കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുജറാത്തിൽ ബ്ലാക്ക് ഫംഗസ് ബാധ വർധിക്കുന്നു: പ്രത്യേക വാർഡ് സർജ്ജീകരിക്കാൻ കോർ കമ്മറ്റി നിർദേശം

Google Oneindia Malayalam News

അഹമ്മദാബാദ്: കൊറോണ വൈറസ് ഭീതിക്കിടെ ഗുജറാത്തിൽ ബ്ലാക്ക് ഫംഗസ് ബാധയും വർധിക്കുന്നു. സംസ്ഥാനത്ത് ഇതിനകം നൂറോളം കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കൊവിഡ് ബാധിച്ച് രോഗമുക്തി നേടിയവരിലാണ് ബ്ലാക്ക് ഫംഗസ് ബാധ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതോടെ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രുപാനിയുടെ നേതൃത്വത്തിൽ ശനിയാഴ്ച കോർ കമ്മറ്റി യോഗം വിളിച്ചു ചേർത്തിരുന്നു. അഹമ്മദാബാദ്, വഢോദര, ഗുജറാത്ത്, സൂറത്ത്, ഭാവ്നഗർ, ജാംനഗർ, രാജ്കോട്ട് എന്നിവിടങ്ങളിലെ സർക്കാർ സിവിൽ ആശുപത്രികളിൽ ബ്ലാക്ക് ഫംഗസ് ചികിത്സയ്ക്ക് വേണ്ടി പ്രത്യേകം വാർഡുകൾ സജ്ജീകരിക്കാൻ യോഗത്തിൽ നിർദേശം നൽകിയിരുന്നു.

മൃതദേഹങ്ങൾ നദിയിൽ ഒഴുകുന്നു..പക്ഷേ നിങ്ങൾക്ക് കാണുന്നത് സെൻട്രല്‍ വിസ്ത മാത്രം; മോദിക്കെതിരെ രാഹുൽമൃതദേഹങ്ങൾ നദിയിൽ ഒഴുകുന്നു..പക്ഷേ നിങ്ങൾക്ക് കാണുന്നത് സെൻട്രല്‍ വിസ്ത മാത്രം; മോദിക്കെതിരെ രാഹുൽ

 കേസുകൾ കൂടി

കേസുകൾ കൂടി

സർക്കാർ ആശുപത്രികളിലും ഗുജറാത്ത് മെഡിക്കൽ എഡ്യുക്കേഷൻ റിസർച്ച് സൊസൈറ്റിയിലുമായി അഅങ്ങോളമിങ്ങോളം 100നടുത്ത് കേസുകളാണ് ഗുജറാത്തിൽ മാത്രം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. സൈഡസ് ആശുപത്രിയിൽ 40 രോഗികളാണ് ബ്ലാക്ക് ഫംഗസ് ബാധയെത്തുടർന്ന് പ്രവേശിപ്പിച്ചിട്ടുള്ളത്. വഢോദരയിലെ എസ്എസ്ജി ആശുപത്രിയിൽ 35 പേരും ചികിത്സയിൽ കഴിയുന്നുണ്ട്. ഇതിന് എല്ലാം പുറമേ അഹമ്മദാബാദിലെ ആസർവയിലെ സിവിൽ ആശുപത്രിയിൽ 19 പേരും ചികിത്സയിലുണ്ട്.

പ്രത്യേക വാർഡ്

പ്രത്യേക വാർഡ്

ഏപ്രിൽ 22 ന് ഗാന്ധിനഗറിലെ മെഡിക്കൽ വിദഗ്ധരുടെ സംസ്ഥാന ടാസ്‌ക് ഫോഴ്‌സ് വിളിച്ചുചേർത്ത പത്രസമ്മേളനത്തിൽ അഹമ്മദാബാദിലെ സൈഡസ് ഹോസ്പിറ്റൽ ഡയറക്ടർ ഡോ. വി.എൻ ഷായാണ് ആശുപത്രിയിൽ ചികിത്സ തേടിയ വൈറസ് ബാധികരെക്കുറിച്ച് വെളിപ്പെടുത്തിയത്. രണ്ട് ദിവസത്തിനുള്ളിൽ ആശുപത്രിയിൽ പത്തോളം രോഗികൾ ചികിത്സ തേടിയിരുന്നു.
എന്നിരുന്നാലും, അണുബാധയെ സാംക്രമിക രോഗമായി കണക്കാക്കാതിരുന്നതിനാൽ ആശുപത്രികൾ കൃത്യമായി വിവരമറിയിക്കാത്തതിനാൽ വൈറസ് ബാധിതരെക്കുറിച്ച് ആരോഗ്യവകുപ്പിന്റെ കൈവശം കൃത്യമായ കണക്കുകളില്ല. ഫംഗസ് അണുബാധയ്ക്കായി ആംഫോട്ടെറിസിൻ-ബി കുത്തിവയ്ക്കാൻ ഗുജറാത്ത് സർക്കാർ ഉത്തരവിട്ടിരുന്നു. 3.12 കോടി രൂപ ചെലവിൽ 5,000 ഡോസ് ഫംഗസ് ആന്റിഫംഗൽ മരുന്നിനും ഓർഡർ നൽകിയിട്ടുണ്ട്.

