• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ലോകത്തിലെ അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയാകാന്‍ ഇന്ത്യ; വന്‍പദ്ധതികളുമായി നയപ്രഖ്യാപന പ്രസംഗം

ദില്ലി: 13000 കോടിയുടെ കാര്‍ഷിക ക്ഷേമ പദ്ധതികള്‍ പ്രഖ്യാപിച്ച് രാഷ്ട്രപതിയുടെ നടപ്രഖ്യാപന പ്രസംഗം. കര്‍ഷക ക്ഷേമ പദ്ധതികള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. മുന്നുവര്‍ഷത്തിനകം രാജ്യത്തെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കും. എന്നാല്‍ ഏറ്റവും വലിയ വെല്ലുവിളി വരള്‍ച്ചയാണെന്നും നയപ്രഖ്യാപന പ്രസംഗത്തില്‍ രാഷ്ട്രപതി വ്യക്തമാക്കി.

തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തോറ്റത് എന്തുകൊണ്ട്; വിചിത്രമായ കണ്ടെത്തലുമായി ബാബാ രാംദേവ്

മുത്തലാഖ് നിക്കാഹ് ഹലാല എന്നിവ നിര്‍ത്തലാക്കേണ്ടത് സ്ത്രീകള്‍ക്ക് തുല്യത നല്‍കുന്നതിന് അനിവാര്യമാണെന്നും രാഷ്ട്രപതി വ്യക്തമാക്കി. ഭീകരര്‍ക്കെതിരെ സൈന്യം നടത്തിയ സര്‍ജിക്കല്‍ സ്ടൈക്കിനേയും മസുദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ച നടപടിയേും രാഷ്ട്രപതി അഭിനന്ദിച്ചു. വികസന പ്രവര്‍ത്തനം തുടരാനുള്ള അംഗീകാരമാണ് ജനവിധിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നയപ്രഖ്യാപന പ്രസംഗത്തിന്‍റെ വിശദാംശങ്ങള്‍ ഇങ്ങനെ..

ഗുരുവിന്‍റെ ആശയത്തിലൂടെ

ഗുരുവിന്‍റെ ആശയത്തിലൂടെ

പുതിയ ഇന്ത്യ ശ്രീനാരായണ ഗുരുവിന്‍റെ ആശയത്തിലൂടെ കെട്ടിപ്പടക്കുമെന്ന് പ്രഖ്യാപിച്ച രാഷ്ട്രപതി ജാതിഭേദം മതദ്വേഷം എന്ന ഗുരുവിന്‍റെ ശ്ലോകം ഉദ്ധരിച്ചതും ശ്രദ്ധേയമായി. ഗുരുവിന്‍റെ ആശയങ്ങള്‍ സര്‍ക്കാറിന് വെളിച്ചംപകരുമെന്നും രബീന്ദ്രനാഥ ടാഗോറിന്‍റെ ആശയങ്ങള്‍ മുറുകെ പിടിച്ച് പുതിയ ഇന്ത്യയെ നിര്‍മ്മിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൃത്യമായ ഭൂരിപക്ഷം നല്‍കി

കൃത്യമായ ഭൂരിപക്ഷം നല്‍കി

61 കോടിയിലധകിം ജനങ്ങള്‍ തങ്ങളുടെ സമ്മതിദാന അവകാശം വിനിയോഗപ്പെടുത്തിയ തിരഞ്ഞെടുപ്പ് സര്‍ക്കാരിന്‍റെ വിശ്വാസ്യത വര്‍ധിപ്പിച്ചു. ഇത് പുതിയ റെക്കോഡാണ്. സര്‍ക്കാരിന് ജനങ്ങള്‍ കൃത്യമായ ഭൂരിപക്ഷം നല്‍കി. എല്ലാവര്‍ക്കുമൊപ്പം എല്ലാവര്‍ക്കും വികസനം എന്ന ആശയത്തിലാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. എല്ലാവരേയും ഒന്നായി കാണുകയാണ് സര്‍ക്കാറിന്‍റെ നയം. സ്ത്രീവോട്ടര്‍മാരുടെ സജീവ പങ്കാളിത്തം തിരഞ്ഞെടുപ്പിലുണ്ടായി. തിരഞ്ഞെടുപ്പ് കമ്മീഷന് അഭിനന്ദനം നേരുന്നുവെന്നും അദ്ദേഹം പരഞ്ഞു.

