Get Updates
Get notified of breaking news, exclusive insights, and must-see stories!

പഹല്‍ഗാം ആക്രമണത്തില്‍ ഹുവാവേ സാറ്റലൈറ്റ് ഫോണിന്റെ പങ്കെന്ത്? അന്വേഷിക്കാന്‍ എന്‍ഐഎ

ന്യൂഡല്‍ഹി: രാജ്യത്തെ നടുക്കിയ പഹല്‍ഗാം ഭീകരാക്രമണത്തില്‍ ഹുവാവേ സാറ്റലൈറ്റ് ഫോണിന്റെ ഉപയോഗം നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കാന്‍ എന്‍ ഐ എ. പഹല്‍ഗാമില്‍ ആക്രമണം നടന്ന അതേ പ്രദേശത്തും അതേ സമയത്തും ഒരു 'ഹുവാവേ സാറ്റലൈറ്റ് ഫോണിന്റെ' സാന്നിധ്യമുണ്ടായിരുന്നോ എന്നത് സുരക്ഷാ ഏജന്‍സികള്‍ പരിശോധിച്ചുവരികയാണ്. ചൈനീസ് കമ്പനിയാണ് ഹുവായ്.

ഹുവാവേ ഉല്‍പ്പന്നങ്ങള്‍ ഇന്ത്യയില്‍ നിരോധിച്ചിരിക്കുകയാണ്. അതിനാല്‍ തന്നെ പാകിസ്ഥാനില്‍ നിന്നോ മറ്റ് വിദേശ രാജ്യങ്ങളില്‍ നിന്നോ ഹുവാവേ സാറ്റലൈറ്റ് ഫോണുകള്‍ ഇന്ത്യയിലേക്ക് കടത്തിയതായി സംശയിക്കുന്നുവെന്ന് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത എന്‍ ഐ ഉദ്യോഗസ്ഥന്‍ വിശദീകരിച്ചു. ഹുവാവേ സാറ്റലൈറ്റ് ഫോണിന്റെ ഒറ്റപ്പെട്ട ചലനം നിരീക്ഷണ സംവിധാനങ്ങള്‍ കണ്ടെത്തയിട്ടുണ്ട്.

Pahalgam Terror Attack

ഹുവാവേ, മേറ്റ് 60 പ്രോ, പി60 സീരീസ്, നോവ 11 അള്‍ട്രാ എന്നിവയുള്‍പ്പെടെ ബില്‍റ്റ്-ഇന്‍ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍ സവിശേഷതകളുള്ള നിരവധി സ്മാര്‍ട്ട്ഫോണുകള്‍ നിര്‍മ്മിക്കുന്ന കമ്പനിയാണ്. ചൈന ടെലികോം നിയന്ത്രിക്കുന്ന ചൈനയുടെ ടിയാന്‍ടോംഗ്-1 സാറ്റലൈറ്റ് നെറ്റ്വര്‍ക്കിലേക്ക് മാത്രമായി കണക്റ്റുചെയ്യുന്നതിനാണ് ഈ ഉപകരണങ്ങള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

ബാഹ്യ ഉപകരണങ്ങള്‍ ഇല്ലാതെ കണക്റ്റുചെയ്യാന്‍ അനുവദിക്കുന്ന ആന്തരിക സാറ്റലൈറ്റ് ആന്റിനകളും പ്രത്യേക ചിപ്പുകളും ഈ ഫോണുകളില്‍ ഉള്‍പ്പെടുന്നു. സേവനങ്ങള്‍ക്ക് ചൈന ടെലികോം സിം കാര്‍ഡുകളും സബ്സ്‌ക്രിപ്ഷന്‍ പ്ലാനുകളും ആവശ്യമാണ്. അടിയന്തര ഉപയോഗത്തിനായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഈ ഫോണുകള്‍, സെല്ലുലാര്‍ കവറേജ് ഇല്ലാത്ത പ്രദേശങ്ങളില്‍ പോലും പ്രവര്‍ത്തിക്കുന്ന ലോ-ബാന്‍ഡ്വിഡ്ത്ത് വോയ്സ്, ടെക്സ്റ്റ് സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്നു.

അതേസമയം എം4 അമേരിക്കന്‍ നിര്‍മ്മിത അസോള്‍ട്ട് റൈഫിളുകളുടെ സാന്നിധ്യവും പഹല്‍ഗാം കേസില്‍ എന്‍ ഐ എ അന്വേഷിക്കുന്നുണ്ട്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ അമേരിക്കന്‍ നിര്‍മ്മിത എം4 റൈഫിളുകള്‍ ഉപയോഗിച്ച് ജമ്മു മേഖലയില്‍ സുരക്ഷാ സേനയ്ക്കെതിരെ ചില മാരകമായ ആക്രമണങ്ങള്‍ നടന്നിട്ടുണ്ട്. ഒരു മാസം മുമ്പ്, ജമ്മു മേഖലയിലെ കതുവ ജില്ലയിലെ ഹിരാനഗറില്‍ അടുത്തിടെ നുഴഞ്ഞുകയറിയ അഞ്ച് പാകിസ്ഥാന്‍ ഭീകരര്‍ നാല് ജമ്മു കശ്മീര്‍ പൊലീസുകാരെ കൊലപ്പെടുത്തിയിരുന്നു.

കൃത്യത ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടുള്ള സമാനമായ എം4 അമേരിക്കന്‍ നിര്‍മ്മിത അസോള്‍ട്ട് റൈഫിളുകളും സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്തിരുന്നു. ഈ അമേരിക്കന്‍ നിര്‍മ്മിത ആയുധങ്ങള്‍ തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് എങ്ങനെ ലഭിച്ചു എന്നതിലാണ് അന്വേഷണം നടക്കുന്നത്. ഇന്ത്യയ്ക്കെതിരെ ഉപയോഗിക്കുന്നതിനായി തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് പാകിസ്ഥാന്‍ സൈന്യം ഈ ആയുധങ്ങള്‍ ആക്സസ് ചെയ്ത് ശേഖരിച്ചിരിക്കാനാണ് സാധ്യത എന്നാണ് വിലയിരുത്തല്‍. ഏപ്രില്‍ 18-ലെ ബിബിസി റിപ്പോര്‍ട്ട് അനുസരിച്ച് താലിബാന്റെ അരലക്ഷം അമേരിക്കന്‍ ആയുധങ്ങള്‍ നഷ്ടപ്പെടുകയോ വില്‍ക്കപ്പെടുകയോ ചെയ്തിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+