18ാമത്തെ അടവും ഒപിഎസ് പുറത്തെടുത്തു, ശശികലയുടെ 'സമനില തെറ്റിച്ച' നീക്കം!! ഇനി സംഭവിക്കുക...

  • Written By:
Subscribe to Oneindia Malayalam

ചെന്നൈ: മുഖ്യമന്ത്രിയാവാനുള്ള വി കെ ശശികലയുടെ കരുനീക്കങ്ങള്‍ക്കെതിരേ ഒ പനീര്‍ശെല്‍വവും പോരാട്ടം തുടങ്ങിയതോടെ തമിഴ്‌നാട്ടിലെ രാഷ്ട്രീയ പ്രതിസന്ധി സൂപ്പര്‍ ക്ലൈമാക്‌സിലേക്കു നീങ്ങുകയാണ്. ഓരോ ദിവസവും തങ്ങളുടെ ക്യാംപിലുള്ളവരെ പനീര്‍ശെല്‍വം തന്റെ തട്ടകത്തിലേക്കു മാറ്റുന്നത് ശശികലയെ ആശങ്കയിലാക്കുന്നുണ്ട്.

അനുഭവസമ്പത്ത് മുതല്‍ക്കൂട്ട്

ശശികലയെയും പനീര്‍ശെല്‍വത്തെയും വേര്‍പിരിക്കുന്നത് ഒരേയൊരു കാര്യമാണ് അനുഭസവസമ്പത്ത്. രാഷ്ട്രീയത്തില്‍ പയറ്റിത്തെളിഞ്ഞ പനീര്‍ശെല്‍വത്തെ ഇക്കാര്യത്തില്‍ അനുഭവസമ്പത്ത് കുറഞ്ഞ
ശശികലയ്ക്ക് തോല്‍പ്പിക്കാനാവില്ലെന്നതാണ് യാഥാര്‍ഥ്യം.

എതിര്‍ ക്യാംപ് റെയ്ഡ് ചെയ്ത് ഒപിഎസ്

തന്റെ അനുഭവസമ്പത്തും തന്ത്രങ്ങളും സമര്‍ഥമായി ഉപയോഗിച്ചാണ് ഒപിഎസ് ഇപ്പോള്‍ ഒന്നിനു പിറകെ ഒന്നായി ശശികലയുടെ പക്ഷത്തുള്ളവരെ തന്റെ ഭാഗത്തേക്ക് മാറ്റിക്കൊണ്ടിരിക്കുന്നത്. മുതിര്‍ന്ന നേതാക്കളെയും എംജിആറിന്റെ അനുയായികളെയും മുന്‍ മുഖ്യമന്ത്രി ജയലളിതയും ശശികലയും ഇതുവരെ അകറ്റി നിര്‍ത്തുകയാണ് ചെയ്തിരുന്നത്. എന്നാല്‍ ഇവരെ സമര്‍ഥമായി ചാക്കിട്ടു പിടിച്ചിരിക്കുകയാണ് പനീര്‍ശെല്‍വം.

പ്രതീക്ഷ ജനപിന്തുണയില്‍

പനീര്‍ശെല്‍വത്തിനാണ് സംസ്ഥാനത്ത് കൂടുതല്‍ ജനപിന്തുണയുണ്ടെന്നതും മുതിര്‍ന്ന നേതാക്കളെ ശശികലയ്‌ക്കെതിരേ തിരിയാന്‍ പ്രേരിപ്പിക്കുന്ന ഘടകമാണ്. ചുരുങ്ങിയത് 25 എംഎല്‍എമാരെയെങ്കിലും സ്വന്തം തട്ടകത്തിലേക്ക് കൊണ്ടുവരാനായാല്‍ ശശികല വിഭാഗത്തെ ദുര്‍ബലപ്പെടുത്താനാവുമെന്ന കണക്കുകൂട്ടലിലാണ് ഒപിഎസ്. അനധികൃസ സ്വത്ത് സമ്പാദനക്കേസില്‍ സുപ്രീംകോടതി വിധി ശശികലയ്‌ക്കെതിരേ വരുമെന്നും ഒപിഎസ് ക്യാംപ് പ്രതീക്ഷിക്കുന്നു.

തുടക്കമിട്ടത് പാണ്ഡ്യരാജന്‍

വിദ്യാഭ്യാസ മന്ത്രി കെ പാണ്ഡ്യരാജനാണ് പനീര്‍ശെല്‍വത്തിന്റെ ക്യാംപിലേക്കുള്ള കൂടുമാറ്റത്തിനു തുടക്കമിട്ട മന്ത്രി. പാണ്ഡ്യരാജന്റെ ഇടപടെലിനെത്തുടര്‍ന്ന് മറ്റു ചില എംഎല്‍മാരെയും സ്വന്തം കൂടാരത്തിലെത്തിക്കാന്‍ പനീര്‍ശെല്‍വത്തി നായിട്ടുണ്ട്. മൈലാപൂര്‍ എംഎഎ ആര്‍ നടരാജ്, നാഗപട്ടണം എംഎല്‍എ തമിനുന്‍ അന്‍സാരി എന്നിവരെയും ഒപിഎസ് ഭാഗത്തേക്കു ചേര്‍ക്കാന്‍ സഹായിച്ചത് പാണ്ഡ്യരാജനാണ്.

മധുസൂദനന്‍ മുതല്‍ക്കൂട്ട്

എഐഡിഎംകെയുടെ മുന്‍ പ്രസീഡിയം ചെയര്‍മാന്‍ ഇ മധുസൂദനന്റെ സാന്നിധ്യമാണ് പനീര്‍ശെല്‍വത്തിന്റെ പ്രധാന കരുത്ത്. നേരത്തേ എം ജി രാമചന്ദ്രന്‍ എഐഡിഎംകെയെ രൂപീകരിക്കുമ്പോള്‍ താങ്ങായി ഒപ്പമുണ്ടായിരുന്ന വ്യക്തിയാണ് മധുസൂദനന്‍. ഒപിഎസിന് വിലപ്പെട്ട നിര്‍ദേശങ്ങള്‍ നല്‍കുന്നതാന് അദ്ദേഹമാണ്.

ഒപിഎസ് മാന്യനെന്ന് മധുസൂദനന്‍

പനീര്‍ശെല്‍വത്തിനെക്കുറിച്ച് മികച്ച അഭിപ്രായമാണ് മധൂസൂദനനുള്ളത്. പനീര്‍ശെല്‍വം ഒരു മാന്യനാണ്. അദ്ദേഹത്തെ കാണാന്‍ ജനങ്ങള്‍ തടിച്ചുകൂടുകയാണ്. 1987ല്‍ എംജിആര്‍ ഡിഎംകെയെ പിളര്‍ത്തിയപ്പോഴും ഇത്തരം ജനപിന്തുണയുണ്ടായിരുന്നു. എംജിആര്‍ മരിച്ചപ്പോള്‍ അതേ പിന്തുണ ജയലളിതയ്ക്കും ലഭിച്ചുവെന്നും മധുസൂദനന്‍ വ്യക്തമാക്കി.

മൈത്രേയന്‍ പറയുന്നത്

പനീര്‍ശെല്‍വത്തിനു പിന്തുണ പ്രഖ്യാപിച്ച് രംഗത്തുവന്ന എംപി വി മൈത്രേയനും ശശികല വിഭാഗത്തെ കീഴടക്കാന്‍ ആഹ്വാനം ചെയ്തു കഴിഞ്ഞു. എംഎല്‍എമാരുടെ പിന്തുണ പനീര്‍ശെല്‍വത്തിനു ലഭിക്കുമെന്ന് ഉറപ്പുണ്ട്. മാത്രമല്ല ജനങ്ങളും അദ്ദേഹത്തിനൊപ്പമാണമെന്നും മൈത്രേയന്‍ പറഞ്ഞു.

കൂട്ടായ നീക്കമെന്ന് പൊന്ന്യന്‍

പനിര്‍ശെല്‍വത്തെ പിന്തുണയ്ക്കുകയെന്നത് മുതിര്‍ന്ന നേതാക്കളുടെ കൂട്ടായ നീക്കമാണെന്ന് എഐഡിഎംകെ വക്താവും മുന്‍ മന്ത്രിയുമായ സി പൊന്ന്യന്‍ വ്യക്തമാക്കി. എംഎല്‍എമാര്‍ക്കിടയില്‍ പനീര്‍ശെല്‍വത്തിന്റെ പിന്തുണ വര്‍ധിപ്പിക്കുകയെന്നതാണ് ഏറ്റവും വലിയ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

English summary
Chief minister O Panneerselvam is using the skills and talents of senior leaders and former MGR associates to chip away at the rival camp.
Please Wait while comments are loading...