പാക് പൗരൻ രാജസ്ഥാനില്‍ പിടിയില്‍; നുപുർ ശർമയെ വധിക്കാനെത്തിയെന്ന് മൊഴി
ന്യൂഡല്‍ഹി: ബിജെപി മുൻ വക്താവ് നുപുർ ശർമയെ വധിക്കാനെത്തിയ പാക്കിസ്ഥാൻ പൗരൻ അറസ്റ്റിൽ.രാജസ്ഥാനിലെ ഗംഗനഗർ ജില്ലയിൽ വച്ചാണ് ഇയാള്‍ പിടിയിലായത്. സംശയകരമായ സാഹചര്യത്തിൽ കണ്ടെത്തിയതിനെ തുടർന്ന് പട്രോളിങ് സംഘം ഇയാളെ പിടികൂടുകയായിരുന്നു.
പാക്കിസ്ഥാനിലെ വടക്കൻ പഞ്ചാബ് മണ്ഡി ബഹൗദ്ദിൻ സ്വദേശി റിസ്വാൻ അഷ്റഫാണ് പിടിയിലായത്. ഇയാളില്‍ നിന്ന് കത്തി, മതഗ്രന്ഥങ്ങൾ, വസ്ത്രങ്ങൾ, എന്നിവ കണ്ടെടുത്തു. നൂപുർ ശർമയെ വധിക്കാനാണ് എത്തിയതെന്ന് ഇയാൾ സമ്മതിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ എട്ട് ദിവസം പൊലീസ് കസ്റ്റഡിയിൽ വിട്ടു.

സംഭവത്തില്‍ രഹസ്യാന്വേഷണം ഏജൻസികളും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം പ്രവാചക നിന്ദ പരാമര്‍ശത്തില്‍ നുപുർ ശർമയെ അറസ്റ്റ് ചെയ്യുന്നത് സുപ്രീംകോടതി വിലക്കി. പ്രവാചക വിരുദ്ധ പരാമർശം നടത്തിയതിനെതിരെ വിവിധ സംസ്ഥാനങ്ങളിൽ റജിസ്റ്റർ ചെയ്തിരിക്കുന്ന കേസുകളിൽ അറസ്റ്റ് ചെയ്യുന്നതിനാണ് താൽക്കാലിക വിലക്ക്.
വിവിധ സംസ്ഥാനങ്ങളിലായി ഒൻപതു കേസുകളാണ് നുപുർ ശർമയ്‌ക്കെതിരെ റജിസ്റ്റർ ചെയ്തിരിക്കുന്നത്.റജിസ്റ്റർ ചെയ്തിരിക്കുന്ന കേസുകൾ ഒറ്റ കേസാക്കുന്നതിനായി നൂപുർ ശർമ സമർപ്പിച്ച ഹർജിയിൽ സുപ്രീംകോടതി സംസ്ഥാനങ്ങളുടെ അഭിപ്രായം തേടി. ജൂലൈ ഒന്നിന് സുപ്രീംകോടതിയിലെ അവധിക്കാല ബെഞ്ച് തനിക്കെതിരെ നടത്തിയ പരാമർശങ്ങൾ നീക്കണമെന്നും നുപുർ ശർമ ആവശ്യപ്പെട്ടിട്ടുണ്ട്.
ചിരിക്കോണിലെ സൗന്ദ്യരം...സാരിയില്‍ നാണത്തോടെ ലക്ഷ്മി നക്ഷത്ര
ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജെ.ബി.പർദിവാല എന്നിവരുൾപ്പെട്ട ബെഞ്ച് നടത്തിയ കടുത്ത പരാമർശങ്ങൾക്കുശേഷം തനിക്കെതിരെ വധഭീഷണി വർധിച്ചതായും നുപുർ ശർമ കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.കേസ് ഓഗസ്റ്റ് 10ന് കോടതി വീണ്ടും പരിഗണിക്കും.












Click it and Unblock the Notifications