കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അനുരാഗ് കശ്യപിന്റെയും തപ്സി പന്നുവിന്റെയും വീടുകളിൽ റെയ്ഡ്: കേന്ദ്രത്തിനെതിരെ പ്രതിപക്ഷ നേതാക്കൾ

Google Oneindia Malayalam News

മുംബൈ: ബോളിവുഡ് താരം തപ്സി പന്നു, ചലച്ചിത്ര നിർമാതാക്കളായ അനുരാഗ് കശ്യപ്, വികാസ് ബഹൽ എന്നിവരുടെ വീട്ടിൽ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയ സംഭവത്തിൽ സർക്കാരിനെതിരെ പ്രതിപക്ഷം. നികുതിയായ തപ്‌സി പന്നു, ചലച്ചിത്ര നിർമ്മാതാക്കളായ അനുരാഗ് കശ്യപ്, വിക്രമാദിത്യ മോട്വാനെ, വികാസ് ബഹൽ, മധു മന്തേന എന്നിവരുമായി ബന്ധമുള്ള പ്രൊഡക്ഷൻ ഹൌസുകളിലും ഇവന്റ് മാനേജ്‌മെന്റ് കമ്പനികളിലും നികുതി വെട്ടിപ്പ് ആരോപിച്ച് ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡാണ് പ്രതിപക്ഷ പാർട്ടികളിൽ നിന്ന് കടുത്ത വിമർശനത്തിന് ഇടയാക്കിയത്.

'കിഫ്ബിയിലെ ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തി പീഡിപ്പിക്കുന്നു', ഇഡിക്കെതിരെ പരാതി നൽകി മുഖ്യമന്ത്രി'കിഫ്ബിയിലെ ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തി പീഡിപ്പിക്കുന്നു', ഇഡിക്കെതിരെ പരാതി നൽകി മുഖ്യമന്ത്രി

കേന്ദ്രത്തിനെതിരെ ഉയർന്നുവരുന്ന ശബ്ദങ്ങൾ അട്ടിമറിക്കാനുള്ള ശ്രമമാണിതെന്നാണ് മഹാരാഷ്ട്ര കാബിനറ്റ് മന്ത്രി അശോക് ചവാന്റെ പ്രതികരണം. "ഇത്തരം റെയ്ഡുകൾ ഇപ്പോൾ വളരെ സാധാരണമായിത്തീർന്നിരിക്കുന്നു. ബിജെപി കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് അവരുടെ സർക്കാരുകൾക്കെതിരെ ശബ്ദമുയർന്നവരെ ലക്ഷ്യമിട്ട് നീങ്ങുന്നു. രാജ്യമെമ്പാടും നടക്കുന്ന കാര്യങ്ങളെക്കുറിച്ച് അഭിപ്രായം പറയുന്ന സെലിബ്രിറ്റികളായതിനാലാണ് ഇത് സംഭവിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 hh-16147916

"ഫിലിം മേക്കർ അനുരാഗ് കശ്യപ്, നടൻ തപ്‌സി പന്നു ആദായനികുതി റെയ്ഡുകൾ നേരിടുന്നു. ബിജെപിയുടെ വരുതിയിൽ വരാത്തവരെ ഉപദ്രവിക്കാനും ഭീഷണിപ്പെടുത്താനും നിശബ്ദമാക്കാനുമുള്ള ഒരു ടീം പ്രവർത്തിക്കുന്നുണ്ടെന്നാണ് ഐടി വകുപ്പ്, ഇഡി, എൻ‌ഐ‌എ, പോലീസ് എന്നീ കേന്ദ്ര ഏജൻസികളെ മുൻനിർത്തി ട്വീറ്റിൽ കുറിച്ചത്. ഈ കേന്ദ്ര ഏജൻസികളുടെ അപകീർത്തികരമായ ഉപയോഗം ഇന്ത്യ ഇതിന് മുമ്പ് കണ്ടിട്ടില്ലെന്നും ട്വിറ്ററിൽ കുറിച്ചു.

രാഷ്ട്രീയ ജനതാദൾ നേതാവ് തേജസ്വി യാദവും ഐടി റെയ്ഡുകളെ വിമർശിച്ച് രംഗത്തെത്തിയിട്ടുണ്ട്. "ബിജെപി സർക്കാർ ഐടി, സിബിഐ, ഇഡി എന്നിവരെ അവരുടെ രാഷ്ട്രീയ എതിരാളികൾക്കെതിരെ റെയ്ഡ് നടത്താൻ നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു, "ഇപ്പോൾ, നാസി സർക്കാർ സാമൂഹ്യ പ്രവർത്തകരെയും പത്രപ്രവർത്തകരെയും കലാകാരന്മാരെയും പിന്തുടർന്ന് ഭീഷണിപ്പെടുത്തുകയാണെന്നും യാദവ് വ്യക്തമാക്കി.

തപ്സി പന്നു, വികാസ് ബഹൽ, ചലച്ചിത്ര സംവിധായകൻ അനുരാഗ് കശ്യപ് എന്നിവരുടെ വീടുകളിലാണ് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ ഇന്ന് റെയ്ഡ് നടത്തിയത്. അനുരാഗ് കശ്യപിന്റെ നിർമാണ കമ്പനിയായ ഫാന്റെ ഫിലിംസ് നികുതി തട്ടിപ്പ് നടത്തിയെന്ന് ആരോപിച്ചാണ് കമ്പനിയുമായി ബന്ധമുള്ളവരുടെ വീടുകളിലാണ് പരിശോധന നടത്തിവരുന്നത്.

ഇതോടൊപ്പം മുംബൈയിലെ പലയിടങ്ങളിലും ഇന്ന് ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിട്ടുണ്ട്. ബുധനാഴ്ച രാവിലെയാണ് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ മൂവരുടേയും വീടുകളിലെത്തുന്നത്. ബോളിവുഡ് താരങ്ങളുടെ വീടുകൾക്ക് പുറമേ മുംബൈയിലെ 20 ഓളം സ്ഥലങ്ങളിലും ഒരേസമയം റെയ്ഡുകൾ നടന്നിരുന്നു. നികുതി വെട്ടിപ്പ് നടത്തിയെന്ന് ആരോപിച്ചാണ് റെയ്ഡ് നടത്തിയതെന്നാണ് ആദായനികുതി വകുപ്പ് ആരോപിക്കുന്നത്. റെയ്ഡ് നടത്തിയ കാര്യം ആദായനികുതി വകുപ്പ് ട്വീറ്റിലാണ് അറിയിച്ചിട്ടുള്ളത്.

English summary
Oppn leaders slams Centre after IT raids properties of Anurag Kashyap, Taapsee Pannu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X