കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് കേരള ഗവര്‍ണറാകും

  • By Gokul
Google Oneindia Malayalam News

ദില്ലി: സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് പി സദാശിവം കേരള ഗവര്‍ണറായി നിയമിതനാകും. ഇതുസംബന്ധിച്ച തീരുമാനമെടുത്ത കേന്ദ്രസര്‍ക്കാര്‍ തീരുമാനം രാഷ്ട്രപതിയെ ഉടന്‍ അറിയിക്കും. ഇതാദ്യമായാണ് ഒരു മുന്‍ ചീഫ് ജസ്റ്റിസ് ഗവര്‍ണറായി നിയമിക്കപ്പെടുന്നത്. മിസോറാമിലേക്ക് സ്ഥലം മാറ്റിയതിനെ തുടര്‍ന്ന് ഷീലാദീക്ഷിത് ഒഴിഞ്ഞ സ്ഥാനത്തേക്കാണ് സദാശിവത്തിന്റെ നിയമനം.

ഈറോഡ് ജില്ലയിലെ കടപ്പനല്ലൂര്‍ ഗ്രാമത്തില 1948 ഏപ്രില്‍ 27നാണ് സദാശിവം ജനിച്ചത്. 1973ല്‍ മദ്രാസ് ലോ കോളേജില്‍നിന്ന് നിയമം പഠിച്ച് അഭിഭാഷകനായി. 1996ലാണ് മദ്രാസ് ഹൈക്കോടതിയില്‍ ജഡ്ജിയായി നിയമിക്കപ്പെടുന്നത്. പത്തുവര്‍ഷത്തോളം ഈ പദവി വഹിച്ചശേഷം 2007ലാണ് സുപ്രീം കോടതി ജഡ്ജിയാകുന്നത്.

p-sathasivam

2013 ജൂലൈയില്‍ ചീഫ് ജസ്റ്റിസായി സ്ഥാനമേറ്റു. 2014ന് പദവിയില്‍ നിന്നും ഒഴിഞ്ഞു. ഒട്ടേറെ സുപ്രധാനമായ വിധി പ്രസ്താവിച്ച ജഡ്ജിയായിരുന്നു പി സദാശിവം. രാജീവ് ഗാന്ധി വധക്കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരുടെ ശിക്ഷ ജീവപര്യന്തമായി കുറച്ചത് സദാശിവം ഉള്‍പ്പെട്ട ബെഞ്ചായിരുന്നു. രാഷ്ട്രപതി ദയാഹര്‍ജിയില്‍ കാലതാമസം വരുത്തിയാല്‍ വധശിക്ഷ റദ്ദാക്കാമെന്ന വിധിയും സദാശിവത്തിന്റെതായിരുന്നു.

തെരഞ്ഞെടുപ്പില്‍ നോട്ട എന്ന ബട്ടണ്‍ ഏര്‍പ്പെടുത്താന്‍ ഇടയാക്കിയ വിധി പ്രസ്താവിച്ചതും സദാശിവം ആയിരുന്നു. മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളില്‍ ആരെയും ഇഷ്ടമില്ലെങ്കില്‍ നിഷേധവോട്ടിനുള്ള അവസരം നല്‍കുന്നതാണ് നോട്ട.

English summary
Former supreme court chief justice P Sathasivam to be the next Kerala Governor
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X