കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

' ജി 23 നേതാക്കൾ പാർട്ടിയെ വിഭജിക്കരുത്, പരാജയത്തിന് കാരണം 'ഗാന്ധിമാർ' മാത്രമല്ല' : പി ചിദംബരം പറയുന്നു

Google Oneindia Malayalam News

ന്യൂഡൽഹി : അഞ്ച് നിയമസഭകളിൽ നടന്ന പരാജയത്തിന് കാരണം 'ഗാന്ധിമാർ' മാത്രമല്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പി ചിദംബരം. പരാജയത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് പാർട്ടി സ്ഥാനങ്ങളിൽ നിന്ന് പിന്മാറാൻ സോണിയ ഗാന്ധി പ്രവർത്തകസമിതിയിൽ സന്നദ്ധത പ്രകടിപ്പിച്ചിരുന്നുവെന്നും ജി-23 വിമതർ ചേർന്ന് പാർട്ടിയെ പിളർത്തരുതെന്നും പി ചിദംബരം ആവശ്യപ്പെട്ടു. കോൺഗ്രസ് പ്രവർത്തകസമിതിയാണ് സോണിയ ഗാന്ധിയോട് അധ്യക്ഷ സ്ഥാനത്ത് നിന്ന് ഒഴിയരുതെന്ന് ആവശ്യപ്പെട്ടത്.

പുതിയ കോൺഗ്രസ് അധ്യക്ഷയെ തെരഞ്ഞെടുക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും ഓഗസ്റ്റിലാകും ഈ തെരഞ്ഞെടുപ്പ് നടക്കുകയെന്നും ചിദംബരം പറയുന്നു.അതു വരെ സോണിയ ഗാന്ധിയും ഞാൻ ഉൾപ്പെടുന്ന നേതാക്കളാകും കോൺഗ്രസിനെ നയിക്കുകയെന്നും അദ്ദേഹം പറഞ്ഞു. സോണിയ ഗാന്ധി തെരഞ്ഞെടുപ്പ് വേഗത്തിൽ ആക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഭൂരിഭാഗം നേതാക്കളും ഇതിനോട് അനുകൂലിച്ചില്ലെന്നും അവർ പറയുന്നു. അതേ സമയം പരാജയത്തിന്‍റെ തോൽവി ഗാന്ധിമാരിൽ മാത്രം വച്ചുകെട്ടാൻ ആകില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മൂന്ന് മാസത്തിനുള്ളിൽ തെരഞ്ഞെടുപ്പ്

കോൺഗ്രസിന്‍റെ പരാജയത്തിന്‍റെ ഉത്തരവാദിത്തം നേതൃത്വം ഏറ്റെടുത്തിട്ടുണ്ട്. ഗോവയിലെ പരാജയത്തിന്‍റെ ഉത്തരവാദിത്തം താൻ ഏറ്റെടുത്തപോലെ, മറ്റു സംസ്ഥാനങ്ങളുടെ ചുമതലയുള്ള നേതാക്കൾ പരാജയത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത പോലെ ഗാന്ധിമാരും ചെയ്‌തിട്ടുണ്ട്. ആരും ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറുന്നില്ലെന്നും ലീഡർ സ്ഥാനത്തുള്ളവർക്ക് മാത്രമല്ല ഉത്തരവാദിത്തമുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. മൂന്ന് മാസത്തിനുള്ളിൽ കോൺഗ്രസ് പാർട്ടി അധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള തെരഞ്ഞെടുപ്പ് നടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 ' പാർട്ടിയെ വിഭജിക്കരുത് '

പാർട്ടിയെ വിഭജിപ്പിക്കരുതെന്നാണ് ജി 23 നേതാക്കളോട് അഭ്യർഥിക്കാനുള്ളത്. വിമത നേതാക്കൾ സ്വന്തം മണ്ഡലങ്ങളിൽ പോയി പാർട്ടിയെ ശക്തിപ്പെടുത്താനാണ് ശ്രമിക്കേണ്ടത്. 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പിന് പാർട്ടി തയ്യാറാണെന്നും അതിനായി ചെറിയ മാറ്റങ്ങൾ മാറ്റം നടത്തിയാൽ മതിയെന്നും ചിദംബരം പറയുന്നു. എല്ലാ പാർട്ടികൾക്കും ഈ മാറ്റങ്ങൾ വരുത്തേണ്ടി വരുമെന്നും കെജ്‌രിവാളിന്‍റെ ആംആദ്‌മി പാർട്ടിക്കും മമതാ ബാനർജിയുടെ തൃണമൂൽ കോൺഗ്രസിനും ഇതിൽ നിന്ന് ഒഴിഞ്ഞു നിൽക്കാനാവില്ലെന്നും ചിദംബരം കൂട്ടിച്ചേർത്തു.

യുവാക്കളെ കൊണ്ടുവരണം

ചില സംസ്ഥാനങ്ങളിൽ പാർട്ടി പോലും ഇല്ലെന്നും അവിടങ്ങളിൽ പാർട്ടിയെ വീണ്ടും ആരംഭിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. ഉത്തർപ്രദേശിൽ, പാർട്ടിയെ പുനസംഘടിപ്പിക്കുക എന്നതിനാണ് മുൻഗണന നൽകുന്നതെന്നും അതിന് ശേഷം മാത്രമേ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനെപ്പറ്റി ആലോചിക്കാൻ പോലും കഴിയൂവെന്നും ചിദംബരം പറയുന്നു. നാൽപതുകൾ മുതൽ 60കൾ വരെയുള്ളവർക്ക് മാത്രമേ പാർട്ടിയെ എല്ലാ ദിവസവും കൊണ്ടുപോകാൻ സാധിക്കുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞുവക്കുന്നു.

Recommended Video

cmsvideo
രാജ്യത്ത് കൊവിഡ് നാലാം തരംഗം വരുന്നു, മുന്നറിയിപ്പുമായി വിദഗ്ദര്‍ | Oneindia Malayalam

രക്ഷാ പ്രവർത്തനം അവസാനിച്ചിട്ടില്ല; ഇന്ത്യക്കാർ യുക്രൈനിൽ കുടുങ്ങി കിടക്കുന്നു - കേന്ദ്ര സർക്കാർരക്ഷാ പ്രവർത്തനം അവസാനിച്ചിട്ടില്ല; ഇന്ത്യക്കാർ യുക്രൈനിൽ കുടുങ്ങി കിടക്കുന്നു - കേന്ദ്ര സർക്കാർ

English summary
P Chidambaram demands G23 leaders to not split party over AIICC post
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X