Get Updates
Get notified of breaking news, exclusive insights, and must-see stories!

ജമ്മു കശ്മീര്‍: ഇന്ത്യൻ സൈന്യം കാത്തിരുന്നു തിരിച്ചടിച്ചു, പാകിസ്താന് അഞ്ച് സൈനികരെ നഷ്ടമായി!!

ശ്രീനഗര്‍: ജമ്മു കശ്മീരിൽ ഇന്ത്യൻ സൈന്യം ഏഴ് പാക് ഭീകരരെ വധിച്ചു. കശ്മീരിലെ നിയന്ത്രണ രേഖയില്‍ ഭിംഭർ,ഭട്ടർ എന്നീ സെക്ടറുകളിലായാണ് പാക് സൈനികരെ വധിച്ചത്. ആറ് പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇന്ത്യൻ സൈന്യം നല്‍കിയ തിരിച്ചടിയില്‍ പാക് സൈനികര്‍ കൊല്ലപ്പെട്ടതോടെ ഇന്ത്യൻ ഡെപ്യൂട്ടി കമ്മീഷണറെ പാകിസ്താൻ പ്രതിഷേധം അറിയിച്ചു. ജെപി സിംഗിനെ വിളിച്ചുവരുത്തിയാണ് പാകിസ്ഥാൻ പ്രതിഷേധം അറിയിച്ചത്.

ഇന്ത്യ നൽകിയ തിരിച്ചടിയില്‍ നിയന്ത്രണ രേഖയില്‍ ഇന്ത്യൻ സൈന്യമാണ് വെടിനിർത്തൽ കരാര്‍ ലംഘിച്ച് വെടിവെയ്പ് നടത്തുന്നതെന്നാരോപിച്ച് ഇസ്ലാമാബാദിലുള്ള ഇന്ത്യന്‍ ഹൈക്കമ്മീഷണറെ പാകിസ്താൻ വിളിച്ചുവരുത്തി വിശദീകരണ തേടുകയും ചെയ്തു.

patroling-

പാകിസ്താൻ നിരന്തരം നിയന്ത്രണ രേഖയിൽ വെടിനിർത്തൽ കരാർ ലംഘിച്ച് ആക്രമണം നടത്തുന്നതിനുള്ള തിരിച്ചടിയായാണ് ആക്രമണം നടത്തിയതെന്ന് ഇന്ത്യൻ സൈന്യം വ്യക്തമാക്കി. കശ്മീരിലെ സ്ഥിതിഗതികള്‍ വിലയിരുത്താൻ ഇന്ത്യന്‍ കരസേനാ മേധാവി ജനറൽ ബിപിൻ റാവത്ത് ജമ്മു കശ്മീരിൽ സന്ദർശനം നടത്തുന്നതിനിടെയാണ് നിയന്ത്രണ രേഖയിൽ വെടിവെയ്പുണ്ട്.

അതിര്‍ത്തി ജില്ലകളായ പൂഞ്ച്, രജൗരി ജില്ലകളില്‍ പാക് സൈന്യം ബുധനാഴ്ച രാവിലെ മുതൽ തന്നെ വെടിനിർത്തൽ കരാർ ലംഘിച്ച് ആക്രമണം നടത്തിയിരുന്നു. പാക് വെടിവെയ്പിൽ ജനറൽ എൻജിനീയറിംഗ് റിസർവ് ഫോഴ്സിലെ ഒരു ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+