കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രകോപന നീക്കവുമായി പാകിസ്താന്‍!! കാശ്മമീരിന് പുറമെ നാഗാലാന്‍റും ലക്ഷ്യം

Google Oneindia Malayalam News

ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ ഗുരുതരമായ മനുഷ്യാവകാശ ലംഘനം നടക്കുകയാണെന്ന് തെറ്റിധരിപ്പിക്കുന്ന വീഡിയോകള്‍ പാകിസ്താന്‍ വ്യാപകമായ പ്രചരിപ്പിക്കുകയാണെന്ന് ഇന്ത്യ. കാശ്മീരില്‍ മാത്രമല്ല നാഗാലാന്‍റിലും കലാപ സമാനമായ അന്തരീക്ഷം സൃഷ്ടിക്കാന്‍ പാകിസ്താന്‍ ശ്രമം നടത്തുകയാണെന്നും ഇന്ത്യ ആരോപിച്ചു.

കോണ്‍ഗ്രസ് മുന്‍ മുഖ്യമന്ത്രിയും ബിജെപിയിലേക്ക്! തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ്, ഞെട്ടല്‍കോണ്‍ഗ്രസ് മുന്‍ മുഖ്യമന്ത്രിയും ബിജെപിയിലേക്ക്! തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ്, ഞെട്ടല്‍

പാക് അധീന കാശ്മീരിലെ വീഡിയോകള്‍ പകര്‍ത്തിയാണ് കാശ്മീരിലേത് എന്ന പേരില്‍ പാകിസ്താന്‍ പ്രചരിപ്പിക്കുന്നത്. ഇന്ത്യന്‍ സൈന്യത്തിന്‍റെ യൂനിഫോം ധരിച്ചവര്‍ പുരുഷന്‍മാരേയും സ്ത്രീകളേയും ആക്രമിക്കുന്ന തരത്തില്‍ കൃത്രിമ വീഡിയോകള്‍ പ്രചരിപ്പിക്കുകയാണെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

വ്യാജ വീഡിയോ പ്രചരണം

വ്യാജ വീഡിയോ പ്രചരണം

കാശ്മീരിന്‍റെ പ്രത്യേക പദവി റദ്ദ് ചെയ്ത് അവിടുത്തെ മനുഷ്യരെ ഇന്ത്യന്‍ സൈന്യം ക്രൂരമായി ഉപദ്രവിക്കുകയാണെന്ന കുറിപ്പുകളോടെയാണ് സോഷ്യല്‍ മീഡിയയില്‍ പല വ്യാജ വീഡിയോകളും പ്രചരിക്കുന്നത്. എന്നാല്‍ ഈ പാക് പ്രൊപ്പഗാണ്ടയില്‍ നാഗലാന്‍റും ലക്ഷ്യം വെയ്ക്കുന്നുണ്ടെന്നും അധികൃതര്‍ പറയുന്നു. നാഗാലാന്‍റിനെ സ്വതന്ത്രമാക്കണമെന്ന് വാദിക്കുന്ന വിമത സംഘങ്ങളുടെ സമൂഹ മാധ്യമ ഗ്രൂപ്പുകളിലേക്കും ഇത്തരം വീഡിയോകള്‍ പങ്കുവെയ്ക്കുന്നുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

ഇന്‍റര്‍നെറ്റ് പുനസ്ഥാപിക്കില്ല

ഇന്‍റര്‍നെറ്റ് പുനസ്ഥാപിക്കില്ല

പാകിസ്താന്‍റെ ഇത്തരം നീക്കങ്ങളെ തുടര്‍ന്നാണ് താഴ്വരയില്‍ ഫോണ്‍, ഇന്‍റര്‍നെറ്റ് ബന്ധങ്ങള്‍ പുനസ്ഥാപിക്കാത്തതെന്നും അധികൃതര്‍ വ്യക്തമാക്കി. അതേസമയം വൈകാതെ തന്നെ ഘട്ടം ഘട്ടമായി ഫോണ്‍ ബന്ധങ്ങള്‍ പുനസ്ഥാപിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ വ്യാജ വീഡിയോകളുടെ പ്രചരണം പാകിസ്താന്‍ അവസാനിപ്പിക്കാത്ത സാഹചര്യത്തില്‍ ഇന്‍റര്‍നെറ്റ് സൗകര്യങ്ങള്‍ പുനസ്ഥാപിക്കില്ലെന്നും അധികൃതര്‍ പറഞ്ഞു. സര്‍ക്കാരിനെതിരായ വികാരം വളര്‍ത്താന്‍ താഴ്വരയില്‍ മുന്‍പ് വാട്സ് ആപ്പ് വഴി വലിയ രീതിയില്‍ സന്ദേശങ്ങളും വീഡിയോകളും കൈമാറിയിട്ടുണ്ടെന്നും അധികൃതര്‍ ആരോപിച്ചു.

