാറന്റൈന്‍ സമയത്തോ സ്വയം നിരീക്ഷണ സമയത്തോ ഏതെങ്കിലും തരത്തിലുള്ള ലക്ഷണങ്ങള്‍ ഉണ്ടായാലോ കോവിഡ് പോസിറ്റീവായാലോ ആവര്‍ത്തിച്ചുള്ള പരിശോധന നടത്തും.

അതേസമയം , ഇന്ത്യ ഇപ്പോള്‍ ഗുരുതരമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. ഏഴ് മാസത്തിന് ശേഷം ഇതാദ്യമായാണ് ഒരു ലക്ഷത്തില്‍ കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ 24 മണിക്കൂറില്‍ 1,17,100 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് ബാധിച്ചത്. തലേ ദിവസത്തേക്കാള്‍ 28 ശതമാനമാണ് വര്‍ധന. 2021 ജൂണ്‍ ആറിന് രാജ്യത്ത് ഇതിന് മുന്‍പ് അവസാനമായി പ്രതിദിന കൊവിഡ് നിരക്ക് ഒരു ലക്ഷം കടന്നത് . അന്ന് 1,14,460 പേര്‍ക്കാണ് കൊവിഡ് ബാധിച്ചിരുന്നത്. മഹാരാഷ്ട്രയില്‍ 36265, പശ്ചിമ ബംഗാളില്‍ 15421, ദല്‍ഹിയില്‍ 15097 , തമിഴ്നാട്ടില്‍ 6983, കര്‍ണാടകയില്‍ 5031 എന്നിങ്ങനെയാണ് കണക്ക്.കഴിഞ്ഞ ദിവസം 302 മരണങ്ങളും രാജ്യത്ത് കൊവിഡ് മൂലം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണസംഖ്യ 4,83,178 ആയി ഉയര്‍ന്നു .

ഒമൈക്രോണിന്റെ പശ്ചാത്തലത്തില്‍ കേരളം നേരത്തെ എഴ് ദിവസത്തെ ഹോം ക്വാറന്റീന്‍ അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനത്ത് ആകെ 280 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. അതില്‍ ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്നവര്‍ക്കാണ് ഏറ്റവും കൂടുതല്‍ ഒമിക്രോണ്‍ ബാധിച്ചത്. ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്ന 186 പേര്‍ക്കും ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്ന 64 പേര്‍ക്കുമാണ് ഒമിക്രോണ്‍ ബാധിച്ചത്. 30 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗമുണ്ടായത്. ലോ റിസ്‌ക് രാജ്യങ്ങളില്‍ വരുന്നവര്‍ക്ക് നേരത്തെ സ്വയം നിരീക്ഷണമാണ് അനുവദിച്ചിരുന്നത് .

Recommended Video

cmsvideo
    Omicron surge, health ministry's strict warning to states | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+