കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒമൈക്രോണ്‍ വ്യാപനം: താല്‍ക്കാലിക ആശുപത്രികള്‍ സജ്ജമാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര നിര്‍ദ്ദേശം

Google Oneindia Malayalam News

ദില്ലി: രാജ്യത്ത് ഒമൈക്രോണ്‍ കേസുകള്‍ വര്‍ദ്ധിക്കുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കി കേന്ദ്ര സര്‍ക്കാര്‍. താല്‍ക്കാലിക ആശുപത്രികള്‍ സ്ഥാപിക്കാനും പ്രത്യേക ടീമുകള്‍ രൂപീകരിക്കാനും സംസ്ഥാനങ്ങളോട് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ 22,775 പുതിയ കൊവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. കേസുകള്‍ ദിവസേന വര്‍ദ്ധിച്ചുവരുന്നത് ആശങ്കയ്ക്ക് വഴിവയ്ക്കുന്നുണ്ട്.

ദേശീയ തലസ്ഥാനമായ ഡല്‍ഹി, സാമ്പത്തിക കേന്ദ്രമായ മുംബൈ, കൊല്‍ക്കത്ത തുടങ്ങിയ ജനസാന്ദ്രത കൂടുതലുള്ള മെട്രോകളില്‍ കേസുകള്‍ വര്‍ദ്ധിക്കുന്ന സൂചനയാണ് ഡാറ്റയില്‍ നിന്നും ലഭിക്കുന്നത്. കഴിഞ്ഞ വര്‍ഷം കോവിഡ്-19 ന്റെ രണ്ടാം തരംഗത്തിന് ഇന്ത്യ സാക്ഷ്യം വഹിച്ചിരുന്നു. അന്ന് പുതിയ കേസുകളുടെ പ്രതിദിന ശരാശരി എണ്ണം ഏകദേശം 400,000 ആയി ഉയര്‍ന്നിരുന്നു. അതിനുശേഷം കേസുകളുടെ എണ്ണം ഗണ്യമായി കുറഞ്ഞിരുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം 10,000 കേസുകളില്‍ താഴെയാണ്.

india

ഇപ്പോള്‍, ഒമൈക്രോണ്‍ വേരിയന്റ് രോഗത്തിന്റെ മൂന്നാമത്തെ തരംഗത്തിന് കാരണമാകുമെന്നാണ് ഉദ്യോഗസ്ഥരും മെഡിക്കല്‍ വിദഗ്ധരും ഭയപ്പെടുന്നത്. അതേസമയം, ഡല്‍ഹിയില്‍ ഇന്ന് 2,716 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു, ഇന്നലത്തെ എണ്ണത്തേക്കാള്‍ 51% കൂടുതലാണ്; പോസിറ്റിവിറ്റി നിരക്ക് 3.64% ആയി ഉയര്‍ന്നു.

ഇതിനിടെ രാജസ്ഥാനില്‍ പുതിയ ഒമൈക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 52 പുതിയ കേസുകളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 121 ആയി. 52 ഒമൈക്രോണ്‍ കേസുകളില്‍ 38 കേസുകളും ജയ്പൂരിലാണ്. കൂടാതെ പ്രതാപ്ഗഡ്, സിരോഹി, ബിക്കാനീര്‍ എന്നിവിടങ്ങളില്‍ 3 കേസുകളും ജോധ്പൂരില്‍ രണ്ട് കേസുകളും അജ്മീര്‍, സിക്കാര്‍, ഭില്‍വാഡ എന്നിവിടങ്ങളില്‍ ഓരോ കേസും റിപ്പോര്‍ട്ട് ചെയ്തു.

കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ എല്ലാ സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാര്‍ക്ക് കോവിഡ് കേസുകളില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള കുതിച്ചുചാട്ടത്തെ നേരിടാനുള്ള സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ നിര്‍ദ്ദേശിച്ച് കത്തെഴുതിയിട്ടുണ്ട്. ഡിസംബര്‍ 31 ന്, എല്ലാ പനി, ശരീരവേദന കേസുകളും കോവിഡിനായി പരിശോധിക്കാനും പോസിറ്റീവാണെങ്കില്‍ അവര്‍ക്ക് ആവശ്യമായ ചികിത്സ നല്‍കാനും കേന്ദ്രം എല്ലാ സംസ്ഥാനങ്ങളോടും ആവശ്യപ്പെട്ടിരുന്നു. ഏറ്റവും പുതിയ വകഭേദമായ ഒമൈക്രോണ്‍ വളരെ വേഗത്തില്‍ പടരുന്നതായാണ് കണക്കാക്കപ്പെടുന്നത്. എന്നിരുന്നാലും മിക്ക ഒമിക്രോണ്‍ രോഗികളും രോഗലക്ഷണങ്ങളില്ലാത്തവരും ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടാതെ സുഖം പ്രാപിക്കുന്നവരുമായതിനാല്‍ വലിയ ആശങ്കപ്പെടേണ്ടതില്ല.

ഇതിനിടെ, രാജ്യത്ത് ഒമൈക്രോണ്‍ കേസുകളുടെ എണ്ണം വര്‍ധിക്കുന്നു. നിലവില്‍ ആയിരം കടന്നിരിക്കുകയാണ് രാജ്യത്തെ ഒമൈക്രോണ്‍ രോഗികള്‍. 1434 പേര്‍ക്കാണ് ഒമൈക്രോണ്‍ സ്ഥിരീകരിച്ചത്. ഏറ്റവും കൂടുതല്‍ മഹാരാഷ്ട്രയിലാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 35 ശതമാനമാണ് വര്‍ധിച്ചത്.

തമിഴ്നാട്ടില്‍ ഒമൈക്രോണ്‍ രോഗികളുടെ എണ്ണം 118 ആയി. ഗുജറാത്തില്‍ 115 പേര്‍ക്കാണ് ഒമൈക്രോണ്‍ റിപ്പോര്‍ട്ട് ചെയ്തത് . 100ലധികം കേസുകളുമായി അഞ്ചാം സ്ഥാനത്താണ് കേരളം .

English summary
Omicron Spread In India: Central directive to states to set up Makeshift hospitals
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X