മരണത്തിന് സാധ്യത

മരണത്തിന് സാധ്യത


കൊറോണ വൈറസ് ഭീഷണിയ്ക്ക് പിന്നാലെ കൊവിഡ് മുക്തരിൽ ഭീതി പടർത്തിയ പുതിയ വൈറസ് ബാധ. ബ്ലാക്ക് ഫംഗസ് (മ്യൂക്കർമൈക്കോസിസ്) ബാധയാണ് കൊവിഡ് ബാധിച്ച് രോഗമുക്തി നേടിയവരിൽ സ്ഥിരീകരിച്ചിട്ടുള്ളത്. വൈറസ് ബാധയെ അവഗണിച്ചാൽ മരണം വരെ സംഭവിക്കാനുള്ള സാധ്യതയുണ്ടെന്നാണ് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസേര്‍ച്ച് മുന്നറിയിപ്പ് നൽകി. കൊവിഡ് ബാധിതരിലും രോഗമുക്തി നേടിയവരിലും രോഗ പ്രതിരോധ ശേഷി കുറഞ്ഞവരിലുമാണ് ബ്ലാക്ക് ഫംഗസ് ബാധയ്ക്ക് സാധ്യത.

ഗുരുതര ആരോഗ്യ പ്രശ്നം

ഗുരുതര ആരോഗ്യ പ്രശ്നം

കൊവിഡ് ബാധിച്ച് രോഗമുക്തി നേടിയവരിൽ ചർമ്മത്തിൽ പ്രത്യക്ഷപ്പെടുകയും ശ്വാസകോശത്തെയും തലച്ചോറിനെയും ബാധിക്കുകയും ചെയ്യുന്നതാണ് ബ്ലാക്ക് ഫംഗസ് ബാധ. രോഗം അപൂർവ്വമാണെങ്കിലും രോഗബാധിതരിൽ ഇത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നുണ്ട്. പരിസ്ഥിതിയിൽ സ്വാഭാവികമായി കാണപ്പെടുന്ന മ്യൂക്കോമിസൈറ്റുകളാണ് രോഗത്തിനുള്ള കാരണം. എന്നാൽ രോഗപ്രതിരോധ ശേഷിയുള്ളവരെ അപേക്ഷിച്ച് മറ്റ് ഗുരുതരമായ രോഗങ്ങളുള്ളവരും ചികിത്സ തേടുന്നവർക്കുമാണ് രോഗത്തിന്റെ ഭീഷണിയുള്ളത്.
ആർക്കെല്ലാം വരാം

 എങ്ങനെ തിരിച്ചറിയാം?

എങ്ങനെ തിരിച്ചറിയാം?

മൂക്കിൽ നിന്നും കറുത്ത നിറത്തിലുള്ളതോ രക്തം കലര്‍ന്നതോ ആയ സ്രവം പുറത്തേക്കു വരിക, മൂക്ക് അടഞ്ഞതായോ തടസം തോന്നുകയോ ചെയ്യുക, മുഖത്തിന്റെ ഒരു ഭാഗത്ത് മാത്രം വേദന അനുഭവപ്പെടുക, മുഖത്ത് തരിപ്പ്, വീക്കം എന്നിവ ഉണ്ടാവുക എന്നീ സാഹചര്യങ്ങളിൽ പ്രത്യേകം ശ്രദ്ധ ചെലുത്തേണ്ടതാണ്. കൂടാതെ , പല്ലുവേദന, പല്ല് കൊഴിയൽ, കാഴ്ച മങ്ങൽ, താടിയെല്ലിന് വേദന, അണ്ണാക്ക്, മൂക്കിന്റെ പാലം എന്നിവിടങ്ങിൽ കറുപ്പ് കലര്‍ന്ന നിറവ്യത്യാസം, തൊലിപ്പുറത്ത് ക്ഷതം, ശ്വാസമെടുക്കാൻ ബുദ്ധിമുട്ട്, നെഞ്ച് വേദന തുടങ്ങിയവയാണ് ബ്ലാക്ക് ഫംഗസിന്റെ ലക്ഷണങ്ങൾ. രോഗ പ്രതിരോധശേഷി കുറഞ്ഞവർക്കൊപ്പം പ്രമേഹ രോഗികളിലും ഫംഗസ് ഭീഷണി നിലനിൽക്കുന്നുണ്ട്.

രോഗലക്ഷണങ്ങൾ എന്തെല്ലാം

രോഗലക്ഷണങ്ങൾ എന്തെല്ലാം

കാൻസര്‍ ബാധിച്ച് ചികിത്സയിലുള്ളവർ , രോഗപ്രതിരോധ ശേഷി കുറഞ്ഞവ‍ര്‍, പ്രമേഹരോഗം അനിയന്ത്രിതമായ നിലയിലുള്ളവ‍ര്‍, അവയവമാറ്റം നടത്തിയവ‍ര്‍, ഐസിയുവിൽ ദീ‍ര്‍ഘനാൾ കഴിഞ്ഞവര്‍ എന്നിവരിലും ബ്ലാക്ക് ഫംഗസ് ഭീഷണിയുണ്ട്. രക്തം ഛ‍‍ര്‍ദിക്കൽ, കണ്ണ്, മൂക്ക് എന്നിവയക്ക് ചുറ്റും ചുവന്ന തടിപ്പും വേദനയും, പനി, ചുമ, ശ്വാസംമുട്ടൽ, മാനസിക നിലയിൽ ഉണ്ടാകുന്ന മാറ്റം എന്നിവയാണ് ഫംഗസ് ബാധയുടെ പ്രധാന ലക്ഷണങ്ങൾ.

English summary
Over 100 black fungus cases reported in Gujarat, govt announces separate wards for patients
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X