നടന്‍ ശ്രീജിത്ത് രവി പോക്‌സോ കേസില്‍ അറസ്റ്റില്‍
തൃശൂര്‍: കുട്ടികള്‍ക്ക് നേരെ അശ്ലീല പ്രദര്‍ശനം നടത്തിയെന്ന പരാതിയില്‍ നടന്‍ ശ്രീജിത്ത് രവി അറസ്റ്റില്‍. പോക്‌സോ വകുപ്പ് പ്രകാരമാണ് അറസ്റ്റ്. ഇന്നലെ തൃശൂര്‍ അയ്യന്തോളിലാണ് സംഭവം. തൃശൂര്‍ വെസ്റ്റ് പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
അയ്യന്തോളിലെ എസ്എന്‍ പാര്‍ക്കിനു സമീപം കാര്‍ നിര്‍ത്തി രണ്ട് കുട്ടികളോട് അശ്ലീല ആംഗ്യം കാണിച്ചു എന്നതാണ് കേസ്. വിശദമായി കാര്യങ്ങള്‍ അന്വേഷിക്കുമെന്ന് പോലീസ് പറഞ്ഞു. ഇന്ന് പുലര്‍ച്ചയോടെയാണ് ശ്രീജിത്ത് രവിയെ അറസ്റ്റ് ചെയ്തത്. മെഡിക്കല്‍ പരിശോധനകള്‍ പൂര്‍ത്തിയാക്കി. ജാമ്യമില്ല വകുപ്പ് ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. തൃശ്ശൂർ എസ് എൻ പാർക്കിന് സമീപത്ത് വെച്ച് 11ഉം അഞ്ചും വയസുള്ള രണ്ട് കുട്ടികൾക്ക് മുന്നിൽ വെച്ച് നഗ്നതാ പ്രദർശനം നടത്തിയ ശേഷം ഇവിടെ നിന്ന് പോവുകയായിരുന്നു. കുട്ടികൾ മാതാപിതാക്കളെ വിവരം അറിയിച്ചു. പ്രതിയെ തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. പിന്നീട് പൊലീസിൽ പരാതി നൽകി. പൊലീസ് കേസെടുത്ത് അന്വേഷിച്ചു. കാറിനെ കുറിച്ച് ലഭിച്ച സൂചനകൾ നിർണായകമായി.
സിസിടിവികൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ശ്രീജിത്ത് രവിയുടെ വാഹനം പോലീസ് തിരിച്ചറിഞ്ഞു. ഇതോടെയാണ് അറസ്റ്റിലേക്ക് കാര്യങ്ങൾ എത്തിയത്. ഇയാൾ കുറ്റം സമ്മതിച്ചെന്നാണ് വിവരം. തന്റേത് ഒരു രോഗമാണെന്നും മരുന്ന് കഴിക്കാത്തത് കൊണ്ടുണ്ടായ പ്രശ്നമാണ് എന്നുമാണ് ശ്രീജിത്ത് രവി പോലീസിനോട് പറഞ്ഞിരിക്കുന്നത്. കുട്ടികളും പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കും.കുട്ടികളോട് അശ്ലീല ആംഗ്യം കാണിച്ചു എന്നതാണ് കേസ്.നേരത്തെയും സമാനമായ കേസ് ശ്രീജിത്ത് രവിക്ക് എതിരെ ഉണ്ടായിരുന്നു.