അപലപിച്ച് ഇന്ത്യ

അപലപിച്ച് ഇന്ത്യ

നേരത്തെ കാശ്മീര്‍ വിഷയത്തില്‍ പാകിസ്താന്‍ നേതാക്കള്‍ നടത്തിയ പ്രസ്താവനകളെ ശക്തമായി അപലപിച്ച് ഇന്ത്യ രംഗത്തെത്തിയിരുന്നു. ഭീകരവാദത്തെ രാജ്യത്തിന്റെ നയമായി പാകിസ്താന്‍ ഉപയോഗിക്കുകയാണെന്ന് ഇന്ത്യന്‍ വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ പറഞ്ഞിരുന്നു. ഇന്ത്യയിലേക്ക് ഭീകരരെ കടത്താന്‍ പാകിസ്താന്‍ ശ്രമിക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. പാക് മണ്ണിലെ ഭീകരസംഘടനകള്‍ക്കെതിരെ അവര്‍തന്നെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ഇന്ത്യ വ്യക്തമാക്കിയിരുന്നു.

ഒന്നും സാധാരണ ഗതിയില്‍ അല്ല

ഒന്നും സാധാരണ ഗതിയില്‍ അല്ല

അതേസമയം കാശ്മീരില്‍ എല്ലാം സാധാരണഗതിയിലാണെന്ന സര്‍ക്കാര്‍ വാദത്തെ തള്ളി എഴുത്തുകാരിയും മാധ്യമപ്രവര്‍ത്തകയുമായ റാണാ അയൂബ് രംഗത്തെത്തി. കാശ്മീരില്‍ നിന്നും ഇപ്പോള്‍ തിരിച്ചെത്തി, അര്‍ധരാത്രി റെയ്ഡു നടത്തി 12 കാരനെ പോലും കസ്റ്റഡിയില്‍ എടുത്ത് മര്‍ദ്ദിക്കുകയാണ്, സ്ത്രീകള്‍ക്ക് നേരെ റേപ്പ് ഭീഷണി ഉയര്‍ത്തുന്നു, യുവാക്കള്‍ക്ക് ഇലക്ട്രിക് ഷോക്കുകള്‍ നല്‍കുന്നു, ഇതാണോ നിങ്ങള്‍ പറയുന്ന നോര്‍മ്മല്‍ സാഹചര്യം, കാശ്മീരില്‍ ഇതുവരെ കണ്ടതില്‍ വെച്ച് ഏറ്റവും മോശമായ സാഹചര്യമാണിത്. ഇന്ത്യന്‍ ഭരണകുടത്തിന്‍റെ ഇന്ത്യന്‍ ജനാധിപത്യത്തെ കളങ്കപ്പെടുത്തിയെന്നും റാണ ട്വീറ്റ് ചെയ്തു.

 ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസില്‍ നിന്ന് പുറത്തേക്ക്? ബിജെപിയുമായി ചര്‍ച്ച നടത്തി? ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസില്‍ നിന്ന് പുറത്തേക്ക്? ബിജെപിയുമായി ചര്‍ച്ച നടത്തി?

ഡികെ ശിവകുമാറിന് തിരിച്ചടി!! അറസ്റ്റില്‍ നിന്നും സംരക്ഷണം തേടിയുള്ള ഹര്‍ജി തള്ളിഡികെ ശിവകുമാറിന് തിരിച്ചടി!! അറസ്റ്റില്‍ നിന്നും സംരക്ഷണം തേടിയുള്ള ഹര്‍ജി തള്ളി

English summary
Pak propaganda in Nagaland and Kashmir says foreign ministry
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X