മൂസ കമ്പനി പാകിസ്താൻ ഭീകര സംഘടനയുടെ പരിശീലകര്‍: ഭീകരര്‍ ഇനി കടല്‍മാര്‍ഗം.. നാവികമേഖലയിലും നീക്കം !
മുംബൈ: മൂംബൈ ഭീകരാക്രമണം അക്ഷരാര്‍ത്ഥത്തില്‍ കടലില്‍ ഉടലെടുത്ത ഭീകരാക്രമണമാണ്. ലഷ്കര്‍ ഇ തൊയിബയുടെ പത്ത് ഭീകരര്‍ കടല്‍ മാര്‍ഗമാണ് മുംബൈ തീരത്തെത്തിയത്. അതും യാതൊരു സുരക്ഷാ പരിശോധനകളും ഇല്ലാതെ.അന്നു മുതല്‍ സമുദ്രവുമായി ബന്ധപ്പെട്ട് ഒരു ആക്രമണത്തിന്റെ സാധ്യത തള്ളിക്കളയാന്‍ ഇന്ത്യ തയാറായിട്ടില്ല.ചുരുക്കത്തില്‍ ഇനിയൊരു ഭീകരാക്രമണം ഉണ്ടായാല്‍ അത് കടലില്‍ വച്ചായിരിക്കും. കാരണം കടലാണ് സുരക്ഷ ഒരുക്കാന്‍ ഏറ്റവും ബുദ്ധിമുട്ടുള്ള പ്രദേശം എന്ന് കേന്ദ്ര ഇന്റലിജന്‍സ് പറയുന്നു.

സുരക്ഷിതമോ
ഇന്നത്തെ പശ്ചാത്തലത്തില്‍ തീരദേശ സുരക്ഷയെത്രത്തോളം ഫലവത്താണെന്ന് ചോദ്യം ഉയരുന്നു.ല ഷ്കര്‍ ഇ തൊയിബ,അല്‍ ഖ്വയിദ,ജയിഷ് ഇ മുഹമ്മദ്,ജെമ്മാ ഇസ്ലാമിയ,അബു സയഫ് എന്നീ പാക് ഉടമസ്ഥതയിലുള്ള ഭീകരസംഘടനകള്‍ സമദ്രവുമായി ചേര്‍ന്നുള്ള ഭീകരാക്രമണത്തിന് പ്രത്യോക സ്ക്വാഡും പരിശീലനവുമ നേടിയിട്ടുള്ളവരാണ്.അത്യാധുനിക ഉപകരണങ്ങളും ആയുധങ്ങളും സ്കൂബ ഡൈവേഴ്സും അടക്കം എല്ലാ സജ്ജീകരണങ്ങളും ഇവര്‍ക്കുണ്ട്.

മൂസ കമ്പനി
പാക്കിസ്ഥാന് സേനയുടെ സ്പെഷല്‍ സര്‍വീസ് കമ്പനി, തീവ്രവാദ സംഘടനകളുടെ നാവികസേനയുടെ മേല്‍നോട്ടം ഇവര്‍ക്കാണ്. 2004 മുതല്‍ സമുദ്രാന്തര പരിശീലനം പാക ഭീകരസംഘടന ലഷ്കര്‍ ഇ തൊയിബയുടെ അംഗങ്ങള്‍ക്ക് നിര്‍ബന്ധമാണ്.ഇതു കൂടാതെ വായുസേനാപരമായ പരിശീലനങ്ങലും ഇവര്‍ക്കുണ്ട്.ഇതിന്രെ ഓരോ സെക്ഷനും കൈകാര്യം ചെയ്യുന്നത് മൂസ കമ്പനി ഓഫീസേഴ്സാണ്.

ആക്രമണം കടല്‍ മാർഗ്ഗം
കടലാണ് ഇന്ന് ഭീകരരുടെ ഇഷ്ട സഞ്ചാരപഥം. ഇതോടെ ഇന്റലിജന്‍സ് കൂടുതല്‍ ക്രിയാത്മകവും അത്യാധുനികവുമാകേണ്ട ആവശ്യകത ഏറുന്നു. ലോകവ്യാപരാത്തിന്രെ 90 ശതമാനവും കടല്‍മാര്‍ഗമായതിനാല്‍ ഇഴകീറിയുള്ള പരിശീലനം സാധ്യമാകുന്നില്ല. ലഷ്കര്‍ ഇ തൊയിബയും അല്‍ ശഹാബും ഒന്നിച്ചതോടെ ഭീകരരുടെ കടല്‍ വഴിയുള്ള ഭീകരപ്രവര്‍ത്തനത്തിന് ആക്കം കൂടുന്നു.

ഐസിസും ആഫ്രിക്കൻ രാജ്യങ്ങളും
ഇസ്ലാമിക് സ്റ്റേറ്റിന്റെ പിന്തുണയും ആഫ്രിക്ക പോലുള്ള രാജ്യങ്ങലില്‍ നിന്നുള്ള ഭീകരരുടെ ഇറക്കുമതിയും സുരക്ഷയ്ക്ക് തലവേദനയാകുന്നു. ഭീകരസംഘടനകളുടെ പരസ്പരസഹായവും ഉണ്ടാക്കുന്ന വെല്ലുവിളി ചെറുതല്ല.ഇതിനെ തുരത്താന്‍ ഇന്ത്യ മറ്റ് രാജ്യങ്ങളുമായി സഹകരണത്തിലാകണം.നേവിയെ ആക്രമിക്കാന്‍ 2011 മുല് ഭീകര സംഘടനകള്‍ ആലോചിക്കുന്നു.എന്നാല്‍ ഇന്ത്യന്‍ നാവിക സേന സദാ സജ്ജമാണ്.26/11 ശേഷം ഇന്ത്യ ജാഗരൂകമാണ്.ഇനി ഒരു ആക്രമണം ഉണ്ടാകാതിരിക്കാന്‍.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications