Get Updates
Get notified of breaking news, exclusive insights, and must-see stories!

പത്മാവത് വിവാദം അവസാനിക്കുന്നില്ല, മുസ്ലീങ്ങള്‍ കാണാന്‍ പോകരുതെന്ന് ഒവൈസി

ചരിത്രകാരന്‍മാരെ വച്ച് സിനിമ വിലയിരുത്തിയ ശേഷം പ്രദര്‍ശനാനുമതി നല്‍കുകയായിരുന്നു കേന്ദ്ര സര്‍ക്കാര്‍ ചെയ്യേണ്ടിയിരുന്നതെന്ന് അദ്ദേഹം വിമര്‍ശിച്ചു

ഹൈദരാബാദ്: പത്മാവത് സിനിമയ്‌ക്കെതിരേ രജപുത് കര്‍ണി സേന ഉണ്ടാക്കിയ പ്രശ്‌നങ്ങളൊന്നും ഇതുവരെ അവസാനിച്ചിട്ടില്ല. ഇപ്പോഴിതാ മുസ്ലീം സംഘടനയും വിവാദത്തില്‍ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ്. മുസ്ലീങ്ങള്‍ ഈ സിനിമ കാണരുതെന്ന് പ്രസ്താവിച്ചിരിക്കുകയാണ് തീപ്പൊരി നേതാവും ഓള്‍ ഇന്ത്യ മജ്‌ലിസ് ഇ ഇത്തിഹാദുല്‍ മുസ്ലീമിന്‍ പ്രസിഡന്റുമായ അസാസുദ്ദീന്‍ ഒവൈസി. ചരിത്രകാരന്‍മാരെ വച്ച് സിനിമ വിലയിരുത്തിയ ശേഷം പ്രദര്‍ശനാനുമതി നല്‍കുകയായിരുന്നു കേന്ദ്ര സര്‍ക്കാര്‍ ചെയ്യേണ്ടിയിരുന്നതെന്ന് അദ്ദേഹം വിമര്‍ശിച്ചു.

1

പത്മാവത് എന്ന സിനിമ വെറും അസംബന്ധമാണ്. അതുകൊണ്ട് മുസ്ലീം മത വിശ്വാസികളാരും ഈ സിനിമ കാണരുത്. പ്രത്യേകിച്ച് യുവാക്കള്‍ ഇതിനായി സമയം കളയരുതെന്നും അദ്ദേഹം പറഞ്ഞു. മുത്തലാഖ് നിരോധിച്ചപ്പോള്‍ പ്രധാനമന്ത്രി ആരോടും ഒന്നും ആലോചിക്കുക പോലും ചെയ്തില്ല. എന്നാല്‍ ഈ സിനിമയ്ക്കായി 12 അംഗ സമിതിയെയാണ് നിയമിച്ചത്. പക്ഷേ കൃത്യമായി ചരിത്രമറിയുന്നവര്‍ ഈ സമിതിയിലുണ്ടായിരുന്നില്ല. അതുകൊണ്ട് തീരുമാനം പാഴായി പോയെന്ന് ഒവൈസി വ്യക്തമാക്കി.

2

അതേസമയം ചിത്രത്തിനെതിരേ വന്‍ പ്രതിഷേധം രാജ്യത്തെങ്ങും അലയടിക്കുകയാണ്. സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷനെ രാജസ്ഥാനില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്ന് കഴിഞ്ഞ ദിവസം രജപുത് കര്‍ണി സേന പറഞ്ഞിരുന്നു. സമ്മര്‍ദത്തെ തുടര്‍ന്ന് ഗുജറാത്ത്, മധ്യപ്രദേശ്, ഹരിയാന, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ ചിത്രം നിരോധിച്ചിരുന്നു. ഇതിനെതിരേ പത്മാവതിന്റെ നിര്‍മാതാക്കള്‍ ഹരജി നല്‍കുകയും സുപ്രീംകോടതി അനുകൂല വിധി പറയുകയും ചെയ്തിരുന്നു. അതോടൊപ്പം ചിത്രം പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകള്‍ക്ക് സുരക്ഷയും നല്‍കിയേക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+