രാഹുൽ ഗാന്ധി നിങ്ങൾ സുമുഖനാണ്... പിന്നൊന്നും നോക്കിയില്ല 'ബിഗ് ഹഗ്' തന്നെകൊടുത്തു, 107 കാരിക്ക്...

  • Posted By: Desk
Subscribe to Oneindia Malayalam

ദില്ലി: ഇപ്പോൾ ട്വിറ്ററിൽ താരമായിരിക്കുന്നത് 107-ാം പിറന്നാൾ ആഘോഷിക്കുന്ന ഒരു മുത്തശ്ശിയാണ്. ദീപാലി സിക്കന്ദ് എന്ന ട്വിറ്റര്‍ ഉപയോക്താവ് തന്റെ മുത്തശ്ശിയുടെ 107-ാം പിറന്നാള്‍ ദിനമാണ് ഇന്നെന്നും രാഹുല്‍ ഗാന്ധിയെ നേരിട്ടു കാണുകയാണ് മുത്തശ്ശിയുടെ ആഗ്രഹമെന്നും ട്വീറ്റ് ചെയ്യുകയായിരുന്നു. എന്തുകൊണ്ട് രാഹുലിനെ കാണാൻ ആഗ്രഹിക്കുന്നു എന്ന ചോദ്യത്തിന് രസകരമായ ഉത്തരമായിരുന്നു നൽകിയതും.

രാഹുൽ ഗാന്ധി സുമുഖനായിരുന്നെന്നായിരുന്നു മുത്തശ്ശിയുടെ മറുപടി. ഓഫീസ് ഓഫ് ആര്‍ ജിയെ ടാഗ് ചെയ്തായിരുന്നു ദീപാലിയുടെ ട്വീറ്റ്. മുത്തശ്ശി കേക്ക് മുറിക്കുന്ന ചിത്രവും ദീപാലി ട്വീറ്റിനൊപ്പം ചേര്‍ത്തിരുന്നു. ഇത് കണ്ടതോടെ രാഹുൽ ഗാന്ധിയുടെ ഓഫീസിൽ നിന്ന് മറുപടിയുമെത്തി. മുത്തശ്ശിക്ക് ജന്മദിന ആശംസകൾ നേർന്ന രാഹുൽ തന്റെ വകയായി നിറഞ്ഞൊരു ആലിംഗനവും നൽകാൻ ദീപാവലിയോട് പറഞ്ഞു. എന്നാൽ പിന്നാലെ വൈകുന്നേരത്തോടെ ദീപാവലി മറ്റൊരു ട്വീറ്റ് കൂടി ചെയ്തു.

Rahul Gandhi

രാഹുൽ ഗാന്ധി നേരിട്ട് വിളിച്ച് ജന്മദിനാശംസകൾ നേർന്നതായി ദീപാവലി വെളിപ്പെടുത്തുകയായിരുന്നു. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ ട്വിറ്റരിലൂടെ പിന്തുടരുന്ന രണ്ട് പേരാണ് പ്രദാനമന്ത്രി നരേന്ദ്രമോദിയും ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും. എന്നാൽ അടുത്തകാലത്തായി ഇവരേക്കാൾ റിട്വീറ്റ് ചെയ്യപ്പെട്ടത് രാഹുൽ ഗാന്ധിയുടെ ട്വീറ്റുകളാണ്. ജുലൈ മുതൽ സെപ്തംബർ വരെയുള്ള സമയംകൊണ്ട് രാഹുലിന് 10 ലക്ഷം അനുഗാമികൾ വർധിച്ചെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

English summary
It was her birthday, and the 107-year-old had a wish. She wanted to meet Rahul Gandhi, the 47-year-old chief of Congress. Her grand-daughter, who tweeted the conversation, also reported why.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്