കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൗരത്വ പ്രക്ഷോഭം: പ്രതിപക്ഷം ദില്ലിയില്‍ ഒന്നിക്കുന്നു; മമതയും മായാവതിയും വിട്ടുനില്‍ക്കും

Google Oneindia Malayalam News

ദില്ലി: പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട തുടര്‍സമരങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് പ്രതിപക്ഷ പാര്‍ട്ടികളുടെ സംയുക്ത യോഗം തിങ്കളാഴ്ച ദില്ലിയില്‍ ചേരും. പൗരത്വ നിയമം, എന്‍ആര്‍സി, എന്‍പിആര്‍, ജെഎന്‍യു അതിക്രമം തുടങ്ങിയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനാണ് പ്രതിപക്ഷ നേതാക്കള്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം യോഗം ചേരുന്നത്.

Oppo

ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, ബിഎസ്പി അധ്യക്ഷ മായാവതി എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കില്ലെന്നാണ് വിവരം. പ്രതിപക്ഷ ഐക്യത്തിന്റെ വേദിയാകുന്ന യോഗം മോദി സര്‍ക്കാരിനുള്ള താക്കീതായി മാറുമെന്നാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ളവര്‍ കരുതുന്നത്. കഴിഞ്ഞാഴ്ച നടന്ന ദേശീയ പണിമുടക്കില്‍ ഇടത് പ്രവര്‍ത്തകരും തൃണമൂല്‍ പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായത് ചൂണ്ടിക്കാട്ടിയാണ് മമത യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്.

ട്രംപിന്റെ നീക്കം അല്‍പ്പം പിഴച്ചു; അല്ലെങ്കില്‍ ചിത്രം മറ്റൊന്നാകുമായിരുന്നു, സുലൈമാനി മാത്രമല്ലട്രംപിന്റെ നീക്കം അല്‍പ്പം പിഴച്ചു; അല്ലെങ്കില്‍ ചിത്രം മറ്റൊന്നാകുമായിരുന്നു, സുലൈമാനി മാത്രമല്ല

കേന്ദ്രസര്‍ക്കാരിനെതിരെ സമരം ചെയ്യുന്നവര്‍ എന്തിനാണ് ദേശീയ പണിമുടക്കിന്റെ മറവില്‍ ബംഗാളില്‍ പ്രശ്‌നമുണ്ടാക്കിയതെന്ന് തൃണമൂല്‍ നേതാക്കള്‍ ചോദിക്കുന്നു. സിഎഎക്കും എന്‍ആര്‍സിക്കുമെതിരെ ആദ്യം ശബ്ദമുയര്‍ത്തിയത് താനാണ്. പ്രതിഷേധത്തിന്റെ മറവില്‍ കോണ്‍ഗ്രസും ഇടതുപക്ഷവും എന്താണ് ചെയ്യുന്നത്. പൊതുമുതല്‍ നശിപ്പിക്കുകയല്ലേ എന്നും മമത ചോദിക്കുന്നു.

കേന്ദ്രത്തിന് കുരുക്കിടാന്‍ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍; സിഎഎക്കെതിരെ പ്രമേയം പാസാക്കുംകേന്ദ്രത്തിന് കുരുക്കിടാന്‍ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍; സിഎഎക്കെതിരെ പ്രമേയം പാസാക്കും

രാജസ്ഥാനിലെ കോട്ടയില്‍ നവജാത ശിശുക്കളുടെ മരണം ചൂണ്ടിക്കാട്ടിയാണ് മായാവതി കോണ്‍ഗ്രസിനെതിരെ രംഗത്തുവന്നത്. വിഷയത്തില്‍ എന്തുകൊണ്ടാണ് സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും മൗനം പാലിക്കുന്നതെന്നും മായാവതി ചോദിച്ചു. കോട്ട പ്രിയങ്ക സന്ദര്‍ശിച്ചില്ല. അമ്മമാരെ കണ്ടില്ല. ഉത്തര്‍ പ്രദേശിലെ പ്രക്ഷോഭകരുടെ വീട്ടുകാരെ പ്രിയങ്ക സന്ദര്‍ശിക്കുന്നത് രാഷ്ട്രീയ താല്‍പ്പര്യവും നാടകവുമാണെന്നും മായാവതി കുറ്റപ്പെടുത്തി. അതേസമയം, പ്രക്ഷോഭത്തിന്റെ മറവില്‍ അക്രമം പ്രോല്‍സാഹിപ്പിക്കുകയാണ് കോണ്‍ഗ്രസ് ചെയ്യുന്നതെന്ന് ബിജെപി കുറ്റപ്പെടുത്തി.

English summary
Opposition Meet Monday On CAA, NRC; Mamata, Mayawati may skip
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X