കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'എനിക്ക് ഇനിയും മതിയായിട്ടില്ല';രണ്ട് വട്ടം പ്രധാനമന്ത്രിയായില്ലേ, ഇനി എന്തുവേണം എന്ന് ചോദ്യത്തിന് മോദി

Google Oneindia Malayalam News

അഹമ്മദാബാദ്: രണ്ട് തവണ പ്രധാനമന്ത്രിയായല്ലോ ഇനി നിര്‍ത്താമെന്ന് പ്രതിപക്ഷത്തിലെ ഒരു നേതാവ് തന്നോട് ഉപദേശിച്ചുവെന്ന വെളിപ്പെടുത്തലുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. വിധവകള്‍ക്കും പ്രായമായവര്‍ക്കും നിരാലംബരായ പൗരന്മാര്‍ക്കുമുള്ള ഗുജറാത്ത് സര്‍ക്കാരിന്റെ ധനസഹായ പദ്ധതികളുടെ ഗുണഭോക്താക്കളെ വീഡിയോ കോണ്‍ഫറന്‍സ് വഴി അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഒരു ദിവസം വളരെ വലിയ നേതാവ് എന്നെ കണ്ടു. അദ്ദേഹം രാഷ്ട്രീയമായി ഞങ്ങളെ പതിവായി എതിര്‍ക്കുന്നു, പക്ഷേ ഞാന്‍ അദ്ദേഹത്തെ ബഹുമാനിക്കുന്നു.

ചില വിഷയങ്ങളില്‍ അദ്ദേഹം സന്തുഷ്ടനല്ല, അതിനാല്‍ അദ്ദേഹം എന്നെ കാണാന്‍ വന്നിരുന്നു,'' പ്രധാനമന്ത്രി പറഞ്ഞു. മോദിജി, രാജ്യം നിങ്ങളെ രണ്ട് തവണ പ്രധാനമന്ത്രിയാക്കി. നിങ്ങള്‍ക്ക് ഇനി എന്താണ് വേണ്ടത് എന്നായിരുന്നു അദ്ദേഹം തന്നോട് ചോദിച്ചതെന്ന് നരേന്ദ്ര മോദി പറഞ്ഞു. ഒരാള്‍ രണ്ട് തവണ പ്രധാനമന്ത്രിയായാല്‍ അവന്‍ എല്ലാം നേടി എന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം, പ്രധാനമന്ത്രി പറഞ്ഞു. എന്നാല്‍ മോദിയെ ഉണ്ടാക്കിയത് വേറെ ഒരു മേന്മയില്‍ നിന്നാണെന്ന് ആണെന്ന് അദ്ദേഹത്തിനറിയില്ല. ഗുജറാത്ത് എന്ന ഭൂമിയാണ് എന്നെ ഉണ്ടാക്കിയിരിക്കുന്നത്. അതുകൊണ്ടാണ് ഇങ്ങനയൈാക്കെ സംഭവിച്ചത്.

'കാവ്യയുടെ ബ്രദറിനേയും വൈഫിനേയും ഞാന്‍ അവിടെ കണ്ടിട്ടുണ്ട്'; പുനരാവിഷ്‌കരിച്ച 9 വീഡിയോകളുണ്ടെന്ന് സായ് ശങ്കര്‍'കാവ്യയുടെ ബ്രദറിനേയും വൈഫിനേയും ഞാന്‍ അവിടെ കണ്ടിട്ടുണ്ട്'; പുനരാവിഷ്‌കരിച്ച 9 വീഡിയോകളുണ്ടെന്ന് സായ് ശങ്കര്‍

1

ഇനി വിശ്രമിക്കണം എന്ന മട്ടില്‍ ഞാന്‍ വിശ്വസിക്കുന്നില്ല. എന്റെ സ്വപ്‌നം പൂര്‍ണതയില്‍ എത്തിക്കുക ആണ് ലക്ഷ്യം. ക്ഷേമ പദ്ധതികളുടെ 100 ശതമാനം കവറേജ് ആണ് എന്റെ സ്വപ്‌നം, അദ്ദേഹം അവകാശപ്പെട്ടു. 2014 ല്‍ താന്‍ തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ രാജ്യത്തിന്റെ പകുതിയും ടോയ്ലറ്റുകള്‍, വാക്സിനേഷന്‍, വൈദ്യുതി, ബാങ്ക് അക്കൗണ്ടുകള്‍ എന്നിവയില്‍ നിന്ന് 100 മൈല്‍ അകലെയായിരുന്നു എന്ന് നരേന്ദ്ര മോദി ചൂണ്ടിക്കാട്ടി. ഈ വര്‍ഷങ്ങളിലെല്ലാം ഞങ്ങളുടെ എല്ലാ പ്രയത്‌നങ്ങളാലും നിരവധി പദ്ധതികള്‍ 100 ശതമാനം പൂര്‍ത്തീകരണം നേടിയിട്ടുണ്ട്. ഇവ ബുദ്ധിമുട്ടുള്ള ജോലികളായിരുന്നു എന്നതായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം.

