കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

350 തീവ്രവാദികള്‍ കൊല്ലപ്പെട്ടുവെന്നത് ബിജെപിയുടെ പ്രചരണം; സേന അങ്ങനെ അവകാശപ്പെട്ടിട്ടില്ല; ചിദംബരം

Google Oneindia Malayalam News

Recommended Video

cmsvideo
350 തീവ്രവാദികള്‍ കൊല്ലപ്പെട്ടുവെന്നത് BJPയുടെ പ്രചരണം

ദില്ലി: പുല്‍വാമയില്‍ 40 സിആര്‍പിഎഫ് ജവാന്‍മാരുടെ ജീവത്യാഗത്തിന് ഇടയാക്കിയ ആക്രമണത്തിന് പിന്നാലെ ഭീകരര്‍ക്കെതിരേയുള്ള എതൊരു വിധ നടപടികള്‍ക്കും സര്‍ക്കാറിന് പിന്തുണയുമായി കോണ്‍ഗ്രസ് അടക്കമുള്ല പ്രതിപക്ഷ പാര‍്ട്ടികള്‍ രംഗത്ത് എത്തിയിരുന്നു. ബാല്‍കോട്ടില്‍ നടത്തിയ തിരിച്ചടിയേയും പ്രതിപക്ഷ പാര്‍ട്ടികള്‍ സ്വാഗതം ചെയ്തു.

<strong>എഫ് 16 നെ മിഗ് വിമാനം കൊണ്ട് തകര്‍ത്ത പോരാട്ട വീര്യം; ആകാശയുദ്ധത്തില്‍ ചരിത്രം കുറിച്ച് അഭിനന്ദന്‍ </strong>എഫ് 16 നെ മിഗ് വിമാനം കൊണ്ട് തകര്‍ത്ത പോരാട്ട വീര്യം; ആകാശയുദ്ധത്തില്‍ ചരിത്രം കുറിച്ച് അഭിനന്ദന്‍

എന്നാല്‍ അതിര്‍ത്തിയിലെ സംഘര്‍ഷാവസ്ഥയെ വോട്ടാക്കി മാറ്റാനുള്ള ശ്രമങ്ങളാണ് ബിജെപി നടത്തുന്നതെന്നാണ് പ്രധാന ആരോപണം. 350 ലേറെ ഭീകരരെ വകവരുത്തിയത് മോദിയുടെ കരുത്തുറ്റ നേതൃത്വത്തിന്‍റെ ഉദാഹരണമാണെന്നാണ് ബിജെപി പ്രചരണം. എന്നാല്‍ ബിജെപിയുടെ ഈ അവകാശ വാദങ്ങളെ തളളി രംഗത്ത് വന്നിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവായ പി ചിദംബരം.

എത്ര തീവ്രവാദികള്‍

എത്ര തീവ്രവാദികള്‍

പുല്‍വാമ ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ നടത്തിയ ബാലക്കോട്ട് ആക്രമണത്തില്‍ എത്ര തീവ്രവാദികള്‍ കൊല്ലപ്പെട്ടു എന്നത് സംബന്ധിച്ച് വ്യോമാസേനയും വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുമൊന്നും അവകാശവാദമുന്നയിച്ചിട്ടില്ലെന്ന് പി ചിദംബരം വ്യക്തമാക്കുന്നു.

വ്യോമസേന

വ്യോമസേന

തങ്ങള്‍ക്ക് നല്‍കിയ ലക്ഷ്യത്തില്‍ കൃത്യമായി ആക്രമണം നടത്തിയെന്ന് മാത്രമാണ് വ്യോമസേന അവകാശപ്പെട്ടിരിക്കുന്നത്. സംഭവത്തില്‍ വളരെ കൃത്യമായ പ്രസ്താവനയിറക്കിയ വ്യോമസേനയെ ഞാന്‍ അഭിനന്ദിക്കുകയാണ്.