നിര്‍ണ്ണായകമായ ചുവടുവെപ്പ്

നിര്‍ണ്ണായകമായ ചുവടുവെപ്പ്

ജവാന്‍മാരുടെ മക്കള്‍ക്ക് സ്കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തും. ചെറുകിട കച്ചവടക്കാര്‍ക്ക് ഇന്‍ഷൂറന്‍സ് ഏര്‍പ്പെടുത്തും. ബേഠി ബച്ചാവോ ബേഠീ പഠാവോ പ്രഖ്യാപിക്കും. ആദിവാസി ക്ഷേമം സര്‍ക്കാറിന്‍റെ പ്രധാനക്ഷ്യമാണെന്നും രാഷ്ട്രപതി വ്യക്തമാക്കി. ജലശക്തിമന്ത്രാലയം രൂപീകരിച്ച നിര്‍ണ്ണായകമായ ചുവടുവെപ്പാണ്. 112 ആസ്പിരേഷണല്‍ ജില്ലകള്‍ വികസിപ്പിക്കാനുള്ള നടപടികള്‍ വലിയ തോതില്‍ ആരംഭിക്കാന്‍ പോകുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആയുഷ്മാന്‍ പദ്ധതിയുടെ പ്രയോജനം

ആയുഷ്മാന്‍ പദ്ധതിയുടെ പ്രയോജനം

ലോകത്തിലേറ്റവും കൂടുതല്‍ സ്റ്റാര്‍ട്ടപ്പുകള്‍ ഉള്ള രാജ്യമാണ് ഇന്ത്യ. എല്ലാവരേയും ഉള്‍ക്കൊള്ളുന്ന സുരക്ഷിതവും ശക്തവുമായ ഇന്ത്യയാണ് സര്‍ക്കാറിന്‍റെ ലക്ഷ്യം. പാവപ്പെട്ടവര്‍ക്ക് വീടും ആരോഗ്യ സുരക്ഷാ പദ്ധതിയും നല്‍കി. 26 ലക്ഷം പാവപ്പെട്ട രോഗികള്‍ക്ക് ആയുഷ്മാന്‍ പദ്ധതിയുടെ പ്രയോജനം ലഭിച്ചു. 2022 ആകുമ്പോഴേക്കും 1.5 കോടി ആരോഗ്യകേന്ദ്രങ്ങള്‍ കൂടി സജ്ജമാകും.

2024 ല്‍

2024 ല്‍

സ്ത്രീകേന്ദ്രീകൃതമായ വികസനത്തിനായി സര്‍ക്കാര്‍ ശ്രമിക്കും. മേയ്ക്ക് ഇന്‍ ഇന്ത്യയെ സാമ്പത്തിക ശക്തികേന്ദ്രമാക്കി മാറ്റും. പുതിയ കായിക താരങ്ങളെ കണ്ടെത്തുന്നതിനായി ജില്ലാതലം മുതല്‍ ഖേലോ ഇന്ത്യപദ്ധതി നടപ്പിലാക്കും. 2024 ല്‍ ഇന്ത്യയെ അഞ്ചുലക്ഷം കോടിവലിപ്പമുള്ള സാമ്പത്തിക ശക്തിയായി മാറ്റുക എന്നതാണ് ലക്ഷ്യം. 2024 ല്‍ എത്തുമ്പോഴേക്കും വിദ്യഭ്യാസ മേഖലയില്‍ 50 ശതമാനം സീറ്റുകള്‍ വര്‍ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ജിഎസ്ടിയെ കൂടുതല്‍ ലളിതമാക്കും

