കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതിഷേധാർഹവും ലജ്ജാവഹവും, യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനെ ചോദ്യം ചെയ്തതിനെതിരെ ഉമ്മൻചാണ്ടി

Google Oneindia Malayalam News

ദില്ലി: യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബിവി ശ്രീനിവാസനെ ദില്ലി പോലീസ് ചോദ്യം ചെയ്ത സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. പോലീസ് നടപടി പ്രതിഷേധാർഹവും ലജ്ജാവഹവുമാണ് എന്ന് ഉമ്മൻചാണ്ടി പ്രതികരിച്ചു. കൊവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു ബിവി ശ്രീനിവാസൻ.

ഉമ്മൻചാണ്ടിയുടെ കുറിപ്പ് വായിക്കാം: ' കോവിഡ് മഹാമാരിയുടെ കാലത്ത് പാവപ്പെട്ടവ‍ർക്ക് സഹായമെത്തിക്കാൻ പ്രയത്നിക്കുന്ന യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ അധ്യക്ഷൻ ബി വി ശ്രീനിവാസിനെ പ്രതികാര നടപടിയുടെ ഭാഗമായ് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തത് പ്രതിഷേധാർഹവും ലജ്ജാവഹവുമാണ്. രോഗാതുരമായ കാലത്ത് ജനങ്ങളെ സഹായിക്കുന്നതിനെ ഒരു കുറ്റകൃത്യമായാണ് മോദി സർക്കാർ കാണുന്നത്. കോവിഡ് രൂക്ഷമായ സാഹചര്യത്തിൽ ജീവൻ പോലും പണയപ്പെടുത്തി രാഷ്ട്രീയം നോക്കാതെ ജീവവായു എത്തിച്ച യുവ പോരാളിയാണ് ശ്രീനിവാസ്.

oommen

കോവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ പേരിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ധാരാളം അഭിനന്ദനങ്ങൾ അദ്ദേഹം ഏറ്റുവാങ്ങിയിരുന്നു. രാഷ്ട്രീയമായ പകപോക്കലാണ് കോവിഡ് ദുരിതാശ്വാസ പ്രവർത്തനത്തിനിടെ കേന്ദ്രസർക്കാരിൽ നിന്ന് യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ അധ്യക്ഷൻ നേരെ ഉണ്ടായിരിക്കുന്നത്. കേന്ദ്ര സർക്കാറിന്റെ വീഴ്ച്ചകൾ മറച്ചുവെക്കാനാണ് ഇത്തരം ദ്രോഹനടപടി. മനുഷ്യത്വ രഹിതമായ രാഷ്ട്രീയത്തിനെതിരെ ജനങ്ങൾ ചിന്തിക്കുമെന്ന് എനിയുക്കുറപ്പുണ്ട്''.

ലോക്ക്ഡൗണില്‍ ഹൈദരാബാദ്- ചിത്രങ്ങള്‍ കാണാം

ആർഎസ്പി നേതാവ് ഷിബു ബേബി ജോണിന്റെ പ്രതികരണം: ഭിന്നശേഷിക്കാർ രാജ്യത്തിന് ഭാരമാണെന്ന് പ്രഖ്യാപിച്ച് അവരെയെല്ലാം കൊന്നൊടുക്കിയ ക്രൂരനായ ഏകാധിപതിയുടെ കഥയുണ്ട് ചരിത്രത്തിൽ. അയാളുടെ പേര് അഡോൾഫ് ഹിറ്റ്ലർ എന്നായിരുന്നു. അതിന് സമാനമായി ഒരു കണക്കെടുപ്പ് പോലെ ഒരു കൂട്ടംപേർ അങ്ങ് പോയിക്കോട്ടെ എന്ന് കരുതി നിസംഗത പാലിക്കുന്നവർക്ക് ജീവകാരുണ്യ പ്രവർത്തനം നടത്തുന്നത് രാജ്യദ്രോഹ കുറ്റമാണെന്ന് തോന്നും. കോവിഡ് രോഗികൾക്ക് ഓക്സിജനും മരുന്നും മറ്റ് സേവനങ്ങളും എത്തിച്ചുനൽകാൻ അഹോരാത്ര പ്രയത്നം നടത്തുന്ന യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ബി.വി ശ്രീനിവാസിനെ കേന്ദ്ര സർക്കാർ വേട്ടയാടുമ്പോൾ ഈ പ്രധാനമന്ത്രിയെ ഹിറ്റ്ലറുടെ പ്രേതം ബാധിച്ചതായേ കാണാൻ കഴിയൂ'' .

ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി മസൂം ശങ്കര്‍, വൈറലായ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
Congress sent letter to Sonia Gandhi for complete change in party | Oneindia Malayalam

English summary
Oommen Chandy against Delhi Police questioning Youth Congress National Chief BV Srinivas
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X