Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രതിപക്ഷ ഐക്യം റെഡി; ഈ 3 പാര്‍ട്ടികളെ പ്രതീക്ഷിക്കേണ്ട, ബിആര്‍എസിന്റെ അപ്രതീക്ഷിത വരവുണ്ടാകും?

ന്യൂഡല്‍ഹി: ബിജെപിയെ നേരിടാനായി പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിക്കുമ്പോള്‍ അസാന്നിധ്യങ്ങള്‍ ചര്‍ച്ചയാവുന്നു. ഒഡീഷയില്‍ നിന്നുള്ള ബിജു ജനതാദളിനെ പ്രതിപക്ഷ സഖ്യത്തിന്റെ ഭാഗമാക്കാന്‍ നിതീഷ് കുമാര്‍ പരമാവധി ശ്രമിച്ചിരുന്നു. എന്നാല്‍ അവരെ ഒപ്പം ചേര്‍ക്കാനായില്ല. ഇനി അവര്‍ അവരുമെന്ന പ്രതീക്ഷയും പ്രതിപക്ഷ പാര്‍ട്ടികള്‍ക്കില്ല.

വിവിധ താല്‍പര്യങ്ങള്‍ ബിജെഡിക്കുണ്ട്. കേന്ദ്ര സര്‍ക്കാരിനെ പലവിഷയങ്ങളില്‍ അവര്‍ പിന്തുണയ്ക്കുന്നുണ്ട്. ബിജെപിയെ പരസ്യമായി പിന്തുണയ്ക്കുന്നില്ലെങ്കിലും, രാഷ്ട്രീയമാ അടവ് നയമാണ് അദ്ദേഹം സ്വീകരിച്ചിരിക്കുന്നത്. അതുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അദ്ദേഹം പിണക്കാന്‍ തയ്യാറല്ല.

nitish-kumar-opposition-meet

പ്രതിപക്ഷത്തിനൊപ്പം ചേര്‍ന്നാല്‍ പട്‌നായിക്കിന് രാഷ്ട്രീയമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരും. അതിന് പട്‌നായിക്ക് തയ്യാറല്ല. എന്നാല്‍ കെ ചന്ദ്രശേഖര റാവുവിന്റെ ബിആര്‍എസ് പ്രതിപക്ഷം അടുത്തതായി നടത്തുന്ന യോഗങ്ങളില്‍ പങ്കെടുത്തേക്കും. നിതീഷ് അടക്കമുള്ളവര്‍ക്ക് ഇക്കാര്യത്തില്‍ പ്രതീക്ഷയുണ്ട്.

അതേസമയം നവീന്‍ പട്‌നായിക്കിനെയോ ബിജെഡിയെയോ പ്രതിപക്ഷ യോഗത്തില്‍ പങ്കെടുക്കാനായി ക്ഷണിച്ചിട്ടുമില്ല. പ്രതിപക്ഷത്തിനൊപ്പമില്ലെന്ന് പട്‌നായിക്ക് നേരത്തെ തന്നെ അറിയിച്ച സാഹചര്യത്തിലാണിത്.

എന്നാല്‍ തെലങ്കാനയില്‍ കോണ്‍ഗ്രസ് ബിആര്‍എസ്സിന്റെ മുഖ്യ എതിരാളിയായതിനാല്‍ പ്രതിപക്ഷ യോഗത്തിന്റെ ഭാഗമാവാന്‍ ഇപ്പോള്‍ സാധിക്കില്ലെന്നാണ് അറിയിച്ചിരിക്കുന്നത്. പക്ഷേ എല്ലാ പിന്തുണയും അവര്‍ അറിയിച്ചിട്ടുണ്ട്. പരസ്യമായി മുന്നില്‍ നില്‍ക്കാനാവില്ലെന്നാണ് അവരുടെ നിലപാട്.

അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ഈ സമയം കോണ്‍ഗ്രസ് കൂടി ഉള്‍പ്പെടുന്ന പ്രതിപക്ഷ ഐക്യത്തിനൊപ്പം ചേരുന്നത് ആത്മഹത്യാപരമാണെന്ന് ബിആര്‍എസ്സിന് അറിയാം. ബിജെപി കൂടി സംസ്ഥാനത്ത് കരുത്താര്‍ജിച്ചതിനാല്‍, അവര്‍ ഇത് തിരഞ്ഞെടുപ്പ് വിഷയമാക്കുമെന്ന് ചന്ദ്രശേഖര റാവുവിന് അറിയാം.

എന്നാല്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ കെസിആര്‍ സഖ്യത്തെ പിന്തുണച്ചേക്കും. പക്ഷേ തെലങ്കാന തിരഞ്ഞെടുപ്പും, ലോക്‌സഭാ തിരഞ്ഞെടുപ്പും, അടുത്തടുത്തായിട്ടാണ് വരുന്നത്. അതുകൊണ്ട് ബിആര്‍എസ് തന്ത്രം എന്തായിരിക്കുമെന്ന് വ്യക്തമല്ല. അതേസമയം ബിഎസ്പിയും, ജെഡിഎസ്സും സഖ്യത്തിനൊപ്പം ചേരില്ലെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ ഉറപ്പിച്ചിരിക്കുകയാണ്.

ആന്ധ്രപ്രദേശില്‍ ജഗന്‍ മോഹന്‍ റെഡ്ഡിയുടെ കാര്യത്തില്‍ ചില പ്രതീക്ഷകള്‍ അവസാന നിമിഷം ഉണ്ടായിരിക്കുകയാണ്. ടിഡിപിയുമായി ജെപി അടുക്കുന്നത് പുതിയൊരു അവസരമായിട്ടാണ് പ്രതിപക്ഷം കാണുന്നത്. ജഗനെ ഒപ്പം നിര്‍ത്താന്‍ ടിഡിപിയുടെ നീക്കം സഹായിച്ചേക്കും.

ഇനി പിന്തുണച്ചില്ലെങ്കിലും, തിരഞ്ഞെടുപ്പിന് ശേഷം ജഗന്റെ പിന്തുണ നേടിയെടുക്കാന്‍ സാധിച്ചേക്കും. പക്ഷേ ആദ്യം ഭൂരിപക്ഷം നേടാന്‍ പ്രതിപക്ഷത്തിന് സാധിക്കണം. പട്‌നായിക്കിന്റെ പാര്‍ട്ടി അനൗദ്യോഗികമായി എന്‍ഡിഎയ്‌ക്കൊപ്പമാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഡെറക് ഒബ്രയന്‍ പറഞ്ഞു. ഫാസിസത്തെ പിന്തുണയ്ക്കുന്നവരാണ് അവരെന്നും അദ്ദേഹം വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+