രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇതുവരെ തള്ളിയത് 6 ദയാഹര്‍ജികള്‍; ഇനി മുന്നിലുള്ള 4 ഹര്‍ജികള്‍ ഇവ...
കാലാവധി പൂര്‍ത്തിയാക്കി സ്ഥാനമൊഴിയുന്ന രാഷ്ട്രപതി രാംനാഥ് കോവിന്ദ് തന്റെ അഞ്ച് വര്‍ഷത്തെ ഭരണകാലത്ത് തന്റെ മുന്നില്‍വന്ന ആറ് ദയാഹര്‍ജികളാണ് തള്ളിയത്. അതില്‍2012-ലെ 'നിര്‍ഭയ' ഡല്‍ഹി കൂട്ടബലാത്സംഗക്കേസിലെ പ്രതികള്‍ നല്കിയ ഹര്‍ജി മുതല്‍ ബിഹാര്‍ കൂട്ടക്കൊലക്കേസ് പ്രതി നല്കിയ ഹര്‍ജിവരെ ഉണ്ട്. മുന്‍ പഞ്ചാബ് മുഖ്യമന്ത്രി ബിയാന്ത് സിങ്ങിന്റെ ഘാതകന് ബല്‍വന്ത് സിംഗ് രജോവാനയുടേത് ഉള്‍പ്പെടെ നാല് ദയാഹര്‍ജികള്‍ കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. ഇവ അടുത്ത രാഷ്ട്രപതിക്ക് മുമ്പാകെ വരാനാണ് സാധ്യത.
സ്ത്രീയെയും അഞ്ച് കുട്ടികളെയും തീവെച്ചു കൊന്ന കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ബീഹാര്‍ സ്വദേശി ജഗത് റായ്യുടെ ദയാ ഹര്‍ജിയാണ് രാഷ്ട്രപതി ആദ്യം തള്ളിയത്. പത്തു മാസം എടുത്താണ് രാഷ്ടപതി ഹര്‍ജിയില്‍ തീരുമാനം എടുത്തത്. രാഷ്ട്രപതി ആവുന്നതിന് മുന്‍പ് ബീഹാറില്‍ ഗവര്‍ണറായിരുന്ന രാം നാഥ് കോവിന്ദിന് മുന്നിലെത്തിയ ആദ്യ ദയാഹര്‍ജിയും സംസ്ഥാനത്ത് നിന്നുള്ളത് തന്നെയെന്ന പ്രത്യേകതയും ഇതിനുണ്ടായിരുന്നു.


2006 ജനുവരി 1 നാണ് കേസിനാസ്പദമായ സംഭവം. വൈശാലി ജില്ലയിലെ റാംപൂര്‍ ശ്യാംചന്ദ് വില്ലേജില്‍ വിജേന്ദ്ര മഹാതോ എന്നയാളുടെ വീടിന് തീവെച്ച് ഭാര്യയേയും കുട്ടികളെയും കൊലപ്പെടുത്തി എന്നായിരുന്നു കേസ്. അര്‍ദ്ധരാത്രി വീട്ടിലുള്ളവര്‍ ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു സംഭവം. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വം എന്ന് ചൂണ്ടിക്കാട്ടി 2013 സംപ്തംബറിലാണ് സുപ്രീം കോടതി ജഗത് റായിയെ വധശിക്ഷ വിധിക്കുന്നത്.

ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 72 പ്രകാരം, രാഷ്ട്രപതിക്ക് മാപ്പ് നല്‍കാനോ ചില കേസുകളില്‍ ശിക്ഷകള്‍ റദ്ദ് ചെയ്യാനോ ഇളവ് ചെയ്യാനോ അധികാരമുണ്ട്. 2012-ലെ നിര്‍ഭയ കൂട്ടബലാത്സംഗ കേസില്‍ ശിക്ഷിക്കപ്പെട്ട ആറുപേരില്‍ മുകേഷ് സിംഗ്, വിനയ് ശര്‍മ്മ, അക്ഷയ് കുമാര്‍ സിംഗ്, പവന് ഗുപ്ത എന്നിവരുടെ ദയാഹര്‍ജിയും 2020-ല്‍ കോവിന്ദ് നിരസിച്ചിരുന്നു. കേസിലെ മുഖ്യപ്രതിയായ രാം സിംഗ്, വിചാരണ ആരംഭിച്ച് ദിവസങ്ങള്‍ക്ക് ശേഷം തിഹാര്‍ ജയിലില്‍ ആത്മഹത്യ ചെയ്തിരുന്നു.പ്രായപൂര്‍ത്തിയാകാത്ത ഒരാളെ മൂന്ന് വര്‍ഷത്തോളം തിരുത്തല്‍ കേന്ദ്രത്തില്‍ പാര്‍പ്പിച്ചു. രാഷ്ട്രപതിയുടെ സെക്രട്ടേറിയറ്റ് പറയുന്നതനുസരിച്ച്, കോവിന്ദ് അവസാനമായി ദയാഹര്‍ജി തള്ളിയത് 2020 ജൂലൈയില്‍ സഞ്ജയുടേതായിരുന്നു. 2006 ജൂലൈയിലാണ് അദ്ദേഹത്തെ വധശിക്ഷയ്ക്ക് വിധിച്ചത്.

കോവിന്ദിന് മുമ്പ് രാഷ്ട്രപതി ആയിരുന്ന പ്രണബ് മുഖര്‍ജി തന്റെ കാലയളവില്‍ 34 ദയാഹരജികളായിരുന്നു പരിഗണിച്ചത്. ഇതില്‍ 30 എണ്ണവും ആദ്ദേഹം തള്ളുകയാണുണ്ടായത്. 26/11 കേസിലെ പ്രതി അജ്മല്‍ കസബ്, പാര്‍ലമെന്റ് ആക്രമണക്കേസിലെ പ്രതി മുഹമ്മദ് അഫ്സല് ഗുരു, 1993 ലെ സ്ഫോടനക്കേസ് പ്രതി യാക്കൂബ് മേനോന് എന്നിവരുടെ ദയാഹര്‍ജി തള്ളിയവയില്‍ ഉള്‍പ്പെടുന്നു. മുന്‍ രാഷ്ട്രപതി ആര് വെങ്കിട്ടരാമന് (1987-92) 45 ദയാഹര്‍ജികള്‍ നിരസിച്ചിരുന്നു. ഇത് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ദയാഹര്‍ജികള്‍ നിരസിച്ചത് പ്രണബ് മുഖര്‍ജിയാണ്.
അറിയാം ഇന്ത്യയുടെ രാഷ്ട്രപതിമാരെ..1950 മുതലുള്ള രാഷ്ട്രപതിമാരുടെ പട്ടിക

മുന്‍ രാഷ്ട്രപതി കെ.ആര്. നാരായണന് (1997-2002) ദയാഹര്‍ജിയില്‍ നടപടിയെടുത്തില്ല, അദ്ദേഹത്തിന്റെ പിന്‍ഗാമിയായിരുന്ന രാഷ്ട്രപതി അബ്ദുള്‍ കലാം (2002-2007) രണ്ട് ദയാഹര്‍ജികള്‍ തീര്‍പ്പാക്കി. ഇന്ത്യയുടെ ആദ്യ വനിതാ രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ (2007-2012) 34 ദയാഹര്‍ജികള്‍ ഇളവ് ചെയ്യുകയും അഞ്ചെണ്ണം മാത്രം തള്ളുകയും ചെയ്തു.
Recommended Video

അതേസമയം, തീര്‍പ്പാക്കാനുള്ള ഹര്‍ജികളില്‍ രജോവാനയെ കൂടാതെ, സര്‍ക്കാരിന്റെ പരിഗണനയിലുള്ള മൂന്ന് ദയാഹര്‍ജികളില്‍ 2015 മുതലുള്ള ഒന്നും 2021 മുതലുള്ള രണ്ടും ഉള്‍പ്പെടുന്നുവെന്ന് ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications