കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബന്‍സാലിയുടെ പ്രശ്‌നം പത്മാവതി മുസ്ലീം അല്ലാത്തത്!!എരിതീയില്‍ എണ്ണയൊഴിച്ച് കേന്ദ്രമന്ത്രി

റാണി പത്മിനി ഹിന്ദുവായതിനാലാണ് അവരെ മോശമായി ചിത്രീകരിക്കുന്നതെന്ന് മന്ത്രി ഗിരിരാജ് സിങ്.മുഹമ്മദ് നബിയെ കുറിച്ചുളള സിനിമ എടുക്കാന്‍ ബന്‍സാലി ധൈര്യപ്പെടില്ലെന്നും സിങ്.

  • By Gowthamy
Google Oneindia Malayalam News

ദില്ലി: റാണി പത്മിനിയെ പത്മാവതി എന്ന ചിത്രത്തിലൂടെ സഞ്ജയ് ലീല ബന്‍സാലി അപമാനിക്കാന്‍ ശ്രമിക്കുന്നതിനു കാരണം അവര്‍ ഹിന്ദുവായതിനാലാണെന്ന് കേന്ദ്ര സഹമന്ത്രി ഗിരി രാജ് സിങ്. പത്മാവതി ചിത്രത്തിനെതിരെയും സഞ്ജയ് ലീല ബന്‍സാലിക്കെതിരെയും നടക്കുന്ന പ്രതിഷേധങ്ങളെ ഗിരിരാജ് സിങ് പിന്തുണച്ചു.

മുഹമ്മദ് നബിയെ കുറിച്ചുളള സിനിമ എടുക്കാന്‍ ബന്‍സാലി ധൈര്യപ്പെടില്ലെന്നും സിങ്. ഇന്ത്യയുടെ ചരിത്രം ഉപയോഗിച്ച് കളിക്കുന്നവരെ ജനങ്ങള്‍ ശിക്ഷിക്കണമെന്നും സിങ് പറയുന്നു. ഖാദി ഗ്രാമോദ്യോഗ് ബോര്‍ഡിന്റെ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

giriraj singh

ഔറംഗ സേബിനെയും ടിപ്പു സുല്‍ത്താനെയും സ്വന്തം നായകന്മാരാക്കുന്നതും രാജ്യത്തിന്റെ ചരിത്രം കൊണ്ട് കളിക്കുന്നതും ദൗര്‍ഭാഗ്യകരമാണെന്ന് ഗിരിരാജ് സിങ് പറയുന്നു. പത്മാവതി ഹിന്ദുവല്ലായിരുന്നാല്‍ ഇങ്ങനെ ആയിരിക്കില്ല അവരെ ചിത്രീകരിക്കുന്നതെന്നും അദ്ദേഹം. ഹിന്ദുവല്ലായിരുന്നാല്‍ അവരെ ചിത്രീകരിക്കാനുള്ള ധൈര്യം പോലും ഉണ്ടാകില്ലെന്നും സിങ് പറയുന്നു.

മുഗളന്മാരുടെ മുന്നില്‍ കീഴടങ്ങാതെ സ്വയം മരണം വരിച്ച ധീരയാണ് പത്മാവതിയെന്ന് അദ്ദേഹം പറയുന്നു. ഇന്ത്യയുടെ ചരിത്രം കൊണ്ട് കളിക്കുന്നവരെ ശിക്ഷിക്കണമെന്നും അദ്ദേഹം. ഹിന്ദു ദൈവങ്ങളെ അപമാനിക്കുന്നതിന് നമ്മുടെ നാട്ടില്‍ പഞ്ഞമില്ലെന്ന് ഗിരിരാജ് സിങ് പറയുന്നു. ഹിന്ദു ദൈവങ്ങളെ അപമാനിച്ചുകൊണ്ട് പികെ പോലെ നിരവധി സിനിമകള്‍ ഉണ്ടായിട്ടുണ്ടെന്നും എന്നാല്‍ മുഹമ്മദ് നബിക്കെതിരെ സിനിമ ചെയ്യാന്‍ ആരും ധൈര്യപ്പെടുന്നില്ലെന്നും സിങ് ചൂണ്ടിക്കാട്ടുന്നു.

English summary
BACKING THE protests against filmmaker Sanjay Leela Bhansali’s Padmavati, Union Minister of State Giriraj Singh said that Rani Padmini was being portrayed in an unfavourable light because she was a Hindu.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X