കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേന്ദ്രം ഇന്ധന നികുതി കുറച്ചു; സംസ്ഥാനങ്ങള്‍ കുറയ്ക്കുന്നില്ലെന്ന് മോദി, പ്രതിപക്ഷം കലിപ്പില്‍

Google Oneindia Malayalam News

ദില്ലി: ഇന്ധന വിലയുടെ പേരില്‍ കൊമ്പുകോര്‍ത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളും. കേന്ദ്രം എക്‌സൈസ് നികുതി കുറച്ചിട്ടും, ചില സംസ്ഥാനങ്ങള്‍ക്ക് പെട്രോളിന്റെയും ഡീസലിന്റെയും വാറ്റ് കുറയ്ക്കാന്‍ തയ്യാറായിട്ടില്ലെന്ന് മോദി തുറന്നടിച്ചു. കഴിഞ്ഞ നവംബറില്‍ കേന്ദ്രം നികുതി കുറച്ചിട്ടുണ്ട്. എന്നാല്‍ പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ജനങ്ങളോട് അനീതിയാണ് കാണിക്കുന്നത്. കേന്ദ്രം നല്‍കുന്ന ഇളവുകള്‍ ജനങ്ങള്‍ക്ക് ലഭിക്കുന്നില്ലെന്നും മോദി തുറന്നടിച്ചു. കൊവിഡ് സാഹചര്യം വിലയിരുത്തുന്നതിനായി മുഖ്യമന്ത്രിമാരുമായി ചേര്‍ന്ന യോഗത്തിലാണ് മോദി ഇങ്ങനൊരു പരാമര്‍ശം നടത്തിയത്.

 ദിലീപിന് വേണ്ടി വിരമിച്ച വനിതാ ഡിജിപിയെത്തി, പ്രതി പ്രബലന്‍, പിആര്‍ വര്‍ക്കെന്ന് ബാലചന്ദ്രകുമാര്‍ ദിലീപിന് വേണ്ടി വിരമിച്ച വനിതാ ഡിജിപിയെത്തി, പ്രതി പ്രബലന്‍, പിആര്‍ വര്‍ക്കെന്ന് ബാലചന്ദ്രകുമാര്‍

1

ആഗോള സാഹചര്യങ്ങള്‍ കാരണം ജനങ്ങള്‍ നേരിടുന്ന വെല്ലുവിളികള്‍ പ്രത്യേകമായി എടുത്ത് പറയാനാണ് താന്‍ ശ്രമിച്ചതെന്ന് മോദി പറയുന്നു. യുക്രൈനിലെ യുദ്ധത്തെ തുടര്‍ന്ന് വിതരണ ശൃംഖല ബാധിക്കപ്പെട്ടിരിക്കുകയാണ്. ഇത്തരമൊരു സാഹചര്യത്തില്‍ വെല്ലുവിളികള്‍ വര്‍ധിച്ച് വരികയാണ്. ഈ ഘട്ടത്തില്‍ സംസ്ഥാനങ്ങളും കേന്ദ്രവും തമ്മിലുള്ള സഹകരണം മെച്ചപ്പെടണം. ഇന്ധന ഈ ഘട്ടത്തില്‍ വലിയ വെല്ലുവിളിയാണ്. കേന്ദ്രം ജനങ്ങളുടെ ഭാരം കുറയ്ക്കാന്‍ പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് നികുതി കുറച്ചതാണ്. സംസ്ഥാനങ്ങളും ഇതേ പാത പിന്തുടര്‍ന്ന്, ജനങ്ങള്‍ക്ക് അതിന്റെ ആനുകൂല്യം നല്‍കണമെന്ന് കേന്ദ്രം സംസ്ഥാനങ്ങളോട് അഭ്യര്‍ത്ഥിച്ചതാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഈ ഘട്ടത്തില്‍ ഞാന്‍ സംസ്ഥാനങ്ങളെ വിമര്‍ശിക്കുകയല്ല. പക്ഷേ മഹാരാഷ്ട്ര, പശ്ചിമ ബംഗാള്‍, തെലങ്കാന, ആന്ധ്രപ്രദേശ്, കേരളം, ജാര്‍ഖണ്ഡ്, തമിഴ്‌നാട്, എന്നീ സംസ്ഥാനങ്ങളോട് വാറ്റ് കുറയ്ക്കാന്‍ ആവശ്യപ്പെടുകയാണ്. അതിലൂടെ ജനങ്ങള്‍ക്ക് ഇന്ധന വില കുറയുന്നതിന്റെ നേട്ടം കൈമാറണമെന്നും മോദി ആവശ്യപ്പെട്ടു. അതേസമയം പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രധാനമന്ത്രിക്ക് മറുപടിയുമായിെത്തിയിട്ടുണ്ട്. ഇന്ധന വില വര്‍ധിക്കുന്നത് സംസ്ഥാനങ്ങളല്ല ഉത്തരവാദികളെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പറഞ്ഞു. മുംബൈയില്‍ ഔരു ലിറ്റര്‍ ഡീസലിന് നല്‍കുന്ന വിലയില്‍ 24.38 രൂപ കേന്ദ്രത്തിനുള്ളതാണ്. സംസ്ഥാനത്തിന് 22 രൂപ 37 പൈസയാണ് ലഭിക്കുന്നതെന്നും ഉദ്ധവ് കേന്ദ്രത്തെ ഓര്‍മിപ്പിച്ചു.

