ശശികലയ്ക്ക് മൂക്ക്കയറിട്ട് സുപ്രീം കോടതി.. ഇനി പന്ത് ഗവര്‍ണറുടെ കോര്‍ട്ടില്‍

  • By: അനാമിക
Subscribe to Oneindia Malayalam

തമിഴ്‌നാട് രാഷ്ട്രീയത്തില്‍ ഇന്ന് നിര്‍ണായകമായ ദിവസമാണ്. അന്തരിച്ച മുന്‍മുഖ്യമന്ത്രി ജയലളിതയും മുഖ്യമന്ത്രിയാവാന്‍ കച്ചകെട്ടുന്ന ശശികല നടരാജനും ഉള്‍പ്പെട്ട അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ സുപ്രീം കോടതി വിധി വന്നതോടെ തമിഴ്‌നാട് രാഷ്ട്രീയത്തിന്റെ ഗതി തന്നെ മാറിയെന്ന നിലയിലാണ്.

ക്ലാസ്സ്മുറിയില്‍ കണ്ടത് അശ്ലീല രംഗം.!ചോദ്യം ചെയ്തപ്പോള്‍ കള്ളക്കഥയുണ്ടാക്കി..ഷബാനയ്ക്ക് പറയാനുളളത്!

വിധി ശശികലയ്ക്ക് പ്രതികൂലമായതോടെ പന്ത് ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവുവിന്റെ കോര്‍ട്ടിലാണ്. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ വിധി വന്നതോടെ ഗവര്‍ണര്‍ക്ക് മുന്നിലുളള വഴികള്‍ എന്തൊക്കെയാണെന്ന് നോക്കാം.

മുഖ്യമന്ത്രി മോഹം പാഴായി

അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗി കഴിഞ്ഞ ദിവസം ഗവര്‍ണര്‍ക്ക് നല്‍കിയ നിര്‍ദേശം നിയമസഭയില്‍ ശശികലയ്ക്കും പനീര്‍ശെല്‍വത്തിനും ഭൂരിപക്ഷം തെളിയിക്കാന്‍ അവസരമൊരുക്കണം എന്നതായിരുന്നു. രഹസ്യബാലറ്റ് വഴി ഓരോ എംഎല്‍എയും തങ്ങളുടെ വോട്ട് രേഖപ്പെടുത്തണം. എന്നാല്‍ വിധി ശശികലയ്ക്ക് എതിരായതോടെ മുഖ്യമന്ത്രി മോഹം ഉപേക്ഷിക്കുകയേ വഴിയുള്ളൂ.

പനീർശെൽവത്തിന് ലോട്ടറി

സുപ്രീംകോടതി ശശികലയെ കുറ്റക്കാരിയെന്ന് വിധിച്ചതോടെ മുഖ്യമന്ത്രി പദം ഏറ്റെടുക്കുന്നതിനെക്കുറിച്ച് ആലോചിക്കുകയേ വേണ്ട. മാത്രമല്ല അടുത്ത 6 വര്‍ഷത്തേക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനും കഴിയില്ല. അടുത്ത പത്ത് വര്‍ഷം രാഷ്ട്രീയത്തില്‍ ശശികലയ്ക്ക് ഇനി റോളില്ല. ഈ സാഹചര്യത്തില്‍ പനീര്‍ശെല്‍വത്തോട് ഭൂരിപക്ഷം തെളിയിക്കാന്‍ ഗവര്‍ണര്‍ക്ക് ആവശ്യപ്പെടാം

ഇനി പത്ത് വർഷത്തേക്ക് നോക്കണ്ട

സുപ്രീംകോടതി വിധി ശശികലയ്ക്ക് അനുകൂലമാണെങ്കില്‍ മുഖ്യമന്ത്രി പദത്തിന് അവര്‍ ഉയര്‍ത്തുന്ന അവകാശ വാദം തുടരാമായിരുന്നു. നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാനും അവസരമുണ്ടായിരുന്നു. പക്ഷേ 4 വര്‍ഷം തടവും 6 വര്‍ഷം വിലക്കുമാണ് ശശികലയെ കാത്തിരിക്കുന്നത്.

ഏകകണ്ഠമായ വിധി

വിധി സംബന്ധിച്ച് സുപ്രീം കോടതിക്ക് അഭിപ്രായഭിന്നത ഉണ്ടെങ്കില്‍ കേസ് മൂന്നംഗ ബെഞ്ചിന് കൈമാറുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്. അങ്ങനെയെങ്കില്‍ വിധി വരാന്‍ പിന്നെയും കാലതാമസം വരുമായിരുന്നു. ആ സാഹചര്യത്തില്‍ ശശികലയെ മുഖ്യമന്ത്രിയാവുന്നതില്‍ നിന്നും ഗവര്‍ണര്‍ക്ക് തടയാനാവില്ലായിരുന്നു. പക്ഷേ ഏകകണ്ഠമായാണ് കോടതി വിധി പ്രഖ്യാപിച്ചത്.

ഇനി എല്ലാം അപ്രസക്തം

സുപ്രീം കോടതി കേസ് ഹൈക്കോടതിക്ക് തന്നെ കൈമാറിയാലും ശശികലയ്ക്ക് പ്രശ്‌നമില്ലായിരുന്നു. ശശികലയെ വെറുതെവിട്ട ഹൈക്കോടതി വിധിക്ക് തന്നെയാണ് അപ്പോഴും സാധുത. ഈ സാഹചര്യത്തിലും ശശികലയ്ക്ക് സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ അവസരമുണ്ടായിരുന്നു. പക്ഷേ എല്ലാ സാധ്യതകളും സുപ്രീം കോടതി വിധി വന്നതോടെ അപ്രസക്തമായി.

