Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒരു ശതമാനം വോട്ടിന്റെ വ്യത്യാസം മാത്രം; ഹിമാചലില്‍ റെക്കോര്‍ഡിട്ടെന്ന് മോദി

ദില്ലി: ചരിത്ര നേട്ടമാണ് ഗുജറാത്തില്‍ ബിജെപി സ്വന്തമാക്കിയതെന്ന് നരേന്ദ്ര മോദി. ദില്ലിയില്‍ ബിജെപിയുടെ ഗംഭീരമായ വിജയാഘോഷത്തില്‍ അദ്ദേഹം പങ്കെടുത്ത് സംസാരിച്ചു. വന്‍ മാലയിട്ടാണ് അദ്ദേഹത്തെ നേതാക്കള്‍ സ്വീകരിച്ചത്. പാര്‍ട്ടി അധ്യക്ഷന്‍ ജെപി നദ്ദ അടക്കമുള്ളവര്‍ വിജയാഘോഷത്തിനായി എത്തിയിരുന്നു.

150 സീറ്റിലേറെ നേടിയാണ് ബിജെപി ഗുജറാത്തില്‍ വമ്പന്‍ വിജയം സ്വന്തമാക്കിയത്. ആദ്യമായിട്ടാണ് ബിജെപി സംസ്ഥാനത്ത് ഇത്രയും സീറ്റുകള്‍ സ്വന്തമാക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരുന്നു പ്രചാരണത്തിന് ചുക്കാന്‍ പിടിച്ചത്. അതുകൊണ്ട് വിജയത്തിന്റെ ക്രെഡിറ്റും അദ്ദേഹത്തിന് അവകാശപ്പെട്ടതാണ്.

1

ദില്ലിയിലെയും, ഗുജറാത്തിലെയും, ഹിമാചലിലെയും ജനങ്ങളോട് താന്‍ നന്ദി പറയുന്നു. രാജ്യത്തെമ്പാടും ബിജെപി ജനങ്ങളുടെ സ്‌നേഹം നേടി മുന്നേറുകയാണ്. ഇത് ഗുജറാത്തില്‍ മാത്രം സംഭവിക്കുന്ന കാര്യമല്ല. യുപിയില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന രാംപൂരില്‍ വന്‍ വിജയമാണ് ബിജെപി നേടിയതെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഈ തിരഞ്ഞെടുപ്പുകളില്‍ ജനങ്ങള്‍ ജനാധിപത്യത്തിന്റെ ഉത്സവത്തെ ശരിയായ രീതിയിലാണ് ആഘോഷിച്ചത്. ഏതെങ്കിലും ഒരു ബൂത്തില്‍ പോലും വീണ്ടും തിരഞ്ഞെടുപ്പ് നടത്തേണ്ട ആവശ്യം വന്നില്ലെന്നും മോദി പറഞ്ഞു. അത് ജനങ്ങള്‍ വോട്ടിങ് വേണ്ട വിധത്തില്‍ ഉപയോഗപ്പെടുത്തിയത് കൊണ്ടാണെന്നും മോദി പറഞ്ഞു.

ചെറുപ്രായത്തിലേ വയസ്സരാവുമെന്ന് പേടിയുണ്ടോ; ചര്‍മത്തെ ചെറുപ്പമാക്കി നിലനിര്‍ത്താന്‍ ഇക്കാര്യങ്ങള്‍ മറക്കരുത്!!

ഹിമാചലില്‍ ജയിച്ചവരും തോറ്റവരും തമ്മിലുള്ള വ്യത്യാസം വെറും ഒരു ശതമാനം മാത്രമാണെന്ന് മോദി ചൂണ്ടിക്കാണിച്ചു. നേരത്തെയുള്ള സാഹചര്യം ഇങ്ങനെയായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. തോല്‍ക്കുന്നവര്‍ വന്‍ തോല്‍വി ഏറ്റുവാങ്ങുന്നതായിരുന്നു ഹിമാചലില്‍ സ്ഥിരമായി സംഭവിച്ച് കൊണ്ടിരുന്നത്. ഹിമാചലിന്റെ ചരിത്രത്തില്‍ ഇതാദ്യമായിട്ടാണ് ഇത്ര ചെറിയ വിജയമാര്‍ജിനും, തോല്‍വി മാര്‍ജിനും രേഖപ്പെടുത്തുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ബിജെപിയെ ജനങ്ങള്‍ ഇത്രത്തോളം സ്‌നേഹിക്കാന്‍ കാരണമുണ്ട്. ബിജെപിക്ക് ധീരമായ തീരുമാനങ്ങളെടുക്കാനുള്ള കഴിവുണ്ടെന്ന് ഈ രാജ്യത്തിന് അറിയാം. ഇതാണ് ബിജെപിക്ക് വിശ്വാസ്യത വര്‍ധിക്കാനും, പിന്തുണ വര്‍ധിക്കാനും കാരണമെന്നും മോദി പറഞ്ഞു.

ഗുജറാത്തിലെ ജനങ്ങള്‍ തന്നെ ഈ വിജയത്തില്‍ താന്‍ വിനയാനിത്വനാകുന്നുവെന്നും മോദി വ്യക്തമാക്കി. എന്റെ റെക്കോര്‍ഡ് തകര്‍ക്കുമെന്ന് പ്രചാരണ സമയത്ത് പറഞ്ഞിരുന്നു. ഭൂപേന്ദ്ര പട്ടേല്‍ തന്റെ റെക്കോര്‍ഡ് തകര്‍ത്തിരിക്കുകയാണ്.

അതിനായി താന്‍ കഠിനാധ്വാനം ചെയ്‌തെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഗുജറാത്തില്‍ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ തുടരുമെന്ന് അമിത് ഷാ വ്യക്തമാക്കി. അടുത്ത തിങ്കളാഴ്ച്ച അദ്ദേഹം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+