കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൃണമൂല്‍ പാര്‍ട്ടി ഓഫീസില്‍ ഉഗ്രസ്‌ഫോടനം; ഒരാള്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്

Google Oneindia Malayalam News

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഓഫീസില്‍ ഉഗ്രസ്‌ഫോടനം. പശ്ചിമ മിഡ്‌നാപൂര്‍ ജില്ലാ ഓഫീസിലാണ് പൊട്ടിത്തെറിയുണ്ടായത്. ഓഫീസിന്റെ ഒരു ഭാഗം പൂര്‍ണമായി തകര്‍ന്നു. സ്‌ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. അഞ്ചു പേര്‍ക്ക് ഗുരുതരമായ പരിക്കുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Tmc

എന്താണ് സ്‌ഫോടനത്തിന് കാരണമെന്ന് വ്യക്തമല്ല. വ്യാഴാഴ്ച രാവിലെ പത്ത് മണിയോടെയാണ് സ്‌ഫോടനമുണ്ടായത്. പോലീസെത്തി ഓഫീസും ചുറ്റുപാടുകളും വിശദമായി പരിശോധിച്ചു. കൊല്‍ക്കത്തയില്‍ നിന്ന് 130 കിലോമീറ്റര്‍ അകലെയാണ് പശ്ചിമ മിഡ്‌നാപൂര്‍ ജില്ല.

പോലീസ് തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്. എന്താണ് കാരണമെന്ന് വ്യക്തതയില്ല. വിശദമായ പരിശോധന നടത്തുമെന്ന് പോലീസ് അറിയിച്ചു. ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാണെന്ന് പ്രചാരണമുണ്ടായിരുന്നു. എന്നാല്‍ ഗ്യാസ് സിലിണ്ടര്‍ ഓഫീസിലുള്ള കാര്യം തങ്ങള്‍ക്കറിയില്ലെന്ന് പോലീസ് പറഞ്ഞു. പരിശോധനയില്‍ ഇതുസംബന്ധിച്ച സൂചനകള്‍ പോലീസിന് ലഭിച്ചിട്ടില്ലെന്നാണ് വിവരം.

എന്താണ് സ്‌ഫോടന കാരണമെന്ന് വ്യക്തമായിട്ടില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പ്രദ്യുത് ഘോഷ് പറഞ്ഞു. പോലീസ് പരിശോധന സംബന്ധിച്ച് വിവരം ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു. രാഷ്ട്രീയ സംഘര്‍ഷം പതിവായുണ്ടാകുന്ന പ്രദേശമാണിത്. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തെത്തി പരിശോധന നടത്തി.

English summary
1 Dead, 5 Injured In Blast At Trinamool Office In Bengal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X