കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീരിന്റെ സ്വാതന്ത്ര്യത്തെ പിന്തുണച്ച് പാക് സൈന്യത്തിന്റെ ഗാനം, കല്ലെറിയുന്നവര്‍ക്ക് ഐക്യദാര്‍ഢ്യം

കശ്മീരികളുടെ സ്വാതന്ത്ര്യത്തെ കുറിച്ച് പറയുന്ന ഗാനം സാങ്ബാസ് എന്ന തലക്കെട്ടിലാണ് പുറത്തിറക്കിയിരിക്കുന്നത്.

  • By Ashif
Google Oneindia Malayalam News

ദില്ലി: ഇന്ത്യന്‍ സൈനികര്‍ക്കെതിരേ കല്ലെറിയുന്ന കശ്മീരികളെ പിന്തുണച്ച് പാക് സൈന്യത്തിന്റെ ഗാനം. കശ്മീരികളുടെ സ്വാതന്ത്ര്യത്തെ കുറിച്ച് പറയുന്ന ഗാനം സാങ്ബാസ് എന്ന തലക്കെട്ടിലാണ് പുറത്തിറക്കിയിരിക്കുന്നത്.

കശ്മീരികളുടെ മൂന്നാം ജനകീയ മുന്നേറ്റത്തിന് ഈ ഗാനം സമര്‍പ്പിക്കുന്നുവെന്നാണ് പാട്ട് തുടങ്ങുംമുമ്പ് സ്‌ക്രീനില്‍ തെളിയുന്ന വാക്കുകള്‍. ഷാങ്ബാസ് എന്നാല്‍ കല്ലെറിയുന്നവര്‍ എന്നാണ് ഉദ്ദേശം. ഗാനം കഴിയുമ്പോള്‍ ഐഎസ്പിആര്‍ നിര്‍മിച്ചത് എന്ന് എഴുതിക്കാണിക്കുന്നുണ്ട്.

web

ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഗാനം പാക് സൈനിക വക്താവ് മേജര്‍ ജനറല്‍ ആസിഫ് ഗഫൂറിന്റെ ഔദ്യോഗിക ട്വിറ്ററിലാണ് ആദ്യം പരസ്യപ്പെടുത്തിയത്. കശ്മീരികള്‍ക്ക് ഐക്യദാര്‍ഢ്യം. കശ്മീരില്‍ തുടരുന്ന അക്രമങ്ങള്‍ ഉടന്‍ അവസാനിപ്പിക്കണം. യുഎന്‍ പ്രമേയ പ്രകാരം സ്വയം നിര്‍ണാവകാശം അവര്‍ക്ക് നല്‍കണമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

1990 മുതല്‍ ഫെബ്രുവരി അഞ്ച് എല്ലാ വര്‍ഷവും കശ്മീര്‍ ഐക്യദാര്‍ഢ്യ ദിനമായി പാകിസ്താന്‍ ആചരിക്കുന്നുണ്ട്. കശ്മീരിലെ പ്രക്ഷോഭങ്ങളുടെയും സംഘര്‍ഷങ്ങളുടെയും വീഡിയോകള്‍ ഉള്‍ക്കൊള്ളിച്ചുള്ളതാണ് വീഡിയോ. നിങ്ങള്‍ക്ക് എന്റെ കണ്ണുകള്‍ തട്ടിയെടുക്കാന്‍ സാധിച്ചേക്കാം, പക്ഷേ എന്റെ സ്വപ്‌നങ്ങള്‍ എങ്ങനെ നിങ്ങള്‍ക്ക് കവരാന്‍ സാധിക്കും- ഇങ്ങനെ തുടങ്ങുന്നു ഉര്‍ദുവിലുള്ള ഗാനത്തിന്റെ വരികള്‍.

എന്നാല്‍ വീഡിയോ ഗാനത്തെ വിമര്‍ശിച്ച് കശ്മീരില്‍ ചിലര്‍ രംഗത്തെത്തി. തങ്ങളുടെ മക്കളെ കൊലക്കു കൊടുക്കാനാണ് അവരുടെ ശ്രമമെന്നാണ് ബാരാമുല്ല എസ്എസ്പി ഇംതിയാസ് ഹുസൈന്‍ പ്രതികരിച്ചത്. എന്നാല്‍ കശ്മീരി യുവാക്കള്‍ക്കിടയില്‍ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട് ഈ ഗാനം.

English summary
Amidst simmering cross-border tensions, the Pakistan military on Saturday released a song in solidarity with Kashmiri stone pelters. Titled "Sangbaaz" the song spoke of the "liberation" of Kashmir. The title screen carried the text, "This song is a tribute to the 3rd Uprising. Intifada of the East. Sangbaaz (The stone pelters). It ends with the text, "An ISPR production".
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X