ഇത് ആദ്യമായിട്ടല്ല ശ്രീജിത്ത് രവിത്ത് എതിരെ പോക്സോ കേസ് വരുന്നത്. ശ്രീജിത്ത് രവി മുമ്പും കുട്ടികളുടെ മുന്നിൽ നഗ്നത പ്രദർശിപ്പിച്ചതിന് കേസുണ്ടായിരുന്നു. 2016 ൽ ആണ് സംഭവം സ്കൂളിലേക്ക് പോകുകയായിരുന്ന പെണ്‍കുട്ടികള്‍ക്കടുത്ത് എത്തി കാറിന്റെ ഡ്രൈവര്‍ സീറ്റിലിരുന്നു നഗ്നത പ്രദര്‍ശിപ്പിക്കുകയും കുട്ടികള്‍ ഉള്‍പ്പെടുന്ന തരത്തില്‍ സെല്‍ഫി എടുക്കുകയും ചെയ്ത കേസിൽ ശ്രീജിത്ത് രവി അറസ്റ്റിലായിരുന്നു. ഇത് മാത്രമല്ല പിന്നീടും ഇയാൾക്കെതിരെ നഗ്നത കാട്ടിയതിന് പരാതികളുയർന്നിരുന്നു.

2016 ൽ കേസ് വന്നപ്പോൾ സംഭവം നിഷേധിച്ച് ശ്രീജിത്ത് രംഗത്തുവന്നിരുന്നു. സംഭവവുമായി തനിക്ക് ഒരു ബന്ധവുമില്ല എന്നായിരുന്നു അന്ന് ശ്രീജിത്ത് പറഞ്ഞത്. 'ഇങ്ങനെയൊരു ആക്ഷേപം ഉയരുന്ന സമയത്ത് ഒരു സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ആ പ്രദേശത്ത് ഉണ്ടായിരുന്നു എന്നതു സത്യം ആണ്. എന്നാൽ വാര്‍ത്തകളില്‍ പ്രചരിക്കുന്നതുപോലെ ഒരു കാര്യം തന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് സ്‌റ്റേഷനില്‍ പോയിരുന്നു' എന്നാണ് ഇയാൾ അന്ന് പറഞ്ഞത്.

അതേസമയം, 2016ൽ പോലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയില്‍ ശ്രീജിത്ത് രവിയുടെ പേര് പരാമര്‍ശിച്ചിരുന്നില്ല. പരാതിയില്‍ പറഞ്ഞ കാറിൻ്റെ നമ്പര്‍ ശ്രീജിത്തിൻ്റെ പേരില്‍ ഉള്ളതാണ്. പരാതിയില്‍ പറയുന്ന കാറിൻ്റെ നമ്പര്‍ തൻ്റെ പേരില്‍ തന്നെ ഉള്ളതാണ് എന്ന് ശ്രീജിത്ത് രവി സമ്മതിച്ചിരുന്നു. എന്നാൽ എന്താണ് ഇതില്‍ സംഭവിച്ചത് എന്ന് തനിക്ക് അറിയില്ല എന്നാണ് ശ്രീജിത്ത് പറഞ്ഞിരുന്നത്. താന്‍ അങ്ങനെ ചെയ്തിട്ടില്ല. ഒരുപക്ഷേ കാറിൻ്റെ നമ്പര്‍ എഴുതിയെടുത്തപ്പോള്‍ തെറ്റി പോയതാകാം എന്നാണു താന്‍ കരുതുന്നത് എന്നുമാണ് ശ്രീജിത്ത് അന്ന് പറഞ്ഞത്.
Recommended Video

പരാതി ഉന്നയിച്ചവരെ താന്‍ പോലീസ് സ്‌റ്റേഷനില്‍ വെച്ച് കണ്ടിരുന്നുവെന്നും നടൻ അന്ന് പറഞ്ഞിരുന്നു. കുട്ടികള്‍ പറഞ്ഞത് ഇരുണ്ട നിറമുള്ള ഒരാളായിരുന്നു എന്നാണ്. എന്നാല്‍ ഫോട്ടോ എടുക്കാന്‍ ഉപയോഗിച്ച ഫോണ്‍ തൻ്റെ കൈയ്യിൽ ഉള്ളതല്ല എന്നും, കണ്ണടയുടെ ഫ്രെയിം വേറെ ആയിരുന്നു എന്നും പരാതിക്കാർ പറഞ്ഞതായി ശ്രീജിത്ത് അന്ന് പറഞ്ഞിരുന്നു.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications