കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമേഠിയില്‍ രാഹുലിനെ വീഴ്ത്താന്‍ തുനിഞ്ഞിറങ്ങി മോദി; മണ്ഡലത്തിന് 538 കോടി, ഇത്തവണ ബിജെപി പിടിക്കും

  • By Desk
Google Oneindia Malayalam News

ലക്നൗ: ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ അദ്ദേഹത്തിന്‍റെ തട്ടകമായ അമേഠിയില്‍ തന്നെ പൂട്ടാന്‍ തുനിഞ്ഞിറങ്ങി ബിജെപിയും പ്രധാനമന്ത്രി നരേന്ദ്രമ മോദിയും. കഴിഞ്ഞ ദിവസം അമേഠിയില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിന് എത്തിയ നരേന്ദ്രമോദി കോണ്‍ഗ്രസിനും രാഹുല്‍ ഗാന്ധിക്കുമെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് ഉന്നയിച്ചത്.

രാഹുലിനേയും കോണ്‍ഗ്രസിനേയും പ്രതിരോധത്തിലാക്കി കൊണ്ട് 538 കോടിയുടെ 17 പദ്ധതികള്‍ക്കാണ് ഞായറാഴ്ച്ച പ്രധാനമന്ത്രി അമേഠിയില്‍ തുടക്കമിട്ടത്. രാഹുല്‍ ഗാന്ധി മണ്ഡലത്തിലെ എംപിയാണെങ്കില്‍ വികസനമെത്തണമെങ്കില്‍ ബിജെപി വേണമെന്ന് ജനങ്ങളില്‍ ബോധ്യപ്പെടുത്താനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നത്. ആയുധ ഫാക്ടറിയാണ് മോദി ഉദ്ഘാടനം ചെയ്ത പ്രധാന പദ്ധതികളിലൊന്ന്.. വിശദാംശങ്ങള്‍ ഇങ്ങനെ..

അധികാരമേറ്റ ശേഷം

അധികാരമേറ്റ ശേഷം

2004 ല്‍ അധികാരമേറ്റ ശേഷം ആദ്യമായാണ് മോദി രാഹുലിന്‍റെ മണ്ഡലമായ അമേഠിയിലെത്തുന്നത്. ആയുധഫാക്ടറിഉള്‍പ്പടേയുളള പദ്ധതികള്‍ ഉദ്ഘാടനം ചെയ്തതിന് പുറമെ പ്രചരണറാലിയും നടത്തിയാണ് അമേഠിയില്‍ നിന്നും മോദി മടങ്ങിയത്.

തോറ്റ സ്മൃതി ഇറാനി

തോറ്റ സ്മൃതി ഇറാനി

വോട്ടുചെയ്തവര്‍ക്കും അല്ലാത്തവര്‍ക്കും വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്ന് പ്രചരണറാലിയില്‍ മോദി വ്യക്തമാക്കി. ജയിച്ചവരേക്കാള്‍ കൂടുതല്‍ അമേഠിക്ക് പ്രവര്‍ത്തിച്ചത് തോറ്റ സ്മൃതി ഇറാനിയാണെന്ന് രാഹുലിനെ പരോക്ഷമായി കുറ്റപ്പെടുത്തിക്കൊണ്ട് മോദി പറഞ്ഞു.

ഗരീബി ഹഠാവോ

ഗരീബി ഹഠാവോ

വോട്ട് കിട്ടിക്കഴിഞ്ഞാല്‍ ജനങ്ങളെ മറക്കുന്നവരാണ് ചില നേതാക്കള്‍. അവര്‍ക്ക് ദരിദ്രര്‍ ദരിദ്രരായി തന്നെ തുടരുന്നതാണ് താല്‍പര്യം. എങ്കില്‍ മാത്രമേ അവര്‍ക്ക് ഗരീബി ഹഠാവോ എന്ന മുദ്രാവാക്യം മുഴിക്കിക്കൊണ്ടിരിക്കാനാവു.

ബുള്ളറ്റ് ബ്രൂഫ് ജാക്കറ്റുകള്‍

ബുള്ളറ്റ് ബ്രൂഫ് ജാക്കറ്റുകള്‍

അത്യാധുനിക സംവിധാനങ്ങളുള്ള തോക്കുകളുടെ അഭാവം സൈന്യത്തെ ഒരു തരത്തിലും ബാധിക്കാതിരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒട്ടേറെ പദ്ധതികള്‍ നടപ്പിലാക്കിയിട്ടുണ്ട്. 230000 ബുള്ളറ്റ് ബ്രൂഫ് ജാക്കറ്റുകള്‍ ഈ സര്‍ക്കാറിന്‍റെ കാലത്ത് സൈനികര്‍ക്ക് വിതരണം ചെയ്തിട്ടുണ്ടെന്നും മോദി പറഞ്ഞു.

എകെ-47 റൈഫിളുകളുടെ പിന്‍ഗമി

എകെ-47 റൈഫിളുകളുടെ പിന്‍ഗമി

ഇന്ത്യ-റഷ്യ സംയുക്ത സംരഭമായ കാലാനിഷ്ക്കോവ് റൈഫിള്‍ നിര്‍മ്മിക്കുന്ന ഫാക്ടറിയാണ് പ്രധാനമന്ത്രി അമേഠിയില്‍ ഉദ്ഘാടനടം ചെയ്തത്. പ്രശസ്തമായ എകെ-47 റൈഫിളുകളുടെ പിന്‍ഗമിയായ എകെ 203 തോക്കുകളാണ് പുതിയ ഫാക്ടറിയില്‍ നിര്‍മ്മിക്കുക.

വ്ളാട്മിര്‍ പുതിന്‍റെയും

വ്ളാട്മിര്‍ പുതിന്‍റെയും

അമേഠിയില്‍ ആയുധ ഫാക്ടറി വരുന്നതോടെ രാജ്യത്തിന്‍റെ പ്രതിരോധ സംവിധാനം കൂടുതല്‍ ശക്തിപ്പെടും. റഷ്യന്‍ പ്രസിഡന്‍റ് വ്ളാട്മിര്‍ പുതിന്‍റെയും പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന്‍റെയും ശ്രമഫലമാണ് ഈ ഫാക്ടറി.

വളരെയധികം സഹായിച്ചു

വളരെയധികം സഹായിച്ചു

അമേഠിയുടെ വികസനത്തിന് വേണ്ടി സ്മൃതി ഇറാനിയുടെ പ്രയത്നങ്ങള്‍ വളരെയധികം സഹായിച്ചിട്ടുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ അവര്‍ ഇവിടെ തോറ്റതാണ്. എങ്കിലും അവര്‍ ഈ മണ്ഡലത്തിന് വേണ്ടി കഠിനാധ്വാനം നടത്തിവരികയാണെന്നും മോദി അഭിപ്രായപ്പെട്ടു.

കോണ്‍ഗ്രസ് അധ്യക്ഷന്‍

കോണ്‍ഗ്രസ് അധ്യക്ഷന്‍

2007 ലാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഈ ഫാക്ടറിക്ക് തറക്കല്ലിട്ടത്. 2010 ല്‍ ഫാക്ടറിയുടെ പ്രവര്‍ത്തനം തുടങ്ങുമെന്നായിരുന്നു വാഗ്ദാനം. എന്നാല്‍ ഫാക്ടറിയില്‍ എന്ത് ആയുധം നിര്‍മ്മിക്കണമെന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ അന്നത്തെ സര്‍ക്കാറിന് കഴിഞ്ഞില്ലെന്നും മോദി കുറ്റപ്പെടുത്തി.

വിജയിക്കാന്‍ സാധിക്കും

വിജയിക്കാന്‍ സാധിക്കും

പരമ്പരാഗതമായി കോണ്‍ഗ്രസ് കുടുംബത്തോട് അഭിമുഖ്യമുള്ള അമേഠിയില്‍ നടത്തുന്ന വികസനം എല്ലാവര്‍ക്കുമൊപ്പം എല്ലാവര്‍ക്കും വികസനം എന്ന സര്‍ക്കാര്‍ നയത്തിന്‍റെ ഭാഗമാണെന്നും വരുന്ന പൊതുതിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ഇവിടെ വിജയിക്കാന്‍ സാധിക്കുമെന്നും അഭിപ്രായപ്പെട്ടു.

English summary
On Rahul Gandhi turf, PM Modi’s jibe with ‘Made-in-Amethi AK-203’ rifles
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X