കർഷകരെ പ്രതിപക്ഷ പാർട്ടികൾ തെറ്റിധരിപ്പിക്കുന്നു; കർഷക പ്രതിഷേധത്തിനെതിരെ വീണ്ടും മോദി
ദില്ലി; കർഷക പ്രതിഷേധത്തിൽ പ്രതിപക്ഷത്തെ വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കർഷകർ തെറ്റിധരിക്കപ്പെട്ടിരിക്കുകയാണ്. അവരുടെ ഭരണകാലത്ത് കർഷകർക്ക് അനുകൂലമായൊരു തിരുമാനമെടുക്കാൻ പ്രതിപക്ഷത്തിന് സാധിച്ചിരുന്നില്ല. ഇന്ന് കേന്ദ്രസർക്കാർ ചരിത്രപരമായൊരു തിരുമാനം കൈക്കൊണ്ടപ്പോൾ അവർ കർഷകരെ തെറ്റിധരിപ്പിക്കുന്നു, പ്രധാനമന്ത്രി കുറ്റപ്പെടുത്തി.ഗുജറാത്തിലെ കച്ചിൽ ഡീസലൈനേഷൻ പ്ലാന്റിനും പാൽ സംസ്കരണ, പാക്കേജിംഗ് പ്ലാന്റിനും തറക്കല്ലിട്ട ശേഷം പൊതുജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു മോദി.
ധാന്യങ്ങളും പയറുവർഗ്ഗങ്ങളും ഉൽപാദിപ്പിക്കുന്ന ചെറുകിട കർഷകർക്ക് വിള വിൽക്കാൻ സ്വാതന്ത്ര്യം ലഭിക്കാത്തത് എന്തുകൊണ്ടാണെന്ന് ചോദ്യമാണ് രാജ്യത്ത് ഉയർന്നത്. കർഷക സംഘടനകൾ പ്രതിപക്ഷ പാർട്ടികളും കാലങ്ങളായി കാർഷിക മേഖലയില് പരിഷ്കരണങ്ങൾ നടപ്പാക്കണമെന്ന് ആവശ്യം ഉയർത്തിയിരുന്നു. ഭക്ഷ്യധാന്യങ്ങൾ എവിടെയും വിൽക്കാൻ അവർക്ക് അവസരം നൽകണമെന്നതായിരുന്നു കർഷകരുടെ ആവശ്യം, വിവാദ നിയമങ്ങളെ പിന്തുണച്ച് പ്രധാനമന്ത്രി പറഞ്ഞു.

ഇന്ന് പ്രതിപക്ഷത്തിരുന്ന് കർഷകരെ ആശയക്കുഴപ്പത്തിലാക്കുന്നവർ അവരുടെ കാലത്ത് ഈ പരിഷ്കാരങ്ങളെ പിന്തുണച്ചിട്ടുണ്ട്. അവർ കർഷകർക്ക് തെറ്റായ ആശ്വാസം നൽകിക്കൊണ്ടിരുന്നു. രാജ്യം ഈ നടപടികൾ കൈക്കൊള്ളുമ്പോൾ, അവർ ഇപ്പോൾ കർഷകരെ ആശയക്കുഴപ്പത്തിലാക്കുന്നു.കർഷകരെ ആശയക്കുഴപ്പത്തിലാക്കാൻ ഗൂ ഡാലോചന നടക്കുന്നുണ്ടെന്നും പ്രധാനമന്ത്രി മോദി ആരോപിച്ചു.
പുതിയ കാർഷിക പരിഷ്കാരങ്ങൾ നടപ്പാക്കിയാൽ മറ്റുള്ളവർ കർഷകരുടെ ഭൂമി കൈവശപ്പെടുത്തുമെന്ന് കർഷകർ ഭയപ്പെടുന്നു. ഒരു ക്ഷീരകർഷകൻ നിങ്ങളിൽ നിന്ന് പാൽ എടുക്കാൻ കരാറുണ്ടെങ്കിൽ, അയാൾ നിങ്ങളുടെ മൃഗത്തെ കൈവശപ്പെടുത്തുമെന്ന് കരുതുന്നുണ്ടോ?കർഷകരുടെ എല്ലാ സംശയങ്ങളും പരിഹരിക്കാൻ സർക്കാർ 24 മണിക്കൂറും തയ്യാറാണ്. ആദ്യ ദിവസം മുതൽ തന്നെ കർഷകരുടെ താൽപ്പര്യമാണ് സർക്കാരിന്റെ മുൻഗണനയെന്നും മോദി പറഞ്ഞു.
Recommended Video
കേന്ദ്രസർക്കാരിൻറെ മൂന്ന് കാർഷിക നിയമങ്ങൾക്കെതിരായ പ്രതിഷേധം 20ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്.നിരവധി തവണ കേന്ദ്രസർക്കാർ കർഷകരുമായി ചർച്ച നടത്തിയെങ്കിലും നിയമം പിൻവലിക്കുന്നത് വരെ പ്രതിഷേധം തുടരുമെന്നാണ് കർഷക സംഘടനകൾ വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം നിയമം പിൻവലിക്കില്ലെന്ന് കേന്ദ്രസർക്കാരും ആവർത്തിക്കുന്നു.പ്രതിഷേധങ്ങളെ മറ്റ് മാർഗങ്ങളിലൂടെ നേരിടാനാണ് ഇപ്പോൾ ബിജെപി തിരുമാനം.












Click it and Unblock the Notifications