കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗൊരഖ്പൂരില്‍ ഫലം എന്താവും? ഓപ്പറേഷന്‍ നിഷാദ് വിജയകരമാകുമോ? പോരാട്ടത്തിനൊരുങ്ങി ബിജെപി

Google Oneindia Malayalam News

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ വലിയൊരു രാഷ്ട്രീയ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ബിജെപി. മഹാസഖ്യത്തില്‍ നിന്ന് നിഷാദ് പാര്‍ട്ടി എന്‍ഡിഎയില്‍ എത്തിയിരിക്കുകയാണ്. അടുത്തിടെ നടന്ന ഗൊരഖ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്തിയ പാര്‍ട്ടിയാണ് ഇപ്പോള്‍ ബിജെപിക്കൊപ്പം ചേര്‍ന്നിരിക്കുന്നത്. ബിജെപി നേതാവും മുഖ്യമന്ത്രിയുമായ യോഗി ആദിത്യനാഥിന്റെ വിജയം കൂടിയാണിത്.

പക്ഷേ അപ്പോഴും വെറും മൂന്ന് വര്‍ഷം മാത്രം ചരിത്രമുള്ള ഒരു പാര്‍ട്ടിക്ക് വേണ്ടി രണ്ട് മുന്നണികളും എന്തിനാണ് ഇത്ര കഷ്ടപ്പെട്ടത് എന്നത് വലിയ ചോദ്യമാണ്. എന്നാല്‍ നിഷാദ് പാര്‍ട്ടി ചെറിയ മീനല്ല എന്നാണ് വ്യക്തമാകുന്നത്. നിര്‍ണായകമായതും അതേസമയം വലുതായ ഒരു വോട്ടുബാങ്ക് പാര്‍ട്ടിക്കുണ്ട്. ഇതിലാണ് ബിജെപിയും സമാജ് വാദി പാര്‍ട്ടിയും ഒരുപോലെ ലക്ഷ്യമിടുന്നത്.

യോഗിയുടെ ആശങ്ക

യോഗിയുടെ ആശങ്ക

സ്വന്തം കോട്ടയായി യോഗി ആദിത്യനാഥ് സംരക്ഷിച്ച് പോന്നിരുന്ന മണ്ഡലമായിരുന്നു ഗൊരഖ്പൂര്‍. എന്നാല്‍ കഴിഞ്ഞ ഉപതിരഞ്ഞെടുപ്പില്‍ സമാജ് വാദി പാര്‍ട്ടി ബിഎസ്പി സഖ്യത്തിനൊപ്പം ചേര്‍ന്ന് നിഷാദ് പാര്‍ട്ടി ഇവിടെ മത്സരിച്ചു. വമ്പന്‍ ജയം നേടുകയും ചെയ്തു. അതേസമയം നിഷാദ് പാര്‍ട്ടിക്ക് കാര്യമായി സ്വാധീനമുള്ള മണ്ഡലം ഗൊരഖ്പൂര്‍ മാത്രമാണ്. എന്നാല്‍ ഇത് വിട്ടുപോകാതിരിക്കാനുള്ള തന്ത്രമാണ് ബിജെപി പുറത്തെടുത്തത്.

പിന്നോക്ക വിഭാഗം

പിന്നോക്ക വിഭാഗം

നിഷാദ് വിഭാഗം വളരെ പിന്നോക്കം നില്‍കുന്ന വിഭാഗമാണ്. ഇവര്‍ ദളിത് മുസ്ലീം വോട്ടുകള്‍ക്ക് ഒപ്പം ചേരുമ്പോള്‍ എല്ലാ വോട്ടുകളുടെയും ഏകീകരണമുണ്ടാകും. അതാണ് ഗൊരഖ്പൂരിലെ വിജയത്തിന് പിന്നില്‍. 2015ന് ശേഷമാണ് ഇവര്‍ അറിയപ്പെടുന്ന പാര്‍ട്ടി ആവുന്നത്. പ്രവീണ്‍ നിഷാദ് പാര്‍ട്ടി പ്രസിഡന്റ് സഞ്ജയ് നിഷാദിന്റെ മകനാണ്. പ്രവീണാണ് ഗൊരഖ്പൂരില്‍ വിജയിച്ചത്. എന്നാല്‍ നിഷാദ് പാര്‍ട്ടി രണ്ട് സ്ഥലത്ത് നിന്നും വിലപേശല്‍ ആരംഭിച്ചതോടെയാണ് മഹാസഖ്യത്തില്‍ വിള്ളല്‍ ഉണ്ടായത്.

