Get Updates
Get notified of breaking news, exclusive insights, and must-see stories!

രാഹുല്‍ ഗാന്ധിക്ക് പ്രവേശനമില്ല; ഉസ്മാനിയ യൂണിവേഴ്‌സിറ്റിയില്‍ വിവാദം, പ്രതിഷേധം, കൂട്ട അറസ്റ്റ്

ഹൈദരാബാദ്: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് ഉസ്മാനിയ യൂണിവേഴ്‌സിറ്റിയില്‍ പ്രവേശന അനുമതി നല്‍കാത്തത് വിവാദമാകുന്നു. കോണ്‍ഗ്രസ് നേതൃത്വങ്ങളുടെ അപേക്ഷ ഗൗനിക്കാതെ സര്‍വകലാശാല. തെലങ്കാനയിലെ ചന്ദ്രശേഖര റാവു സര്‍ക്കാര്‍ എല്ലാത്തിലും രാഷ്ട്രീയം കലര്‍ത്തുന്നുവെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. എന്നാല്‍ രാഷ്ട്രീയ പരിപാടികള്‍ക്ക് വേദി നല്‍കരുതെന്ന നിലപാട് 2017 മുതല്‍ സ്വീകരിച്ചുവരുന്നതാണ് എന്ന് സര്‍വകലാശാല ഉദ്യോഗസ്ഥര്‍ പറയുന്നു.

സര്‍വകലാശാലയുടെ നടപടിയില്‍ പ്രതിഷേധിച്ച എന്‍എസ്‌യുഐ, യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരെ സന്ദര്‍ശിക്കാന്‍ യൂണിവേഴ്‌സിറ്റിയിലേക്ക് പോയ കോണ്‍ഗ്രസ് എംഎല്‍എ ജഗ്ഗ റെഡ്ഡിയെയും അറസ്റ്റ് ചെയ്തു. പ്രതിഷേധം ശക്തമാകുന്നതിനിടെ, തെലങ്കാന ഹൈക്കോടതിയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് ചില വിദ്യാര്‍ഥികള്‍ ഹര്‍ജി സമര്‍പ്പിച്ചു.

r

രാഹുല്‍ ഗാന്ധിക്ക് പ്രവേശനം നല്‍കില്ല എന്ന് ഔദ്യോഗികമായി സര്‍വകലാശാല അറിയിച്ചിട്ടില്ല. എന്നാല്‍ ചില ഉദ്യോഗസ്ഥരാണ് തടസം ഉന്നയിച്ചത്. ഏപ്രില്‍ 23നാണ് രാഹുല്‍ ഗാന്ധിയുടെ പരിപാടിക്ക് അനുമതി തേടി അപേക്ഷ സമര്‍പ്പിച്ചതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. മെയ് 7നാണ് പരിപാടി. പഠന ആവശ്യങ്ങള്‍ക്കല്ലാത്ത മറ്റു പരിപാടികള്‍ക്ക് സര്‍വകലാശാല വേദി അനുവദിക്കില്ലെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ഈ തീരുമാനം 2017ല്‍ എടുക്കുകയും എല്ലാ വര്‍ഷവും ബന്ധപ്പെട്ട പ്രമേയം അംഗീകരിക്കുകയും ചെയ്യാറുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

സര്‍വകലാശാലയില്‍ രാഷ്ട്രീയ പരിപാടികളോ പൊതു പരിപാടികളോ സംഘടിപ്പിക്കരുത് എന്ന് 2016ല്‍ ഹൈക്കോടതി ഉത്തരവുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. രാഷ്ട്രീയ പരിപാടികള്‍ കാരണം പഠനം തടസപ്പെടുന്നു എന്ന് ചൂണ്ടിക്കാട്ടി ചില വിദ്യാര്‍ഥികള്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു ഹൈക്കോടതി ഉത്തരവ്. തുടര്‍ന്നാണ് 2017ല്‍ ബന്ധപ്പെട്ട തീരുമാനം സര്‍വകലാശാല എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ എടുത്തത്. അതിപ്പോഴും തുടരുകയും ചെയ്യുന്നു എന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

സര്‍വകലാശാല രാഹുല്‍ ഗാന്ധിക്ക് അനുമതി നിഷേധിച്ചുവെന്ന വാര്‍ത്തകള്‍ വന്ന പിന്നാലെ കോണ്‍ഗ്രസും പോഷക സംഘടനകളും പ്രതിഷേധം ശക്തമാക്കി. സര്‍വകലാശാലയിലെ ആട്‌സ് കോളജില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധം സംഘടിപ്പിച്ചു. ഇതിനെതിരെ എബിവിപിയും ടിആര്‍എസ്സിന്റെ വിദ്യാര്‍ഥി വിഭാഗവും രംഗത്തുവന്നു. ഇതോടെ സംഘര്‍ഷാവസ്ഥയായി. ഒട്ടേറെ പ്രകടനങ്ങളും പൊതുയോഗങ്ങളും നടക്കുകയാണ്.

ഈ സാഹചര്യത്തിലാണ് പോലീസ് ഇടപെട്ടത്. നിരവധി എന്‍സ്‌യുഐ, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. ഇവരെ സന്ദര്‍ശിക്കാനെത്തിയ കോണ്‍ഗ്രസ് എംഎല്‍എയും അറസ്റ്റ് ചെയ്തു. പ്രതിഷേധം ശക്തമാക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു. രാഹുല്‍ ഗാന്ധിക്ക് പ്രവേശനം നിഷേധിച്ച് സര്‍വകലാശാല ഔദ്യോഗികമായി അറിയിപ്പ് നല്‍കാത്ത സാഹചര്യത്തില്‍ എന്തിനാണ് പ്രതിഷേധം എന്ന് ചോദിച്ച് ഒരു കൂട്ടം വിദ്യാര്‍ഥികള്‍ രംഗത്തുവന്നു. വൈകാതെ യൂണിവേഴ്‌സിറ്റി നിലപാട് വ്യക്തമാക്കുമെന്നാണ് റിപ്പോര്‍ട്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+