നോട്ട് നിരോധനം:ഒറ്റത്തവണ നിക്ഷേപത്തിന് വിലക്കില്ല, റിസര്‍വ്വ് ബാങ്ക് നിര്‍ദേശം ഇവയെല്ലാം
പല തവണയായി പഴയ നോട്ടുകള്‍ നിക്ഷേപിക്കുന്നവര്‍ പണത്തിന്റെ സ്രോതസ്സ് വെളിപ്പെടുത്തേണ്ടിവരും
ദില്ലി: രാജ്യത്തെ നോട്ട് നിരോധനത്തെ തുടര്‍ന്നുള്ള പ്രതിസന്ധിക്കിടെ കൂടുതല്‍ വിശദീകരണവുമായി ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. ഡിസംബര്‍ 30 വരെ എത്രയധികം പഴയ നോട്ടുകളും ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപിക്കാം എന്നാല്‍ ഒറ്റത്തവണ നിക്ഷേപത്തിന് മാത്രമാണ് ഈ ഇളവുള്ളത്. പല തവണയായി പഴയ നോട്ടുകള്‍ നിക്ഷേപിക്കുന്നവര്‍ പണത്തിന്റെ സ്രോതസ്സ് വെളിപ്പെടുത്തേണ്ടിവരും.
കഴിഞ്ഞ ദിവസം സിഡിഎം വഴിയുള്ള പണ നിക്ഷേപത്തിന് റിസര്‍വ്വ് ബാങ്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇതിന് പുറമേ പഴയ നോട്ടുകള്‍ ബാങ്കുകളില്‍ നിക്ഷേപിക്കുന്നതിനും പുതിയ നിര്‍ദ്ദേശങ്ങള്‍ ധനകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പുറത്തിറക്കിയിരുന്നു.

പഴയതെല്ലാം തിരിച്ചെത്തുന്നു
രാജ്യത്ത് 15.4 ലക്ഷം കോടി പഴയ നോട്ടുകളില്‍ 13 ലക്ഷം കോടി രൂപയാണ് ബാങ്കുകളില്‍ നിക്ഷേപിക്കപ്പെട്ടത്.

ഡിസംബര്‍ 30 വരെ
വ്യക്തികള്‍ക്ക് 5000 വരെയുള്ള പഴയ നോട്ടുകള്‍ ഡിസംബര്‍ 30വരെ ബാങ്കുകളില്‍ നിക്ഷേപിക്കാമെന്നായിരുന്നു കേന്ദ്ര ധനകാര്യമന്ത്രാലയത്തിന്റെ പുതിയ അറിയിപ്പ്.

കയ്യില്‍ വച്ചിട്ട് കാര്യമില്ല
നിരോധിക്കപ്പെട്ട നോട്ടുകള്‍ കൊണ്ട് വിനിമയം നടത്താന്‍ കഴിയില്ലെന്നും പണം പക്കലുള്ളവര്‍ ബാങ്കില്‍ നിക്ഷേപിക്കുക മാത്രമാണ് ജനങ്ങള്‍ക്ക് മുമ്പിലുള്ള മാര്‍ഗ്ഗമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി വ്യക്തമാക്കി.

പരിധിയില്ല
ഒറ്റത്തവണയായി എത്ര പഴയ നോട്ടുകള്‍ നിക്ഷേപിക്കാം. ഇതിന് പരിധി നിശ്ചയിട്ടില്ലെങ്കിലും ഇത് തുടര്‍ന്നാല്‍ പണത്തിന്റെ സ്രോതസ്സ് വെളിപ്പെടുത്തി മാത്രമേ പണം നിക്ഷേപിക്കാന്‍ കഴിയൂ എന്നും ധനകാര്യമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

എന്തുകൊണ്ട് വൈകി
നവംബര്‍ എട്ടിന് 500, 1000 രൂപ നോട്ടുകള്‍ നിരോധിച്ചിട്ടും പണം നിക്ഷേപിക്കാന്‍ വൈകിയതിനുള്ള കാരണവും ബാങ്ക് അധികൃതരെ ബോധ്യപ്പെ
ടുത്തേണ്ടത് അനിവാര്യമാണ്.

റിസര്‍വ് ബാങ്ക് നിര്‍ദേശങ്ങള്‍
പഴയ നോട്ടുകള്‍ അക്കൗണ്ടുകളില്‍ നിക്ഷേപിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ കഴിഞ്ഞ ദിവസമാണ് റിസര്‍വ്വ് ബാങ്ക് പുറത്തിറക്കിയത്. പഴയ നോട്ടുകള്‍ക്കുള്ള കാലാവധി അവാനിക്കാന്‍ 11 ദിവസം അവശേഷിക്കെയാണ് റിസര്‍വ്വ് ബാങ്ക് നീക്കം.












Click it and Unblock the Notifications