പാക് ബാലന് ഇന്ത്യയില്‍ വിദഗ്ദ ചികിത്സ: നന്മ കാത്ത് സുഷമാ സ്വരാജ്, ട്വിറ്ററില്‍ അഭിനന്ദന പ്രവാഹം

  • Written By:
Subscribe to Oneindia Malayalam

ഹൈദരാബാദ്: ഇന്ത്യ- പാക് ബന്ധത്തില്‍ വിള്ളല്‍ നിലനില്‍ക്കെ നന്മ കാത്തുസൂക്ഷിച്ച് സുഷമാ സ്വരാജ്. പാകിസ്താനില്‍ നിന്ന് വിദഗ്ദ ചികിത്സ തേടിയെത്തിയ ബാലനാണ് സുഷമ തുണയായത്. രണ്ടര വയസുകാരനായ ബാലന് ചികിത്സ ലഭ്യമാക്കാന്‍ സുഷമാ സ്വരാജിനെ സമീപിക്കുകയായിരുന്നു. ദമ്പതികള്‍ക്ക് മെഡിക്കല്‍ വിസ അനുവദിച്ച വിദേശകാര്യ മന്ത്രി അക്കാര്യം ട്വീറ്റില്‍ അറിയിക്കുകയും ചെയ്തു.

photo-

ഹൃദയസംബന്ധമായ അസുഖം ബാധിച്ച ബാലന് പാകിസ്താനില്‍ വിദഗ്ദ ചികിത്സ ലഭ്യമല്ലാത്തതിനെ തുടര്‍ന്നാണ് പിതാവ് ഇന്ത്യന്‍ വിദേശകാര്യമന്ത്രിയെ സമീപിച്ചത്. സാധാരണക്കാര്‍ക്ക് നയതന്ത്ര സഹായം ലഭ്യമാക്കുന്നതിനായി വിദേശകാര്യമന്ത്രാലയം ആരംഭിച്ച ട്വിറ്റര്‍ പ്ലാറ്റ്ഫോമിലാണ് കുട്ടിയുടെ പിതാവ് സഹായം അഭ്യര്‍ത്ഥിച്ചത്. അവന്‍ എന്‍റെ മകനാണ്. ഇന്ത്യയ്ക്കും പാകിസ്താനുമിടയില്‍ നടക്കുന്നതിനെക്കുറിച്ച് അവനറിയില്ലെന്ന സന്ദേശമാണ് ട്വിറ്ററില്‍ കുഞ്ഞിന്‍റെ പിതാവ് കെന്‍ സയീദ് കുറിച്ചത്. ഇതോടെ കുഞ്ഞിന് സഹായം ലഭ്യമാക്കണമെന്ന അഭ്യര്‍ത്ഥനയോടെ ഇന്ത്യക്കാരും ട്വിറ്ററില്‍ രംഗത്തെത്തി.

കുഞ്ഞിന് സഹായം ലഭ്യമാക്കണമെന്ന പിതാവിന്‍റെ അപേക്ഷയ്ക്ക് താഴെ പാകിസ്താനിലെ ഇന്ത്യന്‍ സ്ഥാനപതിയെ സമീപിക്കാനും മെഡിക്കല്‍ വിസ ലഭ്യമാക്കുമെന്നും അറിയിക്കുകയായിരുന്നു. പാകിസ്താനിലെ ഇന്ത്യന്‍ എംബസിയെ സമീപിച്ച കുട്ടിയുടെ കുടുംബത്തിന് നാല് മാസത്തേയ്ക്കുള്ള വിസയാണ് വിദേശകാര്യമന്ത്രാലയം അനുവദിച്ചത്. ഇതോടെ സുഷമാ സ്വരാജിന്‍റെ നടപടിയില്‍ നന്ദി പ്രകടിപ്പിച്ച് കുഞ്ഞിന്‍റെ പിതാവ് സയീദ് ട്വീറ്റ് ചെയ്യുകയും ചെയ്തു.

English summary
India has issued a medical visa to a two-and-a-half-month-old baby from Pakistan, suffering from a heart disease, after his father took to Twitter to seek External Affairs Minister Sushma Swaraj's intervention.
Please Wait while comments are loading...