കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൈന്യത്തിന്റെ മൃതദേഹത്തോട് പാകിസ്താന്‍റെ അനാദരവ്, ശക്തമായ പ്രതിഷേധവുമായി അരുണ്‍ ജെയ്റ്റ്‌ലി

ഇന്ത്യന്‍ സൈനികരുടെ മൃതദേഹം വികൃതമാക്കിയ സംഭവത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി രംഗത്ത്.

  • By Akhila
Google Oneindia Malayalam News

ദില്ലി:ഇന്ത്യന്‍ സൈനികരുടെ മൃതദേഹം വികൃതമാക്കിയ സംഭവത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി രംഗത്ത്. പാകിസ്താന്റെ ഭാഗത്ത് നിന്നുണ്ടായത് ക്രൂരവും മനുഷ്യത്വരഹിതവുമായ നടപടിയാണെന്ന് അരുണ്‍ ജെയ്റ്റ്‌ലി. സൈനികരുടെ ജീവത്യാഗം വെറുതെയാകില്ലെന്നും അരുണ്‍ ജെയ്റ്റ്‌ലി വ്യക്തമാക്കി.

രാജ്യത്തിന് സൈന്യത്തില്‍ പൂര്‍ണമായ വിശ്വാസമുണ്ടെന്നും ഉചിതമായ നടപടികള്‍ കൈക്കൊള്ളുമെന്നും അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. ഇത്തരം നടപടികള്‍ യുദ്ധക്കാലത്ത് പോലും കേട്ടുകേള്‍വി പോലുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തിങ്കളാഴ്ചയാണ് ഇന്ത്യന്‍ സൈന്യത്തിന്റെ മൃതദേഹം വികൃതമാക്കി പാകിസ്താന്റെ പ്രകോപനം.

 arun-jaitley

പാകിസ്താന്റെ നീച പ്രവര്‍ത്തിക്ക് തിരിച്ചടി നല്‍കുമെന്ന് ഇന്ത്യന്‍ സേന വ്യക്തമാക്കി. അതിര്‍ത്തിയില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. അതിര്‍ത്തിയില്‍ പാകിസ്താന്‍ സൈന്യം നടത്തിയ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തില്‍ കൊല്ലപ്പെട്ട സൈനികരോടാണ് പാകിസ്താന്‍ അനാദരവ് കാണിച്ചത്.

നേരത്തെയും പാകിസ്താന്റെ ഭാഗത്ത് നിന്ന് ഇത്തരത്തില്‍ പ്രകോപനം ഉണ്ടായിരുന്നു. കഴിഞ്ഞ ഒക്ടോബറില്‍ മന്‍ദീപ് സിങ് എന്ന സൈനികന്റെ മൃതദേഹം വികൃതമാക്കിയിരുന്നു.

English summary
Pak army mutilates bodies of 2 jawans: Their sacrifice will not go in vain.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X