യോഗിയുടെ വിജയം

യോഗിയുടെ വിജയം

നിഷാദ് പാര്‍ട്ടി എന്‍ഡിഎയില്‍ എത്തിയത് യോഗി ആദിത്യനാഥിന്റെ വിജയമാണ്. രണ്ട് ദിവസം മുമ്പ് സഞ്ജയ് നിഷാദ് മഹാസഖ്യത്തിനൊപ്പം നില്‍ക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. അഖിലേഷ് ഗൊരഖ്പൂരില്‍ പ്രവീണിനെ സ്ഥാനാര്‍ത്ഥിയായും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇവിടെ വലിയ വാഗ്ദാനങ്ങള്‍ യോഗി ആദിത്യനാഥില്‍ നിന്ന് നിഷാദ് പാര്‍ട്ടിക്ക് ലഭിച്ചെന്നാണ് റിപ്പോര്‍ട്ട്. യോഗിയുടെ ഇടപെടല്‍ നിര്‍ണായകമായെന്നാണ് വിലയിരുത്തല്‍.

ജാതി സമവാക്യം

ജാതി സമവാക്യം

ഇരു മുന്നണികളും ഇവരെ ഒപ്പം നിര്‍ത്തുന്നത് ജാതി സമവാക്യം മുന്നില്‍ കണ്ടാണ്. വളരെ പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങളെ ശക്തമായി സംഘടിപ്പിക്കുകയും മുന്നോട്ട് നയിക്കുകയും ചെയ്യുന്നത് നിഷാദ് പാര്‍ട്ടിയാണ്. നിഷാദ്, കേവത്ത്, മല്ല, മാജി തുടങ്ങിയ ജാതികളും ഗൊരഖ്പൂരിലുണ്ട്. ഇവരെ ഒന്നിപ്പിച്ച് വലിയൊരു വോട്ടുബാങ്കായി മാറ്റാന്‍ നിഷാദ് പാര്‍ട്ടിക്ക് സാധിക്കും. 50000 വോട്ട് വരെ ഇവര്‍ക്കുണ്ട. ഇത് വിജയത്തില്‍ നിര്‍ണായകമാണ്.

മഹാസഖ്യത്തിന് വീഴ്ച്ച

മഹാസഖ്യത്തിന് വീഴ്ച്ച

ബിജെപിക്ക് മുന്നില്‍ മഹാസഖ്യത്തിന്റെ ആദ്യ വീഴ്ച്ചയാണിത്. തിരഞ്ഞെടുപ്പ് വിജയത്തേക്കാള്‍ സഖ്യം വളരെ പ്രധാന വിജയമാണെന്ന് അഖിലേഷ് നേരത്തെ പറഞ്ഞതാണ്. അതേ തന്ത്രം തന്നെയാണ് യോഗിയും ഉപയോഗിച്ചത്. അതേസമയം ബിജെപിക്കുള്ള പ്രതിസന്ധി നിഷാദ് പാര്‍ട്ടിയെ വിശ്വസിക്കാന്‍ കൊള്ളില്ലെന്നതാണ്. തിരഞ്ഞെടുപ്പിന് ശേഷമോ അതിന് മുമ്പോ അവര്‍ സഖ്യം വിട്ട് മറ്റൊരിടത്ത് ചെല്ലാനുള്ള സാധ്യതും ഭീഷണിയും യോഗിക്ക് മുന്നിലുണ്ട്. അതേസമയം നഷ്ടം നികത്താന്‍ മുസ്ലീം ഒബിസി വോട്ടുകള്‍ കേന്ദ്രീകരിച്ച് മഹാസഖ്യം പ്രവര്‍ത്തിക്കേണ്ടി വരും.

ഗോരഖ്പ്പുർ ലോക്സഭ തിരഞ്ഞെടുപ്പ് ഫലം

അമേഠിയില്‍ രാഹുലിന്റെ ജനപ്രീതി ഉയരുന്നു....ബിജെപി കര്‍ഷകരെ വഞ്ചിച്ചത് 2 കാര്യങ്ങളില്‍!!അമേഠിയില്‍ രാഹുലിന്റെ ജനപ്രീതി ഉയരുന്നു....ബിജെപി കര്‍ഷകരെ വഞ്ചിച്ചത് 2 കാര്യങ്ങളില്‍!!

English summary
operation nishad success bjp have an edge on grand alliance
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X