2

എന്നാല്‍ താന്‍ ഇവിടെ വന്നത് രാഷ്ട്രീയം ചെയ്യാനല്ല, മറിച്ച് രാജ്യത്തെ പൗരന്മാരെ സേവിക്കാനാണ് എന്നും നരേന്ദ്ര മോദി പറഞ്ഞു. 100 ശതമാനം ലക്ഷ്യത്തിലെത്തും എന്ന് രാജ്യം പ്രതിജ്ഞയെടുത്തു. ഇത് സംഭവിക്കുമ്പോള്‍, ഈ പണത്തിന് എനിക്ക് അവകാശമുണ്ടെന്ന് പൗരന്‍ വിശ്വസിക്കാന്‍ തുടങ്ങുന്നു. ഇത് പൗരന്‍മാരുടെ ഉള്ളില്‍ കടമയുടെ വിത്ത് വിതയ്ക്കുന്നു. ഇത് സംഭവിക്കുമ്പോള്‍, വിവേചനത്തിന് സാധ്യതയില്ല, ശുപാര്‍ശയുടെ ആവശ്യമില്ല. ഇത് സംഭവിക്കുമ്പോള്‍ പ്രീണന രാഷ്ട്രീയം അവസാനിക്കുമെന്നും നരേന്ദ്ര മോദി പറഞ്ഞു.

3

ഒരിക്കല്‍ എനിക്ക് സുരക്ഷാ ഭീഷണിയെക്കുറിച്ചുള്ള വാര്‍ത്തകള്‍ വന്നപ്പോഴും എന്റെ അസുഖത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ വന്നപ്പോഴും ഞാന്‍ കൂടെ ഉള്ളവരോട് പറഞ്ഞു, 'സഹോദരാ, എനിക്ക് കോടിക്കണക്കിന് അമ്മമാരുടെയും സഹോദരിമാരുടെയും അനുഗ്രഹമുണ്ട്, എനിക്ക് ഈ കവചം ഉള്ളത് വരെ ആര്‍ക്കും ഒന്നും ചെയ്യാന്‍ കഴിയില്ല, മോദി കൂട്ടിച്ചേര്‍ത്തു. തന്റെ സര്‍ക്കാര്‍ 50 കോടി ജനങ്ങള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് സ്‌കീമിന് കീഴില്‍ അഞ്ച് ലക്ഷം രൂപ വീതവും, അപകട ഇന്‍ഷുറന്‍സ് സ്‌കീമിന് കീഴില്‍ കോടിക്കണക്കിന് പരിരക്ഷയും, മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള പെന്‍ഷന്‍ പദ്ധതിയും നല്‍കിയിട്ടുണ്ടെന്നും മോദി അവകാശപ്പെട്ടു.

4

നേരത്തെ എന്‍ സി പി അധ്യക്ഷന്‍ ശരദ് പവാര്‍ നരേന്ദ്ര മോദിയെ ഡല്‍ഹിയിലെത്തി കണ്ടിരുന്നു. എന്നാല്‍ ശരത് പവാറിനെയാണോ നരേന്ദ്ര മോദി തന്റെ പ്രസംഗത്തില്‍ ഉദ്ദേശിച്ചത് എന്ന് വ്യക്തമല്ല. ആരുടെയും പേര് പരാമര്‍ശിക്കാതെ ആയിരുന്നു നരേന്ദ്ര മോദിയുടെ പ്രതികരണം.

ജീന്‍സും ടോപ്പും പാന്റുമണിഞ്ഞ് എന്ന് പാടേണ്ടി വരോ...; മിയയുടെ വൈറല്‍ ചിത്രങ്ങള്‍

Recommended Video

cmsvideo
ഇന്ത്യയിലെ യഥാർഥ കോവിഡ് മരണക്കണക്ക് | Oneindia Malayalam

English summary
Opposition Leader asked what more want after become PM in twice, here's Narendra Modi's reply
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X