അഭിനന്ദിക്കുന്നു

അഭിനന്ദിക്കുന്നു

ഒരു സിവിലിയന്‍, മിലിട്ടറി കാഷ്വാലിറ്റിസീസ് ഉണ്ടായിട്ടില്ലെന്നാണ് വിദേശകാര്യ മന്ത്രാലയം ആദ്യം ഇറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കിയിരിക്കുന്നത്. അവരും മറ്റ് അവകാശ വാദങ്ങളൊന്നും ഉന്നയിച്ചിരുന്നില്ല. മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരേയും അഭിനന്ദിക്കുകയാണ്.

ബിജെപി പ്രചരണം

ബിജെപി പ്രചരണം

എന്നാല്‍ കേന്ദ്രസര്‍ക്കാറിന് പിന്നിലുള്ള ബിജെപിയാണ് 350 തീവ്രവാദികള്‍ വരെ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് പ്രചരിപ്പിച്ചത്. ഇന്ത്യയിലെ ഒരു പൗരനെന്ന നിലയില്‍ ഞാന്‍ സര്‍ക്കാറിനെ വിശ്വസിക്കുകയാണ് കൂടുതലൊന്നും പറയുന്നില്ല.

അന്താരാഷ്ട്ര മാധ്യങ്ങള്‍

അന്താരാഷ്ട്ര മാധ്യങ്ങള്‍

കേന്ദ്ര സര്‍ക്കാര്‍ അവകാശവാദങ്ങള്‍ തെറ്റാണെന്ന് അന്താരാഷ്ട്ര മാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഞാന്‍ സര്‍ക്കാറിനെ വിശ്വസിക്കുന്നുണ്ടെങ്കിലും പക്ഷെ ലോകത്തുള്ളവരോട് സംശയിക്കരുതെന്ന് പറയാന്‍ കഴിയില്ല. മമതാ ബനര്‍ജി പരാമര്‍ശിച്ചതും ഇത് തന്നെയാണെന്നും ചിദംബരം അഭിപ്രായപ്പെട്ടു.

കോണ്‍ക്ലേവില്‍

കോണ്‍ക്ലേവില്‍

ഇന്ത്യാ ടുഡെ ചാനല്‍ സംഘടിപ്പിച്ച കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു പി ചിദംബരം. ബാലക്കോട്ടില്‍ ഇന്ത്യ നടത്തിയ ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്കേല്‍ക്കുക മാത്രമാണ് ചെയ്തതെന്ന അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോര്‍ട്ടിനെക്കുറിച്ച് രാജ്ദീപ് സര്‍ദേശായിയുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ചിദംബരം.

മമതാ ബാനര്‍ജിയും

മമതാ ബാനര്‍ജിയും

നിയന്ത്രണ രേഖ കടന്ന് ഇന്ത്യന്‍ വ്യോമസേന തിരിച്ചടി നല്‍കിയതിന്‍റെ വിശദ വിവരങ്ങങ്ങള്‍ നല്‍കണമെന്നാവശ്യപ്പെട്ട് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും നേരത്തെ രംഗത്ത് വന്നിരുന്നു. ട്വിറ്ററിലൂടെയായിരുന്നു മമതയുടെ ആവശ്യം.

എത്രപേരാണ് കൊല്ലപ്പെട്ടത്

എത്രപേരാണ് കൊല്ലപ്പെട്ടത്

ബാലക്കോട്ട് ആക്രമണത്തിന് ശേഷം പ്രധാനമന്ത്രി സര്‍വ്വകക്ഷിയോഗം വിളിച്ചു ചേര്‍ത്തില്ല. ആക്രമണത്തിന്‍റെ വിശദ വിവരങ്ങള്‍ പുറത്തുവിടണം. എത്രപേരാണ് കൊല്ലപ്പെട്ടത്, എവിടെയാണ് ബോംബ് വര്‍ഷിച്ചത് തുടങ്ങിയ വിവരങ്ങള്‍ ലഭ്യമാക്കണമെന്നും മമത ആവശ്യപ്പെട്ടു.

ട്വീറ്റ്

എഎന്‍ഐ

English summary
Air Force does not belong to BJP: P Chidambaram says ruling party claimed credit for airstrikes
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X