പോര്‍ച്ചുഗീസ് പ്രധാനമന്ത്രി ഗോവയില്‍, നിരീക്ഷണം ശക്തമാക്കി തിരഞ്ഞെടുപ്പ് കമ്മീഷന്‍...

  • By: Afeef Musthafa
Subscribe to Oneindia Malayalam

പനാജി: പോര്‍ച്ചുഗീസ് പ്രധാനമന്ത്രി അന്റോണിയോ കോസ്റ്റ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഗോവയിലെത്തി. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ പോര്‍ച്ചുഗീസ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിരീക്ഷിക്കും. കോസ്റ്റയുടെ സന്ദര്‍ശനത്തിന്റെ മറവില്‍ ഏതെങ്കിലും രീതിയിലുള്ള രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നത് തടയാനാണ് കമ്മീഷന്റെ നിരീക്ഷണം.

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഗോവയിലെത്തുന്ന കോസ്റ്റ സംസ്ഥാന സര്‍ക്കാര്‍ ഒരുക്കുന്ന ഔദ്യോഗിക വിരുന്നില്‍ പങ്കെടുക്കും. തുടര്‍ന്ന് ബോളിവുഡ് നിര്‍മ്മാതാക്കളുമായി സംവദിക്കുന്ന അദ്ദേഹം ഗോവയിലെ ചര്‍ച്ചുകളിലും ക്ഷേത്രങ്ങളിലും സന്ദര്‍ശനം നടത്തും. ഇതിനു ശേഷം ദക്ഷിണ ഗോവയിലെ മാര്‍ഗോ സിറ്റിയിലെ അദ്ദേഹത്തിന്റെ പരമ്പരാഗത ഭവനത്തിലേക്ക് പോകും.

സംസ്ഥാനത്ത് കനത്ത സുരക്ഷ

സംസ്ഥാനത്ത് കനത്ത സുരക്ഷ

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ബുധനാഴ്ചയാണ് പോര്‍ച്ചുഗീസ് പ്രധാനമന്ത്രി ഗോവയിലെത്തിയത്. അന്റോണിയോ കോസ്റ്റയുടെ സന്ദര്‍ശനം കണക്കിലെടുത്ത് സംസ്ഥാനത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

രാഷ്ട്രീയ മുതലെടുപ്പ് തടയും...

രാഷ്ട്രീയ മുതലെടുപ്പ് തടയും...

പോര്‍ച്ചുഗീസ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി ആരെങ്കിലും രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നുണ്ടോ എന്നത് നിരീക്ഷിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാലാണ് കമ്മീഷന്റെ തീരുമാനം.

ഗോവ അദ്ദേഹത്തിന്റെ വീട്...

ഗോവ അദ്ദേഹത്തിന്റെ വീട്...

അന്റോണിയോ കോസ്റ്റയുടെ സന്ദര്‍ശനം പ്രമാണിച്ച് പ്രത്യേക മുന്നൊരുക്കങ്ങളൊന്നും നടത്തിയിട്ടില്ലെന്നും, അദ്ദേഹത്തിന്റെ വീട്ടിലേക്ക് തിരിച്ചുവരുന്നതിന് പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കേണ്ടതില്ലെന്നുമാണ് സംസ്ഥാന പ്രോട്ടോക്കോള്‍ വകുപ്പ് അധികൃതര്‍ വ്യക്തമാക്കിയത്.

ആവശ്യം എംജിപിയുടേത്...

ആവശ്യം എംജിപിയുടേത്...

പോര്‍ച്ചുഗീസ് കുടിയേറ്റക്കാര്‍ ഗോവന്‍ ജനതയോട് കാണിച്ച ക്രൂരതകള്‍ക്ക് അദ്ദേഹം പരസ്യമായി മാപ്പ് പറയണമെന്ന ആവശ്യവുമായി മഹാരാഷ്ട്രവാദി ഗോമന്തക്ക് പാര്‍ട്ടിയും ഗോവ സുരക്ഷാ മഞ്ചും രംഗത്തെത്തിയിട്ടുണ്ട്.

English summary
Portuguese Prime Minister Antonio Costa arrived in goa for two day visit.
Please Wait while comments are loading...