കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാകിസ്താനികള്‍ക്കും വേണം സുഷമാജിയുടെ സഹായം... ക്യാന്‍സര്‍ ബാധിച്ച പാക് യുവതി ചെയ്തത്

  • By രശ്മി നരേന്ദ്രൻ
Google Oneindia Malayalam News

ഇസ്ലാമാബാദ്: വിദേശരാജ്യങ്ങളിലുള്ള ഇന്ത്യക്കാരെ സംബന്ധിച്ച് സുഷമ സ്വരാജ് എന്ന് പറഞ്ഞാല്‍ ദൈവ തുല്യയാണ്. ഓരോ പ്രശ്‌നങ്ങളിലും അവര്‍ നടത്തുന്ന ഇടപെടലുകള്‍ അത്രകണ്ട് ഫലപ്രദമാണെന്ന് പറയാതെ വയ്യ. നരേന്ദ്ര മോദി സര്‍ക്കാരില്‍ ഏറ്റവും അധികം പ്രതിച്ഛായയുള്ള മന്ത്രിയും സുഷമ സ്വരാജ് തന്നെ.

ഇപ്പോള്‍ സുഷമയുടെ സഹായം തേടി എത്തിയിരിക്കുന്നത് ഇന്ത്യക്കാര്‍ ആരും അല്ല. ഒരു പാകിസ്താനി യുവതിയാണ്. ഇവരുടെ ആവശ്യത്തിന് മുന്നില്‍ സുഷമ സ്വരാജ് കണ്ണ് തുറക്കുമോ എന്ന് നോക്കാം.

Sushma Swaraj

ഫൈസ തന്‍വീന്‍ എന്ന 25 കാരി പാകിസ്താന്‍ സ്വദേശിയാണ്. ക്യാന്‍സര്‍ രോഗ ബാധിതയാണ് അവര്‍. വിദഗ്ധ ചികിത്സ ലഭിക്കണമെങ്കില്‍ അവര്‍ക്ക് ഇന്ത്യയില്‍ എത്തണം. ഇക്കാര്യത്തില്‍ ആണ് സുഷമ സ്വരാജിന്റെ സഹായം അഭ്യര്‍ത്ഥിച്ചിരിക്കുന്നത്.

ഇന്ത്യ സന്ദര്‍ശിക്കാന്‍ വിസയ്ക്ക് വേണ്ടി അവര്‍ പാകിസ്താനിലെ ഇന്ത്യന്‍ എംബസിയില്‍ അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ ആ അപേക്ഷ തള്ളപ്പെട്ടു എന്നാണ് റിപ്പോര്‍ട്ട്. ഈ സാഹചര്യത്തില്‍ സുഷമ സ്വരാജ് ഇടപെടണം എന്നാണ് ആവശ്യം.

ഗാസിയാബാദിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സ നേടാനാണ് ഫൈസ തന്‍വീര്‍ ആഗ്രഹിക്കുന്നത്. അതിന് വേണ്ടി 10 ലക്ഷം രൂപ മുന്‍കൂര്‍ ആയി അടക്കുകയും ചെയ്തിട്ടുണ്ട്. ഇന്ത്യ-പാകിസ്താന്‍ ബന്ധത്തിലെ പ്രശ്‌നങ്ങളാണ് തങ്ങളുടെ മെഡിക്കല്‍ വിസ അപേക്ഷ നിരസിക്കാന്‍ കാരണമായത് എന്നാണ് ഫൈസയുടെ കുടുംബം കരുതുന്നത്.

തുടര്‍ന്നാണ് ഫൈസ ട്വിറ്ററില്‍ സുഷമ സ്വരാജിനോട് സഹായം അഭ്യര്‍ത്ഥിച്ചത്. ഇത് ഇപ്പോള്‍ വൈറല്‍ ആയിക്കൊണ്ടിരിക്കുകയാണ്. എന്തായാലും ഇക്കാര്യത്തില്‍ സുഷമ സ്വരാജിന്റെ മറുപടി വന്നിട്ടില്ല.

കഴിഞ്ഞ മാസം പാകിസ്താനില്‍ നിന്നുള്ള ഒരു കുട്ടിയുടെ അടിയന്തര ഹൃദയചികിത്സയ്ക്ക് സുഷമ സ്വരാജിന്റെ ഇടപെടല്‍ സഹായകമായിരുന്നു. വിസ നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് കുട്ടിയുടെ മാതാപിതാക്കള്‍ സുഷമ സ്വരാജിന്റെ സഹായം തേടി. ഇവര്‍ക്ക് വിസ അനുവദിക്കാന്‍ സുഷമ സ്വരാജ് ഇടപെടുകയും ചെയ്തിരുന്നു.

English summary
A woman suffering from cancer in Pakistan has urged external affairs minister Sushma Swaraj to help her visit India for treatment after her visa application was reportedly rejected by the Indian embassy here.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X