സോണിയ ഗാന്ധി പണി തുടങ്ങി! സിദ്ധരാമയ്യയ്ക്ക് കടുംവെട്ട്!! രണ്ടല്ല, ഒന്ന്
ബെംഗളൂരു: ഇക്കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിള്‍ കനത്ത പരാജയമാണ് കോണ്‍ഗ്രസ് കര്‍ണാടകത്തില്‍ നേരിട്ടത്. ജെഡിഎസുമായി സഖ്യത്തില്‍ മത്സരിച്ചിട്ടും ഒരു സീറ്റ് മാത്രമാണ് പാര്‍ട്ടിക്ക് നേടാന്‍ കഴിഞ്ഞത്. ഇതിന് പിന്നാലെയാണ് 17 വിമതര്‍ സഖ്യസര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചതും കര്‍ണാടകത്തില്‍ ബിജെപി അധികാരത്തില്‍ ഏറിയതും.
നിരാശ!! വിക്രം 'ഇരുട്ടിലാവാന്‍' ഇനി വെറും 3 ദിവസം.. പ്രതീക്ഷ കൈവെടിഞ്ഞ് ഇസ്രോ?
അതേസമയം വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ വന്‍ തിരിച്ചുവരവിനൊരുങ്ങുകയാണ് കോണ്‍ഗ്രസ്. തിരഞ്ഞെടുപ്പിന് മുന്‍പ് നേതൃമാറ്റം വേണമെന്ന ആവശ്യവും നേതാക്കള്‍ ഇയര്‍ത്തുന്നുണ്ട്. കോണ്‍ഗ്രസ് അധ്യക്ഷനെ ഉടന്‍ മാറ്റിയേക്കുമെന്ന സൂചന ദേശീയ നേതൃത്വം നല്‍കിയിട്ടുണ്ട്. അതേസമയം പ്രതിപക്ഷ നേതൃസ്ഥാനം സ്വപ്നം കാണുന്ന സിദ്ധരാമയ്യയുടെ ചിറകരിയാനുള്ള നീക്കങ്ങളാണ് പാര്‍ട്ടിക്കുള്ളില്‍ നടക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. വിശദാംശങ്ങളിലേക്ക്

നേതൃമാറ്റം
ഉപതിരഞ്ഞെടുപ്പിന് മുന്‍പ് പുതിയ അധ്യക്ഷന്‍ വേണമെന്ന ആവശ്യം പാര്‍ട്ടിയില്‍ ശക്തമാണ്. കോണ്‍ഗ്രസിന്‍റെ ക്രൈസിസ് മാനേജര്‍ ഡികെ ശിവകുമാറിന്‍റെ പേരാണ് അധ്യക്ഷ സ്ഥാനത്തേക്ക് ഉയര്‍ന്ന് കേള്‍ക്കുന്നത്. എന്നാല്‍ മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ സിദ്ധരാമയ്യയ്ക്ക് ഡികെയെ അധ്യക്ഷനാക്കുന്നതിനോട് താത്പര്യമില്ല.
തന്നോട് അടുത്ത് നില്‍ക്കുന്ന നേതാക്കളില്‍ ഒരാളെ അധ്യക്ഷനാക്കി കോണ്‍ഗ്രസ് നിയമസഭ കക്ഷി നേതാവ് ആകണമെന്നാണ് ലക്ഷ്യം.

മുഖ്യമന്ത്രി മോഹം
പ്രതിപക്ഷ നേതാവായാല്‍ ഭാവിയില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകാമെന്നും സിദ്ധരമായ്യ കണക്ക് കൂട്ടുന്നു. 2009 മുതല്‍ 2013 വരെ സിദ്ധരാമയ്യയായിരുന്നു കര്‍ണാടകത്തില്‍ പ്രതിപക്ഷ നേതാവ്. ഇക്കാലയളവിലാണ് ബല്ലാരിയില്‍ സിദ്ധരാമയ്യ പദയാത്ര നടത്തിയതും അതുവഴി മുഖ്യമന്ത്രി പദം ഉറപ്പിച്ചതും.

സിദ്ധരാമയ്യയുടെ നീക്കത്തിന് കടുംവെട്ട്
വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മേല്‍ക്കൈ നേടാനായാല്‍ ബിജെപി അധികാരത്തില്‍ നിന്ന് താഴെയിറങ്ങുമെന്നും അപ്പോള്‍ പ്രതിപക്ഷ നേതാവായി തുടര്‍ന്നാല്‍ തനിക്ക് അടുത്ത മുഖ്യമന്ത്രിയാകാമെന്നുമാണ് സിദ്ധരാമയ്യ കണക്ക് കൂട്ടുന്നത്. എന്നാല്‍ സിദ്ധരാമയ്യയുടെ നീക്കത്തിന് കടുംവെട്ട് നല്‍കിയിരിക്കുകയാണ് ദേശീയ നേതൃത്വം.

പ്രതിസന്ധിക്ക് കാരണം
കോണ്‍ഗ്രസ് നിയമസഭ കക്ഷി നേതാവാകുന്നയാളാകും നിയമസഭയില്‍ പ്രതിപക്ഷ നേതാവാകുക.എന്നാല്‍
അത്തരം ഒരു കീഴ്വഴക്കം വേണ്ടെന്നും രണ്ട് പദവികളില്‍ ഏതെങ്കിലും ഒന്ന് തിരഞ്ഞെടക്കാമെന്നുമാണ് സിദ്ധരാമയ്യയ്ക്ക് മുന്‍പില്‍ ഇപ്പോള്‍ നേതൃത്വം മുന്നോട്ട് വെച്ചിരിക്കുന്ന നിര്‍ദ്ദേശം. കോണ്‍ഗ്രസിലെ നിലവിലെ പ്രതിസന്ധിയില്‍ സിദ്ധരാമയ്യയ്ക്ക് പങ്കുണ്ടെന്ന വിമര്‍ശനമാണ് സിദ്ധരാമയ്യയ്ക്കെതിരെ കടുംവെട്ടിനെ ദേശീയ നേതൃത്വം പ്രേരിപ്പിച്ചതെന്നാണ് വിവരം. സിദ്ധരമയ്യ ക്യാമ്പില്‍ നിന്നുള്ള നേതാക്കളാണ് സംസ്ഥാനത്ത് വിമത നീക്കത്തിന് ചുക്കാന്‍ പിടിച്ചതെന്ന് ആരോപിച്ച് നേരത്തേ കോണ്‍ഗ്രസിലെ ഒരു വിഭാഗം നേതാക്കള്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ കണ്ട് പരാതി ഉന്നയിച്ചിരുന്നു.
കോണ്‍ഗ്രസിന് പ്രതീക്ഷ; നിയമസഭ തിരഞ്ഞെടുപ്പില്‍ സഖ്യത്തിന് തയ്യാറാണെന്ന് ഇടതുപാര്‍ട്ടികള്‍
പിള്ള തെറിക്കും!! ബിജെപിയെ നയിക്കാന്‍ പുതിയ അധ്യക്ഷന്‍.. അമിത് ഷാ ഇടപെടും?