കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ണാടക-കേരള അതിര്‍ത്തി ജില്ലയായ ചാമരാജനഗറില്‍ ഓക്സിജന്‍ ക്ഷാമം; 24 രോഗികള്‍ മരിച്ചു

Google Oneindia Malayalam News

മാഗ്ലൂര്‍: രാജ്യത്ത് വീണ്ടും ഓക്സിജന്‍ കിട്ടാതെ രോഗികളുടെ കൂട്ടമരണം. കര്‍ണാടക-കേരള അതിര്‍ത്തി ജില്ലയായ ചാമരാജ നഗറിലെ ആശുപത്രിയില്‍ നിരവധി കൊവിഡ് രോഗികള്‍ ഓക്സിജന്‍ കിട്ടാതെ ശ്വാസം മുട്ടി മരിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കോവിഡ് രോഗികള്‍ വന്‍ തോതില്‍ വര്‍ധിച്ചതോടെ ആശുപത്രിയില്‍ ഓക്സിജന്‍ ക്ഷാമം രൂക്ഷമായിരുന്നു. മരണവിവരം ജില്ലാ ഭരണകൂടവും സ്ഥിരീകരിച്ചിട്ടുണ്ട്. 24 മണിക്കൂറിനിടെ 24 പേര്‍ ഓക്സിജന്‍ ക്ഷാമം മൂലം മരിച്ചെന്നാണ് ജില്ലാ ഭരണകൂടം സ്ഥിരീകരിക്കുന്നത്.

അതേസമയം ഇതിലും കൂടുതല്‍ മരിച്ചിട്ടുണ്ടെന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്. മരിച്ചവരുടെ ബന്ധുക്കള്‍ ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധിക്കുകയാണ്. പൊലീസും ആരോഗ്യവകുപ്പ് അധികൃതരും എത്തി സ്ഥിതിഗതികല്‍ വിലയിരുത്തി. മൈസൂരില്‍ നിന്നും ലഭ്യമാവേണ്ടിയിരുന്ന ഓക്സിജന്‍ കിട്ടാതിരുന്നതാണ് ദുരന്തത്തിന് ഇടയാക്കിയതെന്നാണ് ജില്ലാ ഭരണകൂടം പറയുന്നത്. എന്നാല്‍ ഓക്സിജൻ അയച്ചിരുന്നെന്ന് മൈസൂർ കളക്ടർ പറയുന്നു.

oxygen

കൊവിഡ്19: ഇന്ത്യയില്‍ മൂന്നാം ഘട്ട കൊവിഡ് വാക്‌സിനേഷന്‍ നടന്നുകൊണ്ടിരിക്കുന്നു

Recommended Video

cmsvideo
കർണാടകയിൽ ഓക്സിജൻ ലഭിക്കാതെ മരിച്ചത് 12 രോഗികൾ

ഉത്തര്‍പ്രദേശില്‍ നിന്നും ഓക്സിജന്‍ കിട്ടാത്ത് മൂലമുള്ള മരണം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. മീററ്റിലെ സ്വാകാര്യ ആശുപത്രിയിൽ അഞ്ച് രോഗികൾ മരിച്ചു. ഓക്സിജൻ ദൗർലഭ്യം കാരണമാണ് മരണം സംഭവിച്ചതെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. അതേസമയം ഇത് സ്ഥിരീകരിക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. അതേസമയം ദില്ലിയില്‍ അടിയന്തരമായി ഓക്സിജന്‍ എത്തിക്കണമെന്ന കേന്ദ്രത്തിന് സുപ്രീംകോടതി താക്കീത് നല്‍കി. തിങ്കളാഴ്ച അര്‍ധരാത്രിയോടെ എത്തിക്കണമെന്നാണ് കോടതി നിര്‍ദേശം.

വെള്ള വസ്ത്രത്തില്‍ മാലാഖയെ പോലെ തിളങ്ങി ആലിയ ബട്ട്; വൈറല്‍ ചിത്രങ്ങള്‍ കാണാം

English summary
Oxygen shortage in Chamarajanagar, Karnataka-Kerala border district; 24 patients died
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X