കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റോമിയോ റിട്ടേണ്‍സ്; രണ്ട് മണിക്കൂര്‍കൊണ്ട് പിടികൂടിയത് 121 പൂവാലന്മാരെ

  • By അക്ഷയ്‌
Google Oneindia Malayalam News

ഗുരുഗ്രാം: ഹരിയാനയില്‍ ഇനി പൂവാലന്മാര്‍ക്ക് രക്ഷയില്ല. പൂവാലന്മാരെ കുടുക്കാന്‍ പോലീസിന്റെ ഓപ്പറേഷന്‍ റോമിയോ റിട്ടേണ്‍സ് രംഗത്തെത്തിയിട്ടുണ്ട്. ഹരിയാനയില്‍ രണ്ട് മണിക്കൂര്‍കൊണ്ട് പിടികൂടിയത് 121 പൂവാലന്മാരെയാണ്.

പൊതു നിരത്തിലെ പൂവാല ശല്യം അവസാനിപ്പിക്കാന്‍ ഹരിയാന സര്‍ക്കാര്‍ നടപ്പിലാക്കിയ ഓപ്പറേഷന്‍ റോമിയോ റിട്ടേണ്‍സിലാണ് പൂവാലന്മാര്‍ കുടുങ്ങിയത്. ഹരിയാനയിലെ ഗുരുഗ്രാമില്‍ സ്ത്രീകള്‍ക്കെതിരെയുള്ള
അതിക്രമം പതിവായിരുന്നു. സ്ത്രീകള്‍ക്കെതിരെയുള്ള ഇത്തരം അക്രമങ്ങളും ശല്യങ്ങളും തടയാനാണ് ഓപ്പറേഷന്‍ റോമിയോ റിട്ടേണ്‍സ് നടപ്പിലാക്കുന്നതെന്ന് അസിസ്റ്റന്റ് കമ്മീഷണര്‍ ധര്‍ണ യാദവ് പറഞ്ഞു.

Haryana Map

മുന്‍പും ഗുരുഗ്രാമില്‍ പോലീസ് നടപടികള്‍ സ്വീകരിച്ചിരുന്നെങ്കിലും അവയൊന്നും ഫലം കണ്ടിരുന്നില്ല. പുതിയ പദ്ധതി പ്രകാരം ഇരുപതോളം പോലീസുകാര്‍ ഉള്‍പ്പെടുന്ന സംഘമാണ് രാത്രികാലങ്ങളില്‍ മഫ്തിയില്‍ നിരത്തുകളില്‍ പൂവാലന്മാര്‍ക്കായി കാത്തിരിക്കുന്നത്.

English summary
The Gurugram Police on Saturday night arrested 121 people at MG Road under its Operation Romeo Returns programme, launched to curb eve teasing incidents in the city.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X