രാജീവ് ഗാന്ധി വധം; പേരറിവാളന്റെ മൊഴി തെറ്റായി രേഖപ്പെടുത്തിയെന്ന് വെളിപ്പെടുത്തല്‍

  • Written By:
Subscribe to Oneindia Malayalam

ദില്ലി: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി കൊലക്കേസില്‍ ശിക്ഷ അനുഭവിക്കുന്ന പേരറിവാളന്റെ കുറ്റസമ്മതത്തിലെ ചില ഭാഗങ്ങള്‍ മൊഴിയില്‍ നിന്ന് താന്‍ മനപ്പൂര്‍വം ഒഴിവാക്കിയെന്ന് സിബിഐ ഓഫീസര്‍ സുപ്രീംകോടതിയില്‍. ബോംബിലുപയോഗിച്ച ബാറ്ററി എന്തിന് വേണ്ടിയാണെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്ന പേരറിവാളന്റെ മൊഴിയാണ് താന്‍ ഒഴിവാക്കിയത്.

ഇക്കാര്യം പേരറിവാളന്‍ അന്വേഷണ സംഘത്തോട് പറഞ്ഞിരുന്നെങ്കിലും ഈ ഭാഗം താന്‍ രേഖപ്പെടുത്തിയില്ല. കുറ്റസമ്മത മൊഴിയില്‍ പ്രധാനമായിരുന്നു ഈ ഭാഗം. എന്നാല്‍ അത് താന്‍ രേഖപ്പെടുത്തിയില്ല. രേഖപ്പെടുത്തിയിരുന്നെങ്കില്‍ പേരറിവാളന്‍ ശിക്ഷിക്കപ്പെടില്ലായിരുന്നുവെന്ന് സിബിഐ ഉദ്യോഗസ്ഥനായ വി ത്യാഗരാജന്‍ സുപ്രീംകോടതിയില്‍ ബോധിപ്പിച്ചു.

11111

കേസിന് ബലം കിട്ടാന്‍ വേണ്ടിയാണ് ഈ ഭാഗം രേഖപ്പെടുത്താതിരുന്നത്. പേരറിവാളന്റെ കുറ്റസമ്മത മൊഴി രേഖപ്പെടുത്തുമ്പോള്‍ ബോംബിനെ കുറിച്ചുള്ള അന്വേഷണം അവസാനിച്ചിരുന്നില്ല. അതിപ്പോഴും തുടരുകയാണ്. സംഭവത്തില്‍ പേരറിവാളന് പങ്കുണ്ടോ എന്ന കാര്യം സിബിഐക്ക് ബോധ്യപ്പെട്ടിട്ടില്ല. പേരറിവാളന് സ്‌ഫോടനത്തെ കുറിച്ച് ഒന്നുമറിയില്ലെന്ന് എല്‍ടിടിഇ നേതാക്കളുടെ വയര്‍ലെസ് സന്ദേശത്തില്‍ വ്യക്തമായതാണെന്നും ത്യാഗരാജന്‍ പറഞ്ഞു.

പേരറിവാളന്‍ കുറ്റക്കാരനെന്ന് വിധിക്കാന്‍ ഏക തെളിവ് താന്‍ രേഖപ്പെടുത്തിയ കുറ്റസമ്മത മൊഴിയാണ്. ഇക്കാര്യത്തില്‍ കോടതി നീതി നടപ്പാക്കണമെന്നും ത്യാഗരാജന്‍ അപേക്ഷയില്‍ പറയുന്നു.

ശ്രീപെരുമ്പത്തൂരിലുണ്ടായ സ്‌ഫോടനത്തില്‍ 1991ലാണ് രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്. ബോംബ് നിര്‍മിക്കാന്‍ ആവശ്യമായ രണ്ട് ബാറ്ററികള്‍ വാങ്ങി നല്‍കി എന്ന കുറ്റമാണ് സംഭവത്തിലേക്ക് പേരറിവാളനെ ബന്ധിപ്പിച്ചത്. വധശിക്ഷക്ക് വിധിക്കപ്പെട്ട പേരറിവാളന്‍ കഴിഞ്ഞ 26 വര്‍ഷമായി ജയിലിലാണ്.

English summary
CBI omitted part of Perarivalan’s confession, former officer of agency tells SC

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്