കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രക്തമാറ്റത്തിലൂടെ രാജ്യത്ത് രണ്ടായിരത്തിലധികം പേര്‍ക്ക് എയ്ഡ്‌സ് ബാധിച്ചതായി കണക്കുകള്‍

Google Oneindia Malayalam News

ദില്ലി: സുരക്ഷിതമല്ലാത്ത രക്തമാറ്റത്തിലൂടെ രാജ്യത്ത് 2234 പേര്‍ക്ക് എയ്ഡ്‌സ് ബാധിച്ചെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. രക്ത പരിശോധനാ മാനദണ്ഡങ്ങളില്‍ പല രക്ത ബാങ്കുകളും കടുത്ത അനാസ്ഥ പുലര്‍ത്തുന്നതായും കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നു.

നാഷണല്‍ എയ്ഡ്‌സ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷനാണ് ഇക്കാര്യം വ്യക്തമാക്കിയത്. മനുഷ്യാവകാശ പ്രവര്‍ത്തകനായ രേതന്‍ കോത്താരിയാണ് വിവരാവകാശ നിയമ പ്രകാരം നല്‍കിയ അപേക്ഷയിലാണ് നാഷണല്‍ എയ്ഡ്‌സ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ വ്യക്തമാക്കിയത്.

Blood

2014 ഒക്ടോബര്‍ മുതല്‍ 2016 മാര്‍ച്ച് വരെയുള്ള പതിനെട്ട് മാസം വരെയുള്ള കണക്കുകളാണ് പുറത്തു വന്നിരിക്കുന്നത്. രക്തമാറ്റത്തിലൂടെ എച്ച്‌ഐവി ബാധിച്ചവരുടെ എണ്ണം ഏറ്റവുമധികം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ഉത്തര്‍പ്രദേശിലാണ്. രണ്ടാം സ്ഥാനത്ത് ഗുജറാത്താണെന്ന് രേഖകള്‍ വ്യക്തമാക്കുന്നു.

English summary
Around 2000 Indians were infected with human immunodeficiency virus (HIV) after getting botched blood transfusions, in the last 18 months, according to data shared by the National AIDS Control Organisation (NACO) on Tuesday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X