പനീർശെൽവത്തിന് അവസരം

ഇനി ഗവര്‍ണര്‍ക്ക് ചെയ്യാനുളളത് മുഖ്യമന്ത്രിക്കസേരയ്ക്ക് അവകാശവാദം ഉന്നയിക്കുന്ന പനീര്‍ശെല്‍വത്തെ നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ക്ഷണിക്കുക എന്നതാണ്. പനീര്‍ശെല്‍വത്തിന് ഭൂരിപക്ഷം തെളിയിക്കാനായാല്‍ സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണര്‍ ക്ഷണിക്കും.

ഗവർണറുടെ ചായ്വ്

ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവുവിന് താല്‍പര്യം ശശികലയേക്കാള്‍ പനീര്‍ശെല്‍വത്തോടാണെന്ന് നേരത്തെ തന്നെ വ്യക്തമായതായിരുന്നു. പനീര്‍ശെല്‍വം തമിഴ്‌നാട് ഭരിക്കാന്‍ കഴിവുള്ള ആളാണ് എന്ന് ഗവര്‍ണര്‍ മുന്‍പ് അഭിപ്രായപ്പെട്ടിരുന്നു

ഗവർണർക്കെതിരെ

മുഖ്യമന്ത്രി പദവി സംബന്ധിച്ച തര്‍ക്കത്തില്‍ ഗവര്‍ണര്‍ തീരുമാനം വൈകിക്കുന്നതിന് എതിരെ ശശികല ക്യാമ്പ് തന്നെ രംഗത്ത് എത്തിയതുമാണ്. പനീര്‍ശെല്‍വത്തിന് എംഎല്‍എമാരെ സ്വാധീനിക്കാന്‍ കൂടുതല്‍ സമയം ഉണ്ടാക്കി നല്‍കുകയാണ് ഗവര്‍ണര്‍ എന്നായിരുന്നു ആരോപണം

ഗവർണർക്ക് വിമർശനം

പനീര്‍ശെല്‍വം ശശികലയ്‌ക്കെതിരെ വിവാദ പത്രസമ്മേളനം നടത്തി തമിഴ്‌നാട്ടില്‍ ഭരണപ്രതിസന്ധിയുണ്ടായപ്പോള്‍ തന്നെ ഗവര്‍ണര്‍ വിമര്‍ശത്തിന് ഇരയായിരുന്നു. കാരണം ആ നിര്‍ണായക സമയത്ത് ഗവര്‍ണര്‍ തമിഴ്‌നാട്ടില്‍ ഉണ്ടായിരുന്നില്ല.

അവകാശമാദമുയർത്തി ഇരുവരും

മഹാരാഷ്ട്രയുടെ കൂടി ചുമതലയുള്ള ഗവര്‍ണര്‍ ചെന്നൈയില്‍ മടങ്ങിയെത്തിയ ശേഷം പനീര്‍ശെല്‍വവും ശശികലയും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇരുവരും ഗവര്‍ണര്‍ക്ക് മുന്നില്‍ സര്‍ക്കാരുണ്ടാക്കാനുള്ള അവകാശവാദം ഉന്നയിക്കുകയും ചെയ്തു.

ഗവര്‍ണര്‍ തീരുമാനം വൈകിപ്പിച്ചു

തനിക്ക് ഭൂരിപക്ഷമുണ്ടെന്ന് അവകാശപ്പെട്ട് ഗവര്‍ണറുടെ മുന്നില്‍ എംഎല്‍എമാര്‍ ഒപ്പിട്ട കടലാസും ശശികല ഹാജരാക്കിയിരുന്നു. എന്നാല്‍ ഗവര്‍ണര്‍ തീരുമാനം വൈകിപ്പിച്ചു. സുപ്രീം കോടതി വിധി തന്നെയായിരുന്നു ഗവര്‍ണര്‍ കാത്തിരുന്നത് എന്ന് വ്യക്തം.

ഗവർണർ കളിച്ച കളി

മാത്രമല്ല ശശികല സമര്‍പ്പിച്ച ഒപ്പുകള്‍ വ്യാജമാണെന്ന ആരോപണം ഉയര്‍ന്നതോടെ അത് പരിശോധിക്കുമെന്നും ഗവര്‍ണര്‍ വ്യക്തമാക്കിയിരുന്നു. രണ്ടാം തവണ സശികല കൂടിക്കാഴ്ചയ്ക്ക് അനുമതി തേടിയപ്പോള്‍ ഗവര്‍ണര്‍ അനുവദിച്ചതുമില്ല. എന്തായാലും ഇനി തീരുമാനം ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവുവിന്റെ കൈകളിലാണ്.

പിന്നിൽ കളിച്ചതാര്?

പനീര്‍ശെല്‍വത്തിനെ പിന്നില്‍ നിന്നും കളിപ്പിക്കുന്നത് ബിജെപിയാണ് എന്ന് ആരോപണമുണ്ട്. ബിജെപിയുടെ ആളായ ഗവര്‍ണര്‍ കേന്ദ്ര നിര്‍ദേശ പ്രകാരമാണ് തീരുമാനം വൈകിപ്പിച്ചതെന്നും വാര്‍ത്തയുണ്ട്. എന്തായാലും ഗവര്‍ണറുടെ തീരുമാനം ശരിവെയ്ക്കുന്ന നിലയിലാണ് വിധി വന്നിരിക്കുന്നത്.

English summary
TN Governor Vidhyasagar Rao will have to consider a lot of options depending on the SC verdict.
Please Wait while comments are loading...