കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജനങ്ങളുടെ താൽപ്പര്യങ്ങൾ ബിജെപി ചവിട്ടി മെതിക്കുന്നു; പൗരത്വ ബില്ലിനെതിരെ രൂക്ഷ വിമർശനവുമായി ചിദംബരം

Google Oneindia Malayalam News

ദില്ലി: പൗരത്വ ഭേദഗതി ബില്ലിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവും മുൻ കേന്ദ്ര ധനകാര്യമന്ത്രിയുമായിരുന്ന പി ചിദംബരം. ഒരു പാര്‍ട്ടിക്ക് മൃഗീയ ഭൂരിപക്ഷം നല്‍കിയതിന് നല്‍കേണ്ടിവന്ന വിലയാണ് പൗരത്വ ഭേദഗതി പോലുള്ള ജനവിരുദ്ധ നിയമങ്ങളെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനങ്ങളുടെയും ജനങ്ങളുടെയും താല്‍പര്യങ്ങള്‍ ബിജെപി ചവിട്ടി മെതിക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ചൂടേറിയ ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും ശേഷമാണ് കഴിഞ്ഞ ദിവസം ലോക്‌സഭയില്‍ പൗരത്വ ഭേദഗതി ബില്ല് പാസായത്. പ്രതിപക്ഷം ഒന്നടങ്കം പൗരത്വ ഭേദഗതി ബില്ലിനെ എതിർക്കുകയായിരുന്നു. നിയമം വിവേചനപരമാണെന്നും ഇന്ത്യന്‍ ഭരണഘടനയുടെ അനുച്ഛേദം 14 ന്റെ ലംഘനമാണെന്നും പ്രതിപക്ഷം നിരന്തരം ആരോപിച്ചിരുന്നു.

P Chidambaram

Recommended Video

cmsvideo
Social activist against Citizenship Amendment Bill 2019 | Oneindia Malayalam

പ്രതിഷേധങ്ങൾക്കിടയിൽ‌ 311 പേരുടെ പിന്തുണയിലാണ് ബില്‍ പാസായത്. ബില്ലിനെതിരെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധം പുകയുകയാണ്. അസമിൽ ചിലയിടങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
അസമിലുടനീളം വ്യാപക അക്രമ സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്. സംസ്ഥാനത്തെ വിവിധ ക്യാമ്പസുകളിൽ പ്രധാമന്ത്രിയുടെ ഉൾപ്പെടെ കോലം കത്തിച്ച് പ്രതിഷേധിച്ചു. മിക്കയിടങ്ങളിലും വാഹനങ്ങൾക്ക് തീയിട്ടു. അസമിന്റെ കിഴക്കൻ പ്രദേശങ്ങളിൽ പ്രതിഷേധക്കാർ റയിൽ ഗതാഗതം തടസപ്പെടുത്തിയെന്ന വാർത്തയും പുറത്ത് വന്നിരുന്നു.

English summary
P Chidambaram on citizenship bill
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X