പെട്രോള്‍ വിലയില്‍ കേന്ദ്രത്തിന് നികുതിയായി ലഭിക്കുന്നത് 31 രൂപ 58 പൈസയാണ്. സംസ്ഥാനത്തിന് 32 രൂപ 55 പൈസയാണ് ലഭിക്കുന്നതെന്നും ഉദ്ധവ് പറഞ്ഞു. ഇതില്‍ നിന്ന് തന്നെ പ്രധാനമന്ത്രി പറഞ്ഞതില്‍ വസ്തുതാപരമായ പ്രശ്‌നങ്ങളുണ്ടെന്ന് മനസ്സിലാക്കാം. കേന്ദ്ര നികുതി കൊണ്ടല്ല ഇന്ധന വില വര്‍ധിച്ചതെന്നും ഉദ്ധവ് പറഞ്ഞു. മഹാരാഷ്ട്രയാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ ജിഎസ്ടി പിരിക്കുന്നത്. 15 ശതമാനമാണ് പിരിക്കുന്നത്. പ്രത്യക്ഷ നികുതിയും ജിഎസ്ടിയും കണക്കിലെടുത്താല്‍ മഹാരാഷ്ട്രയാണ് രാജ്യത്തെ നമ്പര്‍ വണ്‍ സംസ്ഥാനമെന്നും ഉദ്ധവ് പറഞ്ഞു. പ്രകൃതി വാതകങ്ങളുടെ കാര്യത്തില്‍ ഇതിനോടകം ജനങ്ങള്‍ക്ക് നികുതിയിളവ് നല്‍കിയിട്ടുണ്ടെന്നും ഉദ്ധവ് പറഞ്ഞു.

പ്രകൃതി വാതകങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ വാറ്റ് 13.5 ശതമാനത്തില്‍ നിന്ന് മൂന്ന് ശതമാനമായി കുറച്ചുവെന്ന് ഉദ്ധവ് പറയുന്നു. അതേസമയം കേന്ദ്രത്തിന് മഹാരാഷ്ട്രയോട് ചിറ്റമ്മ നയാണ്. എല്ലാ സംസ്ഥാനങ്ങളെയും ഒരുപോലെയല്ല കേന്ദ്രം കാണുന്നതെന്നും ഉദ്ധവ് തുറന്നടിച്ചു. അതേസമയം ഉദ്ധവിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫട്‌നാവിസ് രംഗത്ത് വന്നു. പരസ്പരം പഴിചാരുന്നത് സേഫായ കാര്യമാണ്. അത് സാധാരണക്കാരന് ഒരാശ്വാസവും നല്‍കില്ല. കേന്ദ്രം എക്‌സൈസ് നികുതി കുറച്ചപ്പോള്‍ ബിജെപി ഭരണമില്ലാത്ത സംസ്ഥാനങ്ങളായ മഹാരാഷ്ട്ര അടക്കമുള്ളവര്‍ ജനങ്ങളുടെ ദുരിതത്തില്‍ നിന്ന് നേട്ടമുണ്ടാക്കിയവരാണെന്നും ഫട്‌നാവിസ് ആരോപിച്ചു. ഇതിനോടകം 3400 കോടി ലാഭം ഇന്ധന വിലയില്‍ നിന്ന് മഹാരാഷ്ട്ര നേടിയെന്നും ഫട്‌നാവിസ് പറഞ്ഞു.

സുനില്‍ ജക്കര്‍ പുറത്തേക്ക്? പുതിയ പ്ലാന്‍ കോണ്‍ഗ്രസിനുള്ള പണി, പിന്തുണയ്ക്കുന്നത് വിമതര്‍സുനില്‍ ജക്കര്‍ പുറത്തേക്ക്? പുതിയ പ്ലാന്‍ കോണ്‍ഗ്രസിനുള്ള പണി, പിന്തുണയ്ക്കുന്നത് വിമതര്‍

English summary
opposition ruled states dont reduce petrol diesel price, pm modi hits out against states
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X