Get Updates
Get notified of breaking news, exclusive insights, and must-see stories!

അത് രാഹുലിന് മാത്രമെ കഴിയൂ; അധ്യക്ഷ സ്ഥാനത്തേക്ക് തിരിച്ചെത്തണമെന്ന് ഭൂപേഷ് ബാഗല്‍

ദില്ലി: കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് രാഹുൽ ഗാന്ധിയുടെ പേര് വീണ്ടും നിർദേശിച്ച് ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗൽ. കോൺഗ്രസ് അധ്യക്ഷ പദവി കൈകാര്യം ചെയ്യാൻ കഴിയുന്ന ഏക നേതാവാണ് രാഹുൽ ഗാന്ധിയെന്നാണ് ബാഗൽ ചൂണ്ടിക്കാണിക്കുന്നത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് തിരിച്ചടിയേറ്റതിന് പിന്നാലെയാണ് രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെക്കുന്നത്.

രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയുടെ പുതിയ ചിത്രങ്ങള്‍ കാണാം

യോഗ്യത രാഹുലിന് മാത്രം

യോഗ്യത രാഹുലിന് മാത്രം

സർക്കാരിന്റെ സമ്മർദത്തിന് വഴങ്ങാതെ സുപ്രധാന വിഷയങ്ങളിൽ ശക്തമായ നിലപാടെടുക്കുന്നയാളാണ് രാഹുൽ ഗാന്ധി.
ഒരാഴ്ചയ്ക്കുള്ളിൽ കോൺഗ്രസിന്റെ രണ്ട് സംസ്ഥാന യൂണിറ്റുകൾ രാഹുൽ ഗാന്ധി പാർട്ടി മേധാവിയായി തിരിച്ചെത്തുന്നതിനെ പിന്തുണച്ച് പ്രമേയങ്ങൾ പാസാക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ഞായറാഴ്ച രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷനായി ചുമതലയേൽക്കണമെന്ന് ആവശ്യപ്പെട്ട് ദില്ലി കോൺഗ്രസ് പ്രമേയം പാസാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വയനാട് എംപിയെ പാർട്ടി പ്രസിഡന്റായി വീണ്ടും നിയമിക്കണമെന്ന ആവശ്യവുമായി ഭൂപേഷ് ബാഗേൽ സമർപ്പിച്ച പ്രമേയം സമർപ്പിച്ചത്. പ്രമേയം കോൺഗ്രസ് കമ്മിറ്റി ഏകകണ്ഠമായി പാസാക്കുകയും ചെയ്തിരുന്നു.

 അടിത്തറ ശക്തിപ്പെടുത്തും

അടിത്തറ ശക്തിപ്പെടുത്തും

എല്ലാ കോൺഗ്രസ് അംഗങ്ങളും രാഹുൽ ഗാന്ധിയ്ക്ക് കീഴിൽ നിശ്ചയദാർഢ്യത്തോടെ നിൽക്കുന്നുണ്ട്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ കോൺഗ്രസ് നിരന്തരം ശക്തിപ്പെടുമെന്ന് വിശ്വസിക്കുന്നു. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകർക്കിടയിൽ ആത്മവിശ്വാസം പകരാൻ സാധിക്കുമെന്നും അദ്ദേഹത്തിന്റെ നേതൃത്വത്തിലും മാർഗനിർദേശത്തിലും പാർട്ടിയുടെ അടിത്തറ ശക്തിപ്പെടുത്തുന്നതിനൊപ്പം പാർട്ടി പ്രവർത്തകരുടെ ആത്മവീര്യം വർധിപ്പിക്കുമെന്നും കോൺഗ്രസ് പ്രദേശ് കമ്മറ്റി പാസാക്കിയ പ്രമേയത്തിൽ പറയുന്നു.

അംഗീകരിച്ച നേതാവ്

അംഗീകരിച്ച നേതാവ്

പാർട്ടി പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കാൻ രാഹുൽ ഗാന്ധി ഏറ്റവും അനുയോജ്യനാണോയെന്ന ചോദ്യത്തിന് അദ്ദേഹം പറഞ്ഞു, "രാഹുൽ ഗാന്ധിയെ കൂടാതെ മറ്റാരുണ്ട്. രാജ്യത്ത് ഇതുപോലെ പര്യടനം നടത്തുന്ന മറ്റേതെങ്കിലും നേതാവ് ഉണ്ടോ, രാജ്യത്തുടനീളമുള്ള കോൺഗ്രസ് പ്രവർത്തകർ അംഗീകരിച്ച മറ്റൊരു നേതാവുണ്ടോ?" എന്നും ഭുപേഷ് ബാഗൽ ചോദിക്കുന്നു.

നിലപാട് വ്യക്തം

നിലപാട് വ്യക്തം

ജിഎസ്ടി, അല്ലെങ്കിൽ കൊറോണ വൈറസ് എന്നിങ്ങനെ രാഹുൽ ഗാന്ധി എല്ലാ വിഷയങ്ങളിലും സംസാരിക്കുന്നുണ്ട്. കർഷകർക്ക് അനുകൂലമായി വ്യക്തമായ നിലപാടും അദ്ദേഹം സ്വീകരിച്ചിട്ടുണ്ട്. അതിനാൽ, വ്യക്തവും കൃത്യവുമായി നിലപാട് സ്വീകരിക്കുന്ന ഒരേയൊരു നേതാവാണ് അദ്ദേഹം. സർക്കാരിൻറെ സമ്മർദത്തിന് വഴങ്ങാതെ തന്റെ അഭിപ്രായങ്ങൾ ശക്തമായി മുന്നോട്ട് വയ്ക്കുകയാണ് രാഹുൽ ഗാന്ധിയെന്നും ഭൂപേഷ് ബാഗൽ ചൂണ്ടിക്കാണിക്കുന്നു.

ദയനീയ പരാജയം

ദയനീയ പരാജയം

പശ്ചിമ ബംഗാള്‍, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകള്‍ക്ക് ശേഷം ജൂണില്‍ സംഘടനാ തെരഞ്ഞെടുപ്പ് നടത്തുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പാര്‍ട്ടി ദില്ലി ഘടകം രാഹുലിനുവേണ്ടി പ്രമേയം പാസാക്കിയിട്ടുള്ളത്. ദില്ലി ഘടകത്തിന് പിന്നാലെ മറ്റുസംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് ഘടകങ്ങളും സമാനമായ പ്രമേയങ്ങള്‍ പാസാക്കാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ദയനീയ പരാജയം നേരിടേണ്ടിവന്നതിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധി പാര്‍ട്ടി അധ്യക്ഷസ്ഥാനം രാജിവച്ചത്. എന്നാൽ തല്‍സ്ഥാനത്തേക്ക് തിരിച്ചെത്തില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് രാഹുൽ.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+