ജിഎസ്ടിയെ കൂടുതല്‍ ലളിതമാക്കും

ജിഎസ്ടിയെ കൂടുതല്‍ ലളിതമാക്കും. രാജ്യത്ത് പുതിയ വ്യവാസായ നയം ഉടന്‍ പ്രഖ്യാപിക്കും. കാര്‍ഷിക മേഖലയുടെ ഉന്നമനത്തിനായി കൂടുതല്‍ പരിഷ്കരണങ്ങള്‍ ഉണ്ടാകും. കാര്‍ഷിക മേഖലയില്‍ സര്‍ക്കാര്‍ കൂടുതല്‍ പണം ചിലവഴിക്കും. ചെറുകിട വ്യവസായക്കായി ഈടില്ലാതെ വായ്പ നല്‍കി അവരെ പ്രോല്‍സാഹിപ്പിക്കും. വിലക്കയറ്റം ഏറ്റവും താഴ്ന്ന നിലയിലാണ് രാജ്യം. ധനക്കമ്മി നിയത്രണത്തിലാണ്. വിദേശ നാണ്യം വര്‍ധിച്ചുകൊണ്ടിരക്കുന്നു.

ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്

ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്

ഇടയ്ക്കിടക്ക് ഉണ്ടാവുന്നത തെര‍ഞ്ഞെടുപ്പുകള്‍ രാജ്യത്തിന്‍റെ വികസനത്തിന് തിരിച്ചടിയാണ്. തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്തുക വഴി ഈ പ്രശ്നം ഒഴിവാക്കാന്‍ സാധിക്കും. അനധികൃത കുടിയേറ്റം രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളിയാണ്. ദേശീയ പൗരത്വ രജിസ്റ്റര്‍ വഴി കുടിയേറ്റക്കാരെ കണ്ടെത്തുമെന്നും അതിര്‍ത്തിയില്‍ നിരീക്ഷണവും സുരക്ഷയും ശക്തമാക്കി അനധികൃത കുടിയേറ്റം തടയുമെന്നും നയപ്രഖ്യാപനപ്രസംഗത്തില്‍ രാഷ്ട്രപതി പറയുന്നു.

അഞ്ചാമത്തെ സാമ്പത്തിക ശക്തി

അഞ്ചാമത്തെ സാമ്പത്തിക ശക്തി

ലോകത്തെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയാകാനുള്ള യാത്രയിലാണ് ഇന്ന് ഇന്ത്യ. ഡയറക്ട് ബെനഫിറ്റ് പദ്ധതിയിലൂടെ 7.3 കോടി ജനങ്ങളിലേക്ക് കഴിഞ്ഞ 5 വര്‍ഷംകൊണ്ട് ആനുകൂല്യം എത്തിക്കാനായി. എട്ടുകോടിയോളം അനര്‍ഹരെ കണ്ടെത്തി ഒഴിവാക്കാനും സാധിച്ചു. ഇതിലൂടെ 1.41 കോടി രൂപ സര്‍ക്കാറിന് ലാഭിക്കാനായി. ദേശസുരക്ഷയ്ക്കാണ് സര്‍ക്കാര്‍ പ്രധാനമായും പ്രധാനം നല്‍കുന്നത്.

മിന്നലാക്രമണവും വ്യോമാക്രമണവും

മിന്നലാക്രമണവും വ്യോമാക്രമണവും

ഭീകരര്‍ക്ക് നേരെ നടത്തിയ മിന്നലാക്രമണവും വ്യോമാക്രമണവും സര്‍ക്കാറിന്‍റെ ഉദ്ദേശം വ്യക്തമാക്കുന്നതാണെന്നും നയപ്രഖ്യാപന പ്രസംഗത്തില്‍ രാഷ്ട്രപതി പറഞ്ഞു. നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയായിരിക്കും ഇരുസഭകളിലും വെളളിയാഴ്ച്ച നടക്കുക. ചര്‍ച്ച പൂര്‍ത്തിയായ ശേഷം പ്രധാനമന്ത്രിയുടെ മറുപടി പ്രസംഗവും ഉണ്ടാവും.

നയപ്രഖ്യാപനം

പാര്‍ലമെന്‍റിന്‍റെ സംയുക്ത സമ്മേളനത്തില്‍ രാഷ്ട്രപതി നയപ്രഖ്യാപന പ്രസംഗം നടത്തുന്നു

English summary
president ram nath kovind's joint address in parliament
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more