Get Updates
Get notified of breaking news, exclusive insights, and must-see stories!

കോണ്‍ഗ്രസ്സിനെ ഭയന്ന് വിറച്ച് ബിജെപി; രാഹുല്‍ ഗാന്ധി പ്രസംഗിക്കുന്നത് പോലും ഭയം? തടയിടാൻ ഇടപെടലെന്ന്

Recommended Video

cmsvideo
    മിസോറാമിൽ കോണ്‍ഗ്രസ്സിനെ ഭയന്ന് ബിജെപി | Oneindia Malayalam

    ഐസ്വാള്‍(മിസോറാം): നവംബര്‍ 28 ന് മിസോറാം നിയമസഭ തിരഞ്ഞെടുപ്പ് നടക്കും. നാല്‍പത് മണ്ഡലങ്ങളാണ് മിസോറാമില്‍ ഉള്ളത്. ഈ തിരഞ്ഞെടുപ്പ് ബിജെപിയേയും കോണ്‍ഗ്രസ്സിനേയും സംബന്ധിച്ച് ഏറെ നിര്‍ണായകവും ആണ്. കാരണം, ഇപ്പോള്‍ മിസോറാം ഭരിക്കുന്നത് കോണ്‍ഗ്രസ് ആണെന്നത് തന്നെ.

    വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഒന്നുപോലും വിടാതെ ബിജെപി പിടിച്ചടക്കുന്ന കാഴ്ചയായിരുന്നു കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ കണ്ടത്. പക്ഷേ, മിസോറാം മാത്രം ഇപ്പോഴും കോണ്‍ഗ്രസ്സിനൊപ്പം ആണ്. നരേന്ദ്ര മോദി അധികാരത്തിലെത്തും മുമ്പാണ് അവിടെ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലെത്തിയത്. ഇത്തവണ എന്ത സംഭവിക്കും എന്നാണ് ചോദ്യം.

    ബിജെപിയെ സംബന്ധിച്ച് മിസോറാം ഒരു ബാലികേറാമലയൊന്നും അല്ല. പക്ഷേ, കോണ്‍ഗ്രസിന്റെ ശക്തിയെ അവര്‍ അല്‍പം ഭയപ്പെടുന്നും ഉണ്ട്. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പ്രസംഗം പോലും തടസ്സപ്പെടുത്താന്‍ കേന്ദ്രം ശ്രമിക്കുന്നു എന്നാണ് ഇപ്പോള്‍ ഉയരുന്ന ആരോപണം.

    രാഹുല്‍ ഗാന്ധി

    രാഹുല്‍ ഗാന്ധി

    മിസോറാം തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും എത്തുന്നുണ്ട്. രാജ്യത്ത് അവശേഷിക്കുന്ന കോണ്‍ഗ്രസ് ഭരണമുള്ള വിരലില്‍ എണ്ണാവുന്ന സംസ്ഥാനങ്ങളില്‍ ഒന്നാണ് മിസോറാം. അവിടെ ഭരണം നഷ്ടപ്പെടുക എന്നത് കോണ്‍ഗ്രസ്സിനെ സംബന്ധിച്ച് ആത്മഹത്യാപരം ആണ്.

    പ്രസംഗിക്കാന്‍ മൈതാനം

    പ്രസംഗിക്കാന്‍ മൈതാനം

    അസം റൈഫിള്‍സിന്റെ കീഴിലുള്ള മൈതാനം രാഹുല്‍ ഗാന്ധിയുടെ പരിപാടിക്കായി വിട്ടുകൊടുക്കണം എന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അസം റൈഫിള്‍സ് അതിന് തയ്യാറായില്ല. കഴിഞ്ഞ മാസവും ഇത് തന്നെ ആയിരുന്നു സ്ഥിതി.

    രാഷ്ട്രീയത്തിനില്ലെന്ന്

    രാഷ്ട്രീയത്തിനില്ലെന്ന്

    നവംബര്‍ 18 ന് ആയിരുന്നു കോണ്‍ഗ്രസ് പാര്‍ട്ടി രാഹുലിന്റെ പ്രസംഗത്തിന് വേണ്ടി മൈതാനം ആവശ്യപ്പെട്ട് അവസാനം അപേക്ഷ നല്‍കിയത്. എന്നാല്‍ കായിക പരിപാടികള്‍ക്ക് മാത്രമേ മൈതാനം നല്‍കൂ എന്നതായിരുന്നു കിട്ടിയ മറുപടി.

    മോദിക്ക് കൊടുത്തു

    മോദിക്ക് കൊടുത്തു

    പ്രധാനമന്ത്രി നരേന്ദ്ര മോദിയും മിസോറാമില്‍ പ്രചാരണത്തിന് എത്തുന്നുണ്ട്. നവംബര്‍ 23 ന് ആണ് മോദി പ്രസംഗിക്കുന്നത്. ഇതിന് വേണ്ടി മൈതാനം വിട്ടുകൊടുത്തിട്ടും ഉണ്ട്. അതെങ്ങനെ സാധ്യമാകും എന്നാണ് ഇപ്പോള്‍ കോണ്‍ഗ്രസ്സിന്റെ ചോദ്യം.

    കേന്ദ്രത്തിനെതിരെ

    കേന്ദ്രത്തിനെതിരെ

    രാഹുല്‍ ഗാന്ധിയുടെ പരിപാടിയ്ക്ക് മൈതാനം വിട്ടു നല്‍കാത്തതിന് പിന്നില്‍ കേന്ദ്രത്തിന്റെ ഇടപെടല്‍ ആണെന്നാണ് കോണ്‍ഗ്രസ് വക്താവ് ലല്ലിയന്‍ ചിങ്ക ആരോപിക്കുന്നത്. രാഹുലിന്റെ പ്രചാരണ പരിപാടികള്‍ തടസ്സപ്പെടുത്താന്‍ ആണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത് എന്നും ലല്ലിയന്‍ ചിങ്ക ആരോപിക്കുന്നുണ്ട്.

    മികച്ച നിലയില്‍

    മികച്ച നിലയില്‍

    40 അംഗ മിസോറാം നിയമസഭയില്‍ നിലവില്‍ കോണ്‍ഗ്രസ്സിന് മൃഗീയ ഭൂരിപക്ഷം ഉണ്ട്. 34 സീറ്റുകളിലും കോണ്‍ഗ്രസ് ആണ് ജയിച്ചത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ബിജെപി ഒരു സാന്നിധ്യമേ ആയിരുന്നില്ല. 44.9 ശതമാനം വോട്ടുകളും കോണ്‍ഗ്രസ് സ്വന്തമാക്കുകയും ചെയ്തു.

    ലോക്‌സഭയില്‍ കളി മാറി

    ലോക്‌സഭയില്‍ കളി മാറി

    ഒരേയൊരു ലോക്‌സഭ മണ്ഡലം മാത്രമാണ് മിസോറാമില്‍ ഉള്ളത്. നിലവില്‍ ആ സീറ്റ് കോണ്‍ഗ്രസ്സിനാണ്. എന്നാല്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ശക്തമായ മത്സരം ആയിരുന്നു എന്‍ഡിഎ സ്ഥാനാര്‍ത്ഥി കാഴ്ചവച്ചത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ ഭൂരിപക്ഷം 6,154 വോട്ടുകള്‍ ആയിരുന്നു

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+