കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാശ്മീരിലെ വിഘടനവാദി നേതാക്കള്‍ക്ക് സഹായം എത്തിക്കുന്നത് പാകിസ്താന്‍ ഹൈക്കമീഷന്‍; എന്‍ഐഎ

Google Oneindia Malayalam News

ദില്ലി: ജമ്മു കാശ്മീരിലെ വിഘടനവാദി നേതാക്കള്‍ക്ക് പാകിസ്താന്‍ ഹൈ കമ്മീഷന്‍റെ ധനസഹായം ലഭിക്കുന്നുണ്ടെന്ന് എന്‍ഐഎ. കേന്ദ്രസര്‍ക്കാരിനെതിരെ തീവ്രവാദ- വിഘടനവാദ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നുവെന്ന ആരോപണത്തില്‍ ലിബറേഷന്‍ ഫ്രണ്ട് തലവന്‍ യാസിന്‍ മാലിക് ഉള്‍പ്പെടെയുള്ള 6 പേര്‍ക്കെതിരെ ദില്ലി കോടതിയില്‍ സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രത്തിലാണ് എന്‍ഐഎ ഇക്കാര്യം വ്യക്തമാക്കുന്നത്.

niayasinmalik

യാസിന്‍ മാലിക്, ഷാബിര്‍ ഷാ എന്നിവരുടെ ഇമെയില്‍ അക്കൗണ്ടുകള്‍ പരിശോധിച്ചതിലൂടെ പാകിസ്താന്‍ ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളില്‍ നിന്ന് ലഭിക്കുന്ന ഫണ്ട് വിവരങ്ങള്‍ കണ്ടെത്താനായെന്ന് എന്‍ഐഎ പറയുന്നു. പാകിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനകളും അതിര്‍ത്തികളിലൂടെ ഹവാല ഇടപാട് നടത്തുന്നവരുമാണ് വിഘടനവാദികള്‍ക്ക് പ്രധാനമായും ധനസഹായം നല്‍കുന്നത്. വിഘടനക്കാരെ പിന്തുണയ്ക്കുന്നതിൽ പാകിസ്ഥാൻ ഹൈക്കമ്മീഷന്റെ പങ്ക് വ്യക്തമായി കണ്ടെത്താന്‍ സാധിച്ചെന്നും കുറ്റപത്രത്തില്‍ എന്‍ഐഎ വ്യക്തമാക്കുന്നുണ്ട്.

യാസിനെ കൂടാതെ ആസിയ അന്ദ്രാബി, ഡെമോക്രാറ്റിക് ഫ്രീഡം പാര്‍ട്ടി ഫൗണ്ടര്‍ ഷാബിര്‍ ഷാ, ജമ്മുകാശ്മീര്‍ മുസ്ലീം ലീംഗ് ചെയര്‍മാന്‍ മസറത്ത് അലാം, മുന്‍ എംഎല്‍എയും അവാമി ഇത്തിഹാദ് പാര്‍ട്ടി ചെയര്‍മാന്‍ അബ്ദുള്‍ റഷീദ് ഷെയ്ഖ് എന്നിവര്‍ക്കാണ് ധനസഹായം നല്‍കിയതായി കണ്ടെത്തിയത്.
കാശ്മീരിലെ ഭരണത്തെ അട്ടിമറിക്കാനായി വന്‍ അക്രമ പദ്ധതികളും ഗൂഡാലോചനകളും ഇവര്‍ നടത്തിയെന്നും കുറ്റപത്രത്തില്‍ പറയുന്നു.

കാശ്മീരിലെ വിഘടനവാദ -തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കും താഴ്വരയില്‍ സൈന്യത്തിനും പോലീസിനും നേരെ നടക്കുന്ന കല്ലേറുകള്‍ ഉള്‍പ്പെടെയുള്ള സംഭവങ്ങളും വ്യക്തമായ ഗൂഡാലോചനകളുടെ ഭാഗമായാണ്. പാകിസ്താന്‍ താത്പര്യങ്ങളാണ് ഇതിന് പിന്നിലെന്നും കുറ്റപത്രത്തില്‍ പറയുന്നു.കശ്മീർ താഴ്‌വരയിൽ തീവ്രവാദികൾക്ക് ഫണ്ട് എത്തിച്ചെന്ന കേസിൽ ആഗോള തീവ്രവാദി ഹാഫിസ് സയിദ് ഉള്‍പ്പെടെ 11 പേര്‍ക്കെതിരെ 2017 ലാണ് ദേശീയ അന്വേഷണ ഏജൻസി കുറ്റപത്രം സമർപ്പിച്ചത്. ഹാഫിസിനു പുറമെ ഹിസ്ബുൾ മുജാഹിദീൻ തലവൻ സയിദ് സലാഹുദ്ദീനടക്കം നിരവധി തീവ്രവാദികളാണ് കുറ്റപത്രത്തിലുള്ളത്.

കുടത്തായിയിലെ ആറ് മരണങ്ങളും കൊലപാതകം?; മരുമകള്‍ കസ്റ്റഡിയില്‍, സയനൈഡ് നല്‍കിയത് ആട്ടിന്‍ സൂപ്പിലൂടെകുടത്തായിയിലെ ആറ് മരണങ്ങളും കൊലപാതകം?; മരുമകള്‍ കസ്റ്റഡിയില്‍, സയനൈഡ് നല്‍കിയത് ആട്ടിന്‍ സൂപ്പിലൂടെ

സ്ത്രീക്കും പുരുഷനും ഒരേ ഹോട്ടല്‍ മുറിയില്‍ കഴിയാമെന്ന് സൗദി അറേബ്യ: ഇളവ് വിദേശികള്‍ക്ക്!!

എന്തിനാണ് വയനാട്ടിലെ പ്രതിഷേധങ്ങള്‍? ഇനിയെങ്കിലും നമ്മുക്ക് വിവേകത്തോടെ ചിന്തിക്കാം

English summary
Pakistan high commission supports separatists in Kashmir